Follow Us On

29

March

2024

Friday

സത്യം പറയുന്ന പ്രവാചകന് പീഢനമേൽക്കും: ഫ്രാൻസിസ് പാപ്പ

സത്യം പറയുന്ന പ്രവാചകന് പീഢനമേൽക്കും: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: സത്യം പറയുന്ന പ്രവാചകന് പീഡനമേൽക്കുക എന്നത് എല്ലാക്കാലത്തെയും പ്രത്യേകതയാണെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം സാന്ത മാർത്തയിൽ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകുകയായിരിന്നു അദ്ദേഹം. യോഹന്നാന്റെ സുവിശേഷത്തിൽ ജീവന്റെ അപ്പത്തേകുറിച്ചുള്ള യേശുവിന്റെ ചിന്തകളും അപ്പസ്‌തോല പ്രവർത്തനങ്ങളുടെ പുസ്തകത്തിൽ വിശുദ്ധ സ്‌തേഫാനോസിൻറെ സാക്ഷ്യവിവരണവും അടിസ്ഥാനമാക്കിയാണ് പാപ്പ സന്ദേശം നൽകിയത്.
“സത്യം പറയുന്ന പ്രവാചകന് പീഡനമേൽക്കുക എന്നത് എല്ലാക്കാലത്തെയും പ്രത്യേകതയാണ്. സത്യപ്രവാചകൻ, തന്റെ ജനം സത്യത്തെ തള്ളിപ്പറയുന്നതിനെക്കുറിച്ചു വിലപിക്കുന്നു. പ്രവാചകശബ്ദം ഒരിക്കലും നാശത്തിൻറേതല്ല, തിരിച്ചുവരവിൻറേതാണ്, പ്രത്യാശയുടേതാണ്. ദൗർഭാഗ്യം ഉരുവിടുന്ന വചനങ്ങൾ, പ്രത്യാശയുടെ വാതിൽ തുറന്ന്, ചക്രവാളങ്ങളെ നോക്കുന്നതിലേയ്ക്കു നയിക്കുന്നതാണ്”; പാപ്പ വിശീകരിച്ചു.
“സഭയ്ക്ക് പ്രവാചകശുശ്രൂഷ ആവശ്യമാണ്. ‘രക്തസാക്ഷികളുടെ നിണമാണ് സഭയുടെ വിത്ത്’ വിമർശിക്കുന്നവനല്ല, പ്രവാചകൻ. ‘ പ്രാർഥിക്കുന്ന, ദൈവത്തിലേയ്ക്കും മനുഷ്യരിലേയ്ക്കും ദൃഷ്ടി തിരിക്കുന്ന, ജനം തെറ്റുചെയ്യുമ്പോൾ വേദനിക്കുന്ന, അവരെക്കുറിച്ചു വിലപിക്കുന്ന, എന്നാൽ സത്യം വിളിച്ചു പറയുന്ന വ്യക്തിയാണ് പ്രവാചകൻ”; സഭയ്ക്കു മുന്നോട്ടുപോകാൻ, പ്രവാചകശുശ്രൂഷയുടെ അഭാവമുണ്ടാകാതിരിക്കട്ടെ എന്ന ആഗ്രഹം ഏറ്റുപറഞ്ഞുകൊണ്ടാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?