Follow Us On

28

March

2024

Thursday

സാഗര്‍, സത്‌ന, ഉജ്ജയിന്‍ രൂപതകള്‍ സുവര്‍ണജൂബിലിയില്‍

സാഗര്‍, സത്‌ന, ഉജ്ജയിന്‍ രൂപതകള്‍ സുവര്‍ണജൂബിലിയില്‍

സത്‌ന/സാഗര്‍/ഉജ്ജയിന്‍: മധ്യപ്രദേശിലെ സത്‌ന, സാഗര്‍, ഉജ്ജയിന്‍ എന്നീ സീറോ മലബാര്‍ രൂപതകളുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ സമാപിച്ചു. സാമൂഹ്യസേവന പദ്ധതികള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ജൂബിലി വര്‍ഷത്തില്‍ നടത്തിയത്.
സാഗര്‍ രൂപതയുടെ ജൂബിലി സമാപനാഘോഷങ്ങള്‍ക്ക് സെന്റ് തെരേസാസ് കത്തീഡ്രലും സെന്റ് ജോസഫ്‌സ് സ്‌കൂളുമാണ് വേദികളായത്. ഇതോടനുബന്ധിച്ച് സാഗറില്‍ സേവനം ചെയ്ത ആദ്യകാല മിഷനറിമാരുടെ സംഗമം നടത്തി. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. വിവിധ സീറോ മലബാര്‍ മെത്രന്മാര്‍ക്കുപുറമേ മധ്യപ്രദേശിലെ മെത്രാന്മാരും ചടങ്ങുകളില്‍ പങ്കെടുത്തു. സാഗര്‍ ബിഷപ് മാര്‍ ജയിംസ് അത്തിക്കളം, വികാരി ജനറാള്‍മാരായ ഫാ. സെബാസ്റ്റ്യന്‍ നെടുങ്കാട്ടില്‍, ഫാ. പോള്‍ ചുങ്കത്ത്, ഫാ. സാബു പുത്തന്‍പുര, ജനറല്‍ കണ്‍വീനര്‍ ഫാ. ബിജു തോട്ടക്കര എന്നിവര്‍ നേതൃത്വം നല്‍കി.
സത്‌നയിലെ ക്രൈസ്റ്റ് ജ്യോതി സ്‌കൂള്‍ അങ്കണത്തിലാണ് സത്‌ന രൂപത ജൂബിലി സമാപനാഘോഷങ്ങള്‍ നടന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സത്‌ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍ അധ്യക്ഷത വഹിച്ചു. ഛാന്ദാ ബിഷപ് മാര്‍ എഫ്രേം നരികുളം, വികാരി ജനറാള്‍ ഫാ. ജോണ്‍ തോപ്പില്‍, ഫാ. മാത്യു തോട്ടക്കര, സിസ്റ്റര്‍ സെലിന്‍ ചൊല്ലങ്കേരി, ഫാ. തോമസ് കാഞ്ഞിരത്തുംമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മധ്യപ്രദേശിലും പുറത്തുമുള്ള മെത്രാന്മാര്‍, ജനപ്രതിനിധികള്‍, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവരുള്‍പ്പെടെ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ജൂബിലി സമാപനാഘോഷം. ജൂബിലി സ്മരണിക, സംഗീത ആല്‍ബം, ഡോക്യുമെന്ററി എന്നിവ പ്രകാശനം ചെയ്തു. ജൂബിലി സ്മാരകമായി നിര്‍മിച്ച മദര്‍ തെരേസ ആശുപത്രിയുടെ ആശീര്‍വാദം മാര്‍ ആലഞ്ചേരി നിര്‍വഹിച്ചു.
ഉജ്ജയിന്‍ രൂപതയുടെ സുവര്‍ണജൂബിലിയാഘോഷത്തോടനുബന്ധിച്ച് ഉജ്ജയിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന കൃതജ്ഞതാബലിയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഭോപ്പാല്‍ അതിരൂപതാധ്യക്ഷന്‍ ഡോ. ലിയോ കൊര്‍ണേലിയോ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റായ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അഗസ്റ്റിന്‍, വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ പുല്ലാട്ട്, ഫാ. ആന്റണി പെരുമണ്ണൂര്‍, ഫാ. സുനില്‍ കൊന്നയ്ക്കല്‍, സിസ്റ്റര്‍ ആന്‍സില തുടങ്ങിയവര്‍ പ്രസംഗിച്ചു. 1968-ല്‍ എക്‌സാര്‍ക്കേറ്റുകളായി സ്ഥാപിതമായതാണ് മൂന്നു രൂപതകളും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?