Follow Us On

20

April

2024

Saturday

സെപ്റ്റംബർ 16: വിശുദ്ധ സിപ്രിയൻ

സെപ്റ്റംബർ 16: വിശുദ്ധ സിപ്രിയൻ

മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരുന്നു സിപ്രിയൻ. ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ കാർത്തേജിലെ ഒരു ഗംഭീര പ്രഭാഷകനായ ദൈവനിഷേധിയായിരുന്നു തേഷ്യസ് കസിലിയസ് സിപ്രിയാനസ്. കാർത്തേജിൽ അഭിഭാഷകർക്കിടയിൽ പേരെടുത്തിരുന്ന സിപ്രിയൻ വാക്ചാരുത്യത്തിന്റെയും കുലീനമായ പെരുമാറ്റത്തിന്റെയും പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ.ഡി 246-ലാണ് അദ്ദേഹം ക്രിസ്തീയവിശ്വാസം സ്വീകരിച്ചത്. ഗണ്യമായ സ്വത്തിന്റെ ഉടമയായിരുന്ന സിപ്രിയൻ ജ്ഞാനസ്‌നാനത്തെ തുടർന്ന് തന്റെ സ്വത്ത് വിറ്റു കിട്ടിയ പണം ദരിദ്രർക്ക് ദാനം ചെയ്തു. എ.ഡി 248-ൽ വൈദികനായും തുടർന്ന് മെത്രാനായും വാഴിക്കപ്പെട്ടു. അദ്ദേഹം ചുറുചുറുക്കുള്ള ഒരാത്മീയ ഇടയനും ആഴമായ ബോധ്യങ്ങളുള്ള എഴുത്തുകാരനുമായിരുന്നു. ആഫ്രിക്കയിലെയും ഇറ്റലിയിലെയും മതവിപരീത പ്രസ്ഥാനങ്ങളെ തടഞ്ഞ് സഭയുടെ ഐക്യം സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എ.ഡി 258-ലെ വലേറിയൻ പീഡനത്തിൽ സിപ്രിയൻ വധിക്കപ്പെട്ടു.
പ്രാർത്ഥന: ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത വിശുദ്ധ സിപ്രിയൻ, വിശ്വാസത്തിനെതിരായ പ്രതിസന്ധികളെ തരണം ചെയ്ത് വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?