Follow Us On

28

March

2024

Thursday

ശാലോമിന് വിയന്ന അതിരൂപതയുടെ അംഗീകാരം തുറക്കുന്നു ‘ഓസ്ട്രിയൻ കവാടം’

ശാലോമിന് വിയന്ന അതിരൂപതയുടെ അംഗീകാരം തുറക്കുന്നു ‘ഓസ്ട്രിയൻ കവാടം’

ഓസ്ട്രിയയിലെ സുവിശേഷ പ്ര ഘോഷണരംഗത്ത് സഭയോട് ചേർന്നുനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാൻ ശാലോം ശുശ്രൂഷകൾക്ക് വിയന്ന അതിരൂപതയുടെ അംഗീകാരം. ഓസ്ട്രിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് അധ്യക്ഷൻകൂടിയായ കർദിനാൾ ക്രിസ്‌റ്റോഫ് ഷോൺബോണാണ് ശാലോമിന്റെ പ്രവർത്തനങ്ങൾക്ക് ഔപചാരികമായി അംഗീകാരം നൽകിയത്.
വിയന്നയിലെ മലയാളികളുടെ ഇടയിൽ 2013 നവംബറിൽ ലളിതമായി ആരംഭംകുറിച്ച ശാലോമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.
കാലിഫോർണിയ നാപ്പ ഇൻസ്റ്റിറ്റ്യൂട്ടിൽ കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തെക്കുറിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രഭാഷണം നടത്താൻ എത്തിയപ്പോഴാണ് കർദിനാൾ ഷോൺബോൺ ശാലോമിനെക്കുറിച്ച് അറിഞ്ഞത്.
ശാലോമിന്റെ ശുശ്രൂഷകളെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം, ശാലോമിന്റെ മാധ്യമശുശ്രൂഷകളിൽ വലിയ മതിപ്പാണ് രേഖപ്പെടുത്തിയത്. തുടർന്ന്, ശാലോം പ്രവർത്തനങ്ങൾ വിയന്നയിലേക്ക് വ്യാപിപ്പിക്കാൻ ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു.
‘ശാലോമിനെ ഞാൻ നിറഞ്ഞ ഹൃദയത്തോടെ വിയന്നയിലേക്ക് സ്വാഗതം ചെയ്യുന്നു. വിയന്നയുടെ കവാടങ്ങൾ ഞാൻ ശാലോമിനായി തുറന്നിടുന്നു. നിങ്ങളുടെ ശുശ്രൂഷകൾക്കും പ്രവർത്തനങ്ങൾക്കുമായി എല്ലാ സഹായവും പിന്തുണയും ഞാൻ ഉറപ്പുതരുന്നു,’ വിയന്നയിലെ ശാലോം പ്രതിനിധികളോട് കർദിനാൾ വ്യക്തമാക്കി.
ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ ശാലോമിന്റെ ശുശ്രൂഷകൾ അതിരൂപതയിൽ ത്വരിതപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു. അതിരൂപതാ മാധ്യമ വിഭാഗം വക്താവും സഭയുടെ മുഖപത്രമായ ‘ദേർ സോൻഡാഗി’ന്റെ പത്രാധിപരുമായ ഡോ. മിഖായേൽ പ്രൂള്ളർ വിയന്നയിലെ ശാലോം പ്രതിനിധികളുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തുകയാണിപ്പോൾ.
ഇന്ത്യൻ കാത്തലിക്ക് കമ്യൂണിറ്റി (ഐ.സി.സി വിയന്ന) ചാപ്ലെയിൻ ഡോ. ഫാ. തോമസ് താണ്ടപ്പിള്ളിയാണ് ശാലോമിന്റെ പ്രവർത്തനങ്ങൾ 2013ൽ വിയന്നയിൽ ഉദ്ഘാടനം ചെയ്തത്. ശാലോം സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയി പാലാട്ടി സി.എം.ഐയുടെ നേതൃത്വത്തിൽ ആദ്യ സംഗമവും വിയന്നയിൽ നടത്തിയിരുന്നു.
ജോസഫ് പുതുപ്പള്ളി 
വിയന്ന

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?