Follow Us On

19

April

2024

Friday

സമയം, ദൈവത്തിനും അയൽക്കാരനുംവേണ്ടി വിനിയോഗിക്കേണ്ട സമ്പത്ത്: പാപ്പ

സമയം, ദൈവത്തിനും അയൽക്കാരനുംവേണ്ടി വിനിയോഗിക്കേണ്ട സമ്പത്ത്: പാപ്പ

വത്തിക്കാൻ സിറ്റി: സമയം എന്നത് നമുക്കേവർക്കും ലഭിച്ചിട്ടുള്ള സമ്പത്താണെന്നും അത് ദൈവത്തിനും അയൽക്കാരനും വേണ്ടി ചെലവഴിക്കാൻ പരിശ്രമിക്കണമെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. നമുക്ക് ദാനമായി നൽകിയ സമയം മറ്റുള്ളവർക്കുവേണ്ടി വിനിയോഗിക്കാൻ കഴിയുന്നതിനുള്ള അനുഗ്രഹത്തിനായി പുതുവർഷത്തിൽ പ്രാർത്ഥിക്കാമെന്നും പാപ്പ ആഹ്വാനം ചെയ്തു. ദൈവമാതാവിന്റെ തിരുനാൾ, ലോകസമാധാന ദിനം എന്നിവയോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച പുതുവർഷാരംഭ ദിവ്യബലിമധ്യേ വായിച്ച സന്ദേശത്തിലായിരുന്നു പാപ്പയുടെ ആഹ്വാനം.

ശാരീരിക ബുദ്ധിമുട്ടുകൾമൂലം പാപ്പയ്ക്ക് പകരം പുതുവർഷാരംഭ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പീയെത്രൊ പരോളിനാണ് ദിവ്യബലിമധ്യേ പാപ്പയുടെ സന്ദേശം വായിച്ചത്. പരിശുദ്ധ കന്യകാമാതാവ് നമ്മെ പരിപാലിക്കുന്നതുപോലെ നാം മറ്റുള്ളവരെ പരിചരിച്ചാൽ 2021 നല്ലൊരു വർഷമായിത്തീരുമെന്നും പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

നമുക്ക് അനുഗ്രഹം ആവശ്യമാണെന്ന് ദൈവത്തിനറിയാം. സൃഷ്ടികർമം പൂർത്തിയാക്കിയശേഷം ദൈവം ആദ്യമായി ചെയ്തത്, സകലവും നന്നായിരിക്കുന്നു എന്ന മുഖവുരയോടെ നമ്മെക്കുറിച്ച് വളരെ നന്നായി സംസാരിക്കുകയാണ്. ഒടുവിൽ, ദൈവത്തിന്റെ അനുഗ്രഹവചസുകൾ മാത്രല്ല പിതാവിന്റെ അനുഗ്രഹം തന്നെയായ ക്രിസ്തുവിനെ നാം സ്വീകരിക്കുകയും ചെയ്യുന്നു. നാം യേശുവിന് ഹൃദയം തുറന്നുകൊടുക്കുമ്പോഴെല്ലാം ദൈവാനുഗ്രഹം നമ്മുടെ ജീവിതത്തിൽ പ്രവേശിക്കും.

എന്നാൽ, ഒരുവൻ അനുഗ്രഹം സ്വീകരിക്കുന്നത് അത് മറ്റുള്ളവരിലേക്ക് പകരുന്നതിനാണെന്ന് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നു. ദൈവവരപ്രസാദത്താൽ അനുഗ്രഹിക്കപ്പെട്ട പരിശുദ്ധ മറിയം വഴി ഈ ലോകത്തിലേക്ക് ആഗതനായ ദൈവപുത്രനാണ് യേശു. അങ്ങനെ മറിയം ദൈവത്തിന്റെ കൃപ നമുക്കായി കൊണ്ടുവന്നു. നമ്മുടെ ജീവിതത്തിൽ മറിയത്തിന് ഇടം നൽകുന്നതുവഴി നാം അനുഗ്രഹീതരാകുകയും നാം അനുഗ്രഹിക്കാൻ പഠിക്കുകയും ചെയ്യും.

അപരരെയും ലോകത്തെയും പരിചരിക്കുന്നതിൽ നിന്നാണ് സകലത്തിനും തുടക്കം കുറിക്കുന്നത്. പരിചരണം നൽകുന്നില്ലെങ്കിൽ പിന്നെ അനേകരെയും അനേകം വസ്തുക്കളെയും നാം അറിഞ്ഞതുകൊണ്ട് യാതൊരു കാര്യവുമില്ല. ഈ പുതുവർഷത്തിന്റെ ആരംഭത്തിൽ നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്തിനാണെന്ന് ആത്മശോധന ചെയ്യാൻ നാം തയാറാകണം. മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പ, പ്രതിരോധ കുത്തിവെപ്പ് ശരീരത്തിന് മാത്രമല്ല ഹൃദയത്തിനും അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?