Follow Us On

28

March

2024

Thursday

നവംബർ 22: വിശുദ്ധ സിസിലി

നവംബർ 22: വിശുദ്ധ സിസിലി

പുരാതന റോമിൽ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധയായിരുന്നു സിസിലി. യൗവത്തിൽ തന്നെ അവൾ നിത്യകന്യകാത്വം നേർന്നു. എന്നാൽ മാതാപിതാക്കന്മാർ അവളുടെ മാതാപിതാക്കന്മാർ വലേരിയൻ എന്ന യുവാവുമായി വിവാഹം ചെയ്യുവാൻ അവളെ നിർബന്ധിച്ചു. കല്യാണദിവസം രാത്രിയിൽ അവൾ വലെരിയന്റെ ചെവിയിൽ വളരെ രഹസ്യമായി ഇപ്രകാരം പറഞ്ഞു. ‘എന്റെ ശരീരത്തിന് കാവൽ നിൽക്കുന്ന ദൈവത്തിന്റെ മാലാഖയായ ഒരു കാമുകൻ എനിക്കുണ്ട്.’ തനിക്ക് ആ മാലാഖയെ കാണിച്ചു തന്നാൽ താൻ ക്രിസ്തുവിൽ വിശ്വസിക്കാമെന്ന് വലേരിയൻ വാക്ക് കൊടുത്തു. എന്നാൽ മാമ്മോദീസ കൂടാതെ ഇത് സാധ്യമല്ലെന്ന് വിശുദ്ധ വലേരിയനെ ധരിപ്പിച്ച പ്രകാരം അദ്ദേഹം ഉർബൻ പാപ്പായാൽ ജ് ജ്ഞാനസ്‌നാനം സ്വീകരിച്ചു തിരിച്ചു വന്നപ്പോൾ വിശുദ്ധ സിസിലി തന്റെ ചെറിയ മുറിയിൽ പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്നതും അവളുടെ സമീപത്തായി ദൈവത്തിന്റെ മാലാഖ നിൽക്കുന്നതും വലേരിയൻ കണ്ടു. അനേകരെ വിശ്വാസത്തിലേക്ക് നയിക്കുന്നത് കാണൻ ഇടയായ മുഖ്യൻ വിശുദ്ധയെ വധിക്കുവാൻ ഉത്തരവിട്ടു. അങ്ങിനെ വിശുദ്ധയെ വെള്ളത്തിൽ മുക്കി കൊല്ലുവാൻ ശ്രമിച്ചെങ്കിലും അവർക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല. തുടർന്ന് ഒരു തീച്ചൂളയിൽ ഒന്നര ദിവസം ഇട്ടു. എന്നാൽ അഗ്നി അവരുടെ ശരീരത്തെ ദ്രോഹച്ചില്ല. അതേ തുടർന്ന് വിശുദ്ധയുടെ തലവെട്ടി മാറ്റുവാൻ ആജ്ഞാപിച്ചു. ഇതിനായി നിയോഗിച്ച ആൾ മൂന്ന് ശ്രമം നടത്തിയെങ്കിലും ഭാഗികമായി പരാജയപ്പെട്ടതിനെ തുടർന്ന് രക്തത്തിൽ കുളിച്ച അവസ്ഥയിൽ വിശുദ്ധയെ അവിടെ തന്നെ ഉപേക്ഷിച്ച് പോയി. മൂന്ന് ദിവസത്തോളം ജീവിച്ചിരുന്ന വിശുദ്ധ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മധ്യകാലം മുതലേ തന്നെ വിശുദ്ധ സിസിലിയെ ദൈവാലയ സംഗീതത്തിന്റെ മധ്യസ്ഥയായി ആദരിച്ച് വരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?