Follow Us On

18

April

2024

Thursday

വിശ്വാസം നിയമസംഹിതയാകണം

വിശ്വാസം  നിയമസംഹിതയാകണം

കൊച്ചി: വിശ്വാസത്തിലും ദൈവസംരക്ഷണയിലും അടിയുറച്ചു ജീവിക്കുമ്പോഴാണു ജീവിതം അര്‍ഥപൂര്‍ണമാകുന്നതെന്നു എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു. സീറോ മലബാര്‍ സഭ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ രൂപതകളിലെ പന്ത്രണ്ടാം ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്നവരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തുന്ന പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസം നിയമസംഹിതയാണ്. ഇവ നമുക്കു നേരായ പല കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്. എല്ലാ നിയമസംഹിതകളും ചിലപ്പോള്‍ യുക്തിക്കു നിരക്കുന്നതായിരിക്കണമെന്നില്ല. എന്നാല്‍ വിശ്വാസത്തില്‍ അടിയുറച്ചു ജീവിതം മുന്നോട്ടുകൊണ്ടു പോകുമ്പോഴാണു ക്രൈസ്തവ ജീവിതം അര്‍ഥപൂര്‍ണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസ പരിശീലന സിനഡല്‍ കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് പ്രസംഗിച്ചു.
ഫാ. ഡായ് കുന്നത്ത്, നിജോ ജോസഫ് പുതുശേരി, സിസ്റ്റര്‍ ഡോ. റോസ് ജോസ്, ഡോ. കൊച്ചുറാണി ജോസഫ്, റവ.ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവരാണു വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നയിക്കുന്നത്. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ദിവ്യബലിയര്‍പ്പിച്ചു.

Share:

Related Posts

Latest Postss

Don’t want to skip an update or a post?