Follow Us On

19

March

2024

Tuesday

വിശ്വാസം ക്രൈസ്തവനും ലോകത്തിനുമിടയിലുള്ള യുദ്ധഭൂമി: ഫാ. റാണിയേരോ കാന്റലമെസ്സ

വിശ്വാസം ക്രൈസ്തവനും ലോകത്തിനുമിടയിലുള്ള യുദ്ധഭൂമി: ഫാ. റാണിയേരോ കാന്റലമെസ്സ

വത്തിക്കാൻ: വിശ്വാസം ക്രൈസ്തവനും ലോകത്തിനുമിടയിലുള്ള യുദ്ധഭൂമിയാണെന്ന് ഫ്രാൻസിസ് പാപ്പയുടെ കാര്യാലയത്തിലെ സുവിശേഷപ്രഘോഷകൻ ഫാ. റാണിയേരോ കാന്റലമെസ്സ. നോമ്പുകാലത്തെ തന്റെ ആദ്യ പ്രഭാഷണത്തിലാണ് അദ്ദേഹം വിശ്വാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചത്.
“വിശ്വാസം മൂലമാണ് ക്രൈസ്തവൻ ഈ ലോകത്തിന്റേതല്ലാതായി മാറുന്നത്. ഈ ലോകം വിശ്വാസരഹിതന്റേതാണ്. ലോകത്തിന് മനുഷ്യനെ ഉറക്കത്തിലേയ്ക്കും ആത്മീയ തളർച്ചയിലേയ്ക്കും നയിക്കാനാകും.അതിനാൽ പരിഹാരമായി ഉണരാൻ ഉച്ചത്തിൽ നാം ആഹ്വാനം ചെയ്യണം. ദൈവവചനം ഇതാണ് നിരന്തരം ചെയ്യുന്നത്”; അദ്ദേഹം പറഞ്ഞു.
“ലോകത്തെ രൂപാന്തരപ്പെടുത്താൻ വിളിക്കപ്പെട്ടിരിക്കുന്നവർ ആദ്യം സ്വയം രൂപാന്തരപ്പെടണം. ലോകത്തിന് അനുരൂപരാകരുത് എന്ന വചനത്തിലൂടെ ലോകം ഉദ്ദേശിക്കുന്നത് ലോകത്തെ തന്നെ മാറ്റുക എന്നതാണ്. എന്നാൽ ഈ വചനത്തിലൂടെ പൗലോസ് ശ്ലീഹാ ഉദ്ദേശിക്കുന്നത് സ്വയം രൂപാന്തരപ്പെടുക എന്നും. ലോകം ദൈവത്തിന്റെ മികച്ച സൃഷ്ടികളിലൊന്നാണ്”;. അദ്ദേഹം വ്യക്തമാക്കി.
“എന്നാൽ നാം യേശു പഠിപ്പിച്ചതാണ് സ്വീകരിക്കേണ്ടത്. ലോകത്തിൽ ജീവിക്കാം പക്ഷേ ലോകത്തിന്റേതാവരുത്. ഈ ആത്മീയോപദേശം അനുസരിച്ച് ക്രൈസ്തവർ നൂറ്റാണ്ടുകൾ ജീവിച്ചിരുന്നു. ക്രൂശിലേക്ക് നോക്കി പരിശുദ്ധനായവനെ പിന്തുടരാം. പാപം, ലോകം എന്നിവയുടെ എല്ലാ വിഷാംശങ്ങളിൽ നിന്നുമുള്ള രക്ഷ കുരിശിലുണ്ട്. അതിനാൽ ലോകം ഉപേക്ഷിച്ച് ദൈവത്തിൽ ചേരുക”;. ഫാ കാന്റലമെസ്സ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?