Follow Us On

28

March

2024

Thursday

വിശ്വാസം കൈവിടാത്ത അഞ്ചു സെലിബ്രിറ്റികൾ

വിശ്വാസം കൈവിടാത്ത അഞ്ചു സെലിബ്രിറ്റികൾ

ന്യൂയോർക്ക്: ദൈവവിശ്വാസം പോരായ്മയായി കരുതുകയും ക്രൈ സ്തവ വിശ്വാസിയായി എന്ന കാരണത്താൽ സമൂഹത്തിൽ ഭ്രഷ്ട് കൽപിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സമൂഹത്തിൽ തങ്ങളുടെ ക്രിസ്തീയ വിശ്വാസം ഏറ്റുപറയുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ഏതാനും സെലിബ്രിറ്റികളുണ്ട് ഹോളിവുഡിൽ. പോപ്പുലാരിറ്റിയുടെ ഉത്തുംഗശ്രുംഗത്തിൽ നിൽക്കുകയും അതേസമയം തങ്ങളുടെ ക്രിസ്തുവിശ്വാസം അതിനൊരു തടസ്സമായി അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നവരാണവർ. തീർച്ചയായും പ്രശസ്തിയുടെ കൊടുമുടിയിൽ തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിച്ചു മുന്നേറുന്ന അവർ നമുക്ക് വലിയ മാതൃകയാണ്.
സ്റ്റീഫൻ കോൾബർട്ട്
അമേരിക്കൻ ആക്ടറും ടെലിവിഷൻ അവതാരകനും കൊമേഡിയും എഴുത്തുകാരനും മാധ്യമവിമർശകനുമെന്ന നിലയിൽ പ്രശസ്തനാണ് സ്റ്റീഫൻ കോൾബർട്ട്.
സ്റ്റീഫൻ കോൾബർട്ട് അമേരിക്കയിലെ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ ടോക് ഷോയുടെ പേരിലാണ്. തീക്ഷണമതിയായ അദ്ദേഹം ജനിച്ചത് കത്തോലിക്ക കുടുംബത്തിലായിരുന്നു. തന്റെ ജീവിതത്തിലെ ഓരോ പ്രവർത്തനങ്ങളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുന്നത് ക്രിസ്തു വിശ്വാസമാണ് എന്ന് അദ്ദേഹം പലപ്പോഴും ഏറ്റുപറഞ്ഞിട്ടുണ്ട്. ദൈവത്തെ സ്‌നേഹിക്കുവാനും അവിടത്തെ സേവിക്കുവാനുമാണ് തന്റെ ആഗ്രഹമെന്ന് ഒരിക്കൽ അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും തുറന്ന് സൂചിപ്പിച്ചിരുന്നു.
ക്രിസ് പ്രാറ്റ്
പ്രശസ്തനായ അമേരിക്കൻ നടനാണ് ക്രിസ് പ്രാറ്റ്.
അദ്ദേഹം തന്റെ ജീവിതത്തിൽ ദൈവത്തിന് വളരെ വലിയ സ്ഥാനമാണ് നൽകിയിരിക്കുന്നത്. 2012 ൽ അദ്ദേഹത്തിന്റെ കുഞ്ഞിന്റെ ജനനമാണ് അദ്ദേഹത്തെയും ആക്ട്രസ്സുമായ അദ്ദേഹത്തിന്റെ ഭാര്യയെയും ദൈവവിശ്വാസത്തിൽ ഊട്ടിയുറപ്പിച്ചത്. ജാക് പ്രാറ്റ് എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ കുഞ്ഞിന്റെ ജനനം മാസം തികയാതെയായിരുന്നു. ഒരു മാസത്തോളം കുഞ്ഞ് ഇൻക്യുബേറ്ററിലായിരുന്നു. ക്രിസും അദ്ദേഹത്തിന്റെ ഭാര്യ അന്ന ഫാരിസും മാസങ്ങളോളം കുഞ്ഞിന്റെ ആരോഗ്യത്തിനുവേണ്ടി മട്ടിപ്പായി പ്രാർത്ഥിച്ചു. ദൈവം അവരെ അനുഗ്രഹിക്കുകയും ചെയ്തു.
”കുഞ്ഞിന്റെ അവസ്ഥ ഞങ്ങളെ വളരെയധികം ഭയപ്പെടുത്തി. ഞങ്ങൾ വളരെയധികം പ്രാർത്ഥിച്ചു. അത് ഞങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു. മാത്രമല്ല ജീവിതം തന്നെ മാറ്റി മറിക്കുകയും ചെയതു..” സെലിബ്രിറ്റി ദമ്പതികൾ തുറന്ന് സാക്ഷ്യപ്പെടുത്തുന്നു.
കെവിൻ ജെയിംസ്
അറിയപ്പെടുന്ന അമേരിക്കൻ ആക്ടറും, കൊമേഡിയനും സ്‌ക്രീൻ റൈറ്ററും പ്രൊഡ്യൂസറുമാണ് കെവിൻ ജയിംസ്.
കൊമേഡിയനായ അദ്ദേഹം സിനിമാലോകത്തും ടെലിവിഷൻ രംഗത്തും വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ്. പ്രശസ്തിയുടെ കൊടുമുടിയിലും അദ്ദേഹം തന്റെ വിശ്വാസം തീക്ഷണതയോടെ സദാ കാത്തുസൂക്ഷിക്കുന്നു. കെവിൻ ജെയിംസ് വളരെ തീക്ഷണമതിയായ ക്രൈസ്തവവിശ്വാസിയാണ്. ഞായറാഴ്ച ദേവാലയശുശ്രൂഷകളെ പങ്കാളിത്വം അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ഇപ്പോഴും അദ്ദേഹം ആ പതിവ് തുടരുന്നു. പലപ്പോഴും തന്റെ വിശ്വാസം പ്രകടിപ്പിക്കാൻ കഴിയാത്തതിൽ കുറ്റബോധം തോന്നുവെന്നും നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ ദൈവത്തോട് വേണ്ട വിധം നന്ദി കാണിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം തുറന്നുപറയുന്നു. എല്ലാ നന്മകളും ദൈവത്തിൽ നിന്നാണ് അതുകൊണ്ട് ഞാൻ ദൈവത്തെ ബഹുമാനിക്കുന്നു ഒരിക്കൽ അദ്ദേഹം അഭിമുഖത്തിൽ സൂചിപ്പിച്ചു.
മാർക്ക് വാഹൽബെർക്
മാർപാപ്പ അമേരിക്ക സന്ദർശിച്ചപ്പോൾ സ്വാഗതപരിപാടികളുടെ അവതാരകനായിരുന്നു പ്രശസ്ത അമേരിക്കൻ ആക്ടർ കൂടിയായ മാർക്ക്. തന്റെ വിശ്വാസത്തിന്റെ കാര്യത്തിൽ വളരെ തുറവിയുള്ളവനും വെട്ടിത്തുറന്നുപറയുന്ന സ്വഭാവക്കാരനുമാണ് അദ്ദേഹം. വളരെ പരുക്കനായി തോന്നാമെങ്കിലും അദ്ദേഹം വിശ്വാസം അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ്. എന്നും മുടങ്ങാതെ ദൈവാലയത്തിൽ പോകുകയും നന്നായി പ്രാർത്ഥിക്കുകയും ചെയ്യുന്ന വ്യക്തിയാണദ്ദേഹം. മാർക്കിന്റെ ഫോട്ടോകളിലധികവും ഷർട്ടിനടിയിൽ ജപമാല കാണാം. അദ്ദേഹമായിരുന്നു മാർപാപ്പയുടെ സന്ദർശനത്തിനും ‘ഫെസ്റ്റിവൽ ഓഫ് ഫാമിലീസ്’എന്ന പ്രോഗ്രാമിനം നേതൃത്വം നൽകിയത്.
എന്റെ വിശ്വാസം എന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. എനിക്ക് എറ്റവും നല്ല പിതാവും ഭർത്താവുമായിരിക്കാൻ കഴിയണെ എന്നതാണ് എന്റെ പ്രാർത്ഥന. എന്റെ വിശ്വാസമില്ലായിരുന്നുവെങ്കിൽ എന്റെ പഴയ ജീവിതത്തെ മാറ്റിമറിക്കുവാനും വിജയം കൈവരിക്കുവാനും കഴിയുമായിരുന്നില്ലെന്ന് സ്‌ക്വയർ മൈൽ മാഗനസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
സെലീന ഗോമസ്-പോപ്പ് സ്റ്റാർ
സെലീന ജനിച്ചതും വളർന്നതും കത്തോലിക്കയായിട്ടായിരുന്നു. ഇന്നും ആ വിശ്വാസം അനുസരിച്ച് ജീവിക്കുകയും നിരന്തരം ദേവാലയശുശ്രൂഷകളിലും പ്രാര്ത്ഥനകളിലും പങ്കുകൊള്ളുകയും ചെയ്യുന്നു. ഞാൻ തനിച്ചായിരിക്കുമ്പോൾ, എനിക്ക് ദൈവം കൂടെ ഉണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നുവെന്ന് അവൾ ഒരിക്കൽ ട്വിറ്ററിൽ എഴുതി.
ടെക്‌സാസിലായിരുന്നു സെലീനയുടെ ജനനം. പിതാവ് മെക്‌സിക്കൻ വംശജനും അമ്മ ഇറ്റാലിയൻ വംശജുയുമായിരുന്നു. വിവാഹപൂർവ്വ ലൈംഗീകതയിൽ നിനന് വിട്ടുനിൽക്കും എന്ന് വാക്കുകൊടുത്തുകൊണ്ട് അവൾ ധരിച്ച വാഗ്ദാന മോതിരം ശ്രദ്ധേയമായിരുന്നു. തന്നോടു തന്നെയും തന്റെ കുടുംബത്തോടും ദൈവത്തോടുമുള്ള വാക്കുപാലിക്കുവാനാണ് അവൾ ആ മോതിരം ധരിച്ചിരുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?