Follow Us On

28

March

2024

Thursday

വീൽച്ചെയറിൽ നടത്തിയ മിഷൻയാത്രകൾ

വീൽച്ചെയറിൽ നടത്തിയ മിഷൻയാത്രകൾ

ഴിഞ്ഞ മൂന്നു വർഷങ്ങളായി വീട്ടിൽ തളർന്നുകിടക്കുന്ന രോഗികളെ യും കൊണ്ട് മിഷൻ പ്രദേശത്തേക്ക് യാത്ര ചെയ്യാൻ ദൈവം എന്നെ അനുവദിക്കുന്നു. വീടിന്റെ ജനലിനപ്പുറമുള്ള സ്ഥിരം ചിത്രങ്ങളല്ലാതെ മറ്റൊന്നും കാണാത്തവരാണ് ഇവരിൽ പലരും. അവരെ ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും കൊണ്ടുപോകാനും അവരുടെ ജീവിതത്തിൽ പ്രത്യാശ പകരാനും ഇടയായതാണ് മറക്കാനാവാത്ത അനുഭവം. സഹോദരനായ ഫാ. പോൾ ചുങ്കത്ത് സി.എം.ഐ മിഷൻ പ്രവർത്തനം നടത്തുന്ന സാഗർ രൂപതയിലേക്കാണ് ഞങ്ങൾ 2015-ൽ പോയത്. കിടപ്പുരോഗികളുമായി അവിടേക്ക് വരുന്ന കാര്യം പറഞ്ഞപ്പോൾ ജ്യേഷ്ഠൻ ആദ്യം തടസം പറഞ്ഞെങ്കിലും പിന്നീട് യാത്രക്ക് അദ്ദേഹം സമ്മതംമൂളി.
മാനുഷികമായി നോക്കിയാൽ ഇതൊന്നും സാധ്യമല്ലെന്ന് എല്ലാവർക്കുമറി യാം. കാരണം ഒരു കിടപ്പുരോഗി മാത്രമുള്ള കുടുംബത്തിൽ കുടുംബാംഗങ്ങ ൾ അനുഭവിക്കുന്ന വൈഷമ്യങ്ങൾക്ക് ഞാൻ സാക്ഷിയാണ്. അപ്പോഴാണ് അത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന കുറെപ്പേരുമായുള്ള യാത്ര. ആരുമത് അംഗീകരിക്കില്ല. പക്ഷേ പരിശുദ്ധാത്മാവിന്റെ സഹായമുണ്ടെങ്കിൽ നമുക്ക് ഒന്നും പ്രയാസമാവില്ല. ഇതായിരുന്നു എന്റെ ജീവിതത്തെ സ്പർശിച്ചത്. കിടപ്പുരോഗികളെ മിഷനറിമാരാക്കി ഒരുക്കിയെടുക്കാൻ കഴിഞ്ഞതാണ് യാത്രയിലുണ്ടായ നേട്ടം. ആദ്യയാത്രയിൽ എട്ട് രോഗികളും മൂന്ന് കൂട്ടിരിപ്പുകാരുമാണ് ഉണ്ടായിരുന്നത്.
ബിഷപ്‌സ് ഹൗസിലെത്തി അനുമതി വാങ്ങി ആശ്രമത്തിലേക്ക് പോയി. പത്തുദിവസം തുടർച്ചയായി 240 മണിക്കൂർ ദിവ്യകാരുണ്യ സന്നിധിയിൽ തളർവാതരോഗികൾ പ്രാർത്ഥന നടത്തിയപ്പോൾ ദൈവം അത്ഭുതകരമായി ഇടപെട്ടു. ജപമാല, കരുണക്കൊന്ത, കുരിശിന്റെ വഴി തുടങ്ങിയ പ്രാർത്ഥനകൾ ഞങ്ങൾ ചൊല്ലി.
എട്ട് രോഗികൾ വീൽചെയർ അടക്കം നാട്ടിൽനിന്നും വന്ന് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിവരം സാഗർ രൂപതയിലെ വിവിധ ദൈവാലയങ്ങളിലും മിഷൻകേന്ദ്രങ്ങളിലും വൈദികർ അറിയിച്ചു. അതിനാൽ ധാരാളം നിയോഗങ്ങളാണ് പ്രാർത്ഥനയ്ക്കായി സമർപ്പിക്കപ്പെട്ടത്. ഇതിനിടയിൽ തെരുവിൽ അലഞ്ഞുനടക്കുന്നവരെ ശുശ്രൂഷിക്കാനും ഞങ്ങ ൾക്ക് അവസരം ലഭിച്ചു.
അവിടെ റെയിൽവേ സ്റ്റേഷനിൽ വെ ച്ച് ഞാനൊരു മാനസികരോഗിയെ ക ണ്ടു. ശരീരം മുഴുവൻ നീരുവന്ന് വീർ ത്തുകെട്ടിയ മനുഷ്യൻ. കടുത്ത ദു ർഗന്ധം അയാളിൽ നിന്നും പുറപ്പെട്ടിരുന്നതിനാൽ ആരും അയാളോട് സം സാരിച്ചിരുന്നില്ല. എന്നാൽ ദൈവാത്മാവിന്റെ പ്രേരണയനുസരിച്ച് അയാളുമായി ഞാൻ സംസാരിച്ചു. അപ്പോഴാണ് രോഗാവസ്ഥയെക്കുറിച്ച് മനസിലാകുന്നത്. എങ്ങനെയോ കാലിനുണ്ടായ പരിക്കിന് ചികിത്സിക്കാനാവാതെ ശരീരത്തിലേക്ക് പഴുപ്പുകയറി നരകയാതന അനുഭവിച്ച് ജീവിച്ചൊരു മനഷ്യനായിരുന്നു അത്. വേണ്ട ശുശ്രൂഷ നൽകിയപ്പോൾ ആ മനുഷ്യന്റെ മുഖത്തുണ്ടായ സന്തോഷം അവർണ്ണനീയമായിരുന്നു.
അവിടെ സാധുക്കൾ താമസിക്കുന്ന കോളനിയിൽ ഭക്ഷണം നൽകാൻ പോയതും നല്ലൊരു ഓർമയാണ്. ഭക്ഷണത്തിന് ശേഷം അവരോട് ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു. ക്രൈസ്തവരല്ലാത്ത ആ സഹോദരങ്ങൾ പാടിയത് ദൈവമാതാവിനെക്കുറിച്ചുള്ള മനോഹരമായൊരു ഗാനമായിരുന്നു.
കിടപ്പുരോഗികളുടെ പ്രാർത്ഥനയിലൂ ടെ ദൈവം അത്ഭുതകരമായി ഇടപെട്ട സാക്ഷ്യങ്ങളുണ്ടായി. ശാരീരികവും മാനസികവുമായ രോഗശാന്തിയാണ് എല്ലാവർക്കും ലഭിച്ചത്. ബിഷപ് ആന്റ ണി ചിറയത്തിന്റെ നിർദേശപ്രകാരം വികാരി ജനറാളച്ചനായിരുന്നു അന്നത്തെ ശുശ്രൂഷ നയിച്ചത്. ധാരാളം സിസ്റ്റേഴ്‌സും വൈദികരും ചടങ്ങിനെത്തിയിരുന്നു. ഒരിക്കലും പുറംലോകം കാണാതിരുന്ന ഈ സാധുക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുഗ്രഹപ്രദമാ യ സമയമായിരുന്നു അത്. എന്റെ ജീവിതത്തിലും ദൈവം ഇടപെട്ട സമയം.
മാത്യൂസ് ചുങ്കത്ത് (പുനർജീവൻ, ഡയറക്ടർ)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?