Follow Us On

29

March

2024

Friday

സമ്മർ ഇന്റേൺഷിപ്പ്: വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് സുവർണാവസരം

സമ്മർ ഇന്റേൺഷിപ്പ്: വിദ്യാർത്ഥികളെ  കാത്തിരിക്കുന്നത് സുവർണാവസരം

വാഷിംഗ്ടൺ ഡി.സി: ഫെഡറൽ ഗവൺമെന്റ് ഏജൻസിയായ യു.എസ് ഡിപ്പാർട്ട്‌മെന്റ്ഓഫ് സ്‌റ്റേറ്റിന്റെ ‘2017 സമ്മർ ഇന്റേൺഷിപ്പി’ൽ കോളജ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് സുവർണാവസരം. പ~നത്തോടൊപ്പം അമേരിക്കൻ സിവിൽ സർവീസിലോ ഫോറിൻ സർവീസിലോ സേവനംചെയ്യാനുള്ള അവസരമാണ് സമർത്ഥരായ വിദ്യാർത്ഥികൾക്കു മുന്നിൽ തുറക്കുന്നത്.
അമേരിക്കയിലും വിദേശരാജ്യങ്ങളിലെ അമേരിക്കൻ എംബസ്സികളിലും സമീപഭാവിയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള 265ൽപ്പരം നയതന്ത്ര പ്രധാനമായ തസ്തികകളിൽ ജോലിചെയ്യുന്നതിനാണ് പ~നത്തിലും പാ~്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന കോളേജ് വിദ്യാർത്ഥികളെ അമേരിക്കൻ വിദേശകാര്യവകുപ്പ് അന്വേഷിക്കുന്നത്. ഒക്ടോബർ അഞ്ചാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി.
ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റിലെ വിവിധ ഓഫീസുകളിൽ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ജോലിചെയ്ത് കഴിവും സാമർത്ഥ്യവും തെളിയിക്കുന്നതിനുള്ള അവസരത്തോടൊപ്പം ചിട്ടയായ പരിശീലനത്തിലൂടെ നേതൃത്വഗുണങ്ങൾ വളർത്തിയെടുക്കാനുള്ള അവസരംകൂടിയാകും ഈ പരിശീലനനാളുകൾ. ഭാവിയിൽ വിദേശത്തോ സ്വദേശത്തോ മികച്ച തൊഴിൽ നേടിയെടുക്കാനും സ്റ്റുഡന്റ് ഇന്റേൺഷിപ്പ് സഹായിക്കും.
യു.എസ് പൗരനായിരിക്കണം, അംഗീകൃത കോളേജിലോ സർവകലാശാലയിലോ ഫുൾ ടൈം സ്റ്റുഡന്റായി ഡിഗ്രി പ്രോഗ്രാമിനു രജിസ്റ്റർ ചെയ്തിരിക്കണം, മികച്ച വിദ്യാഭ്യാസനിലവാരം പുലർത്തുന്നവരാകണം, ബാക്ക്ഗ്രൗണ്ട് പരിശോധന വിജയകരമായി പൂർത്തിയാക്കണം എന്നിവയാണ് അപേക്ഷകർക്കുവേണ്ട അടിസ്ഥാന യോഗ്യത. ബിസിനസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സോഷ്യൽ വർക്ക്, ഇക്കണോമിക്‌സ്, ഇൻഫർമേഷൻ മാനേജ്‌മെന്റ്, ജേർണലിസം, ബയോളജിക്കൽ സയൻസ്, ഫിസിക്കൽ ആൻഡ് എൻജിനീയറിംഗ് സയൻസസ് തുടങ്ങിയ വിഷയങ്ങളും വിദേശകാര്യവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ഐശ്ചികമായി തിരഞ്ഞെടുത്തു പ~ിക്കുന്നവർക്കാണ് മുൻഗണന. ഓരോരുത്തർക്കും ലഭിക്കുന്ന തസ്തികയും ജോലിചെയ്യുന്ന ഓഫീസുമനുസരിച്ച് ജോലിയിൽ വ്യത്യാസമുണ്ടാകും.
പുറം ലോകവുമായി അമേരിക്കയെ ബന്ധപ്പെടുത്തുന്നതും അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതും യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റിലെ ഉദ്യോഗസ്ഥരാണ്. അതിൽ സ്റ്റുഡന്റ് ഇന്റേൺസും ഉൾപ്പെടും. ഇന്റേൺഷിപ്പ് കാലയളവിൽ ശമ്പളവും മറ്റാനുകൂല്യങ്ങളുംലഭിക്കണമെന്നില്ലെങ്കിലും പരിശീലനത്തിൽനിന്നും ലഭിക്കുന്ന പ്രയോജനങ്ങൾ വളരെ വലുതാണ്. അതുകൊണ്ടുതന്നെ വളരെയധികം വിദ്യാർത്ഥികൾ ഉറ്റുനോക്കുന്ന ഒന്നാണ് 10 ആഴ്ച നീണ്ടുനിൽക്കുന്ന ഈ ഇന്റേൺഷിപ്പ്. ഓൺലൈനിൽ മാത്രമേ അപേക്ഷ സ്വീകരിക്കൂ. കൂടുതൽ വിവരങ്ങൾ http://careers.state.gov എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?