Follow Us On

29

March

2024

Friday

സാധാരണക്കാരുടെ മനമറിഞ്ഞ മിഷനറിയുടെ ഓർമകളുമായി ഒഡീഷ സഭ

സാധാരണക്കാരുടെ മനമറിഞ്ഞ മിഷനറിയുടെ ഓർമകളുമായി  ഒഡീഷ സഭ

ഒഡീഷ: ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ തുടച്ചുമാറ്റാനാവാത്തവിധം സ്ഥാനം പിടിച്ച മഹാത്മാരായ വിദേശമിഷനറിമാരിലൊരാളായിരുന്നു ഫാ. മരിയൻ സെലാസെക്. ഫാ. ഡാമിയനെ അനുസ്മരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവിതകഥ ഇന്നും ഒഡീഷയിലെ സാധാരണക്കാരുടെ ഹൃദയത്തിൽ തുടച്ചുമാറ്റാനാകാതെ നിലകൊള്ളുന്നു. അതിനു തെളിവാണ് അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷം. 2006 ഏപ്രിൽ 30 ന് മരണം ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തി അദ്ദേത്തിന്റെ ആത്മാവിനെ കൂട്ടിക്കൊണ്ടുപോയില്ലായിരുന്നുവെങ്കിൽ ഇന്നും തങ്ങളുടെ പ്രിയപ്പെട്ട വൈദികൻ തങ്ങളോടൊപ്പമുണ്ടാകുമായിരുന്നുവെന്ന് അവിടെകൂടിയവർ ഓർമ്മിച്ചു.
സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1950 ലാണ് ഫാ. മരിയൻ സെലസെക് ഇന്ത്യയിലെത്തുന്നത്. അന്ന് അദ്ദേഹത്തിന് 32 വയസ്. പിന്നീട് 88-ാമത്തെ വയസ്സിൽ നിത്യസമ്മാനത്തിന് വിളിക്കപ്പെടുന്നതുവരെ സേവനബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ഡിവൈൻ വേർഡ് സൊസൈറ്റി സന്യാസസഭാഗമായ അദ്ദേഹം ഒറീസ്സയിലെ പുരിയിൽ 1975 ൽ വന്നിറങ്ങുമ്പോൾ അവിടെ ഒരു സ്‌കുൾ സ്ഥാപിക്കണമെന്നായിരുന്നു അദ്ദേഹത്തി്‌ന്റെ ലക്ഷ്യം. കുഷ്ഠരോഗത്തെ ദൈവശാപമായി കണ്ടിരുന്ന ഇന്ത്യക്കാരുടെ വേകുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും പുറത്താക്കപ്പെട്ട കുഷ്ഠരോഗികളുടെ ദൈന്യതയാർന്ന മുഖം, യാചകരായി ജീവിക്കുവാൻ വിധിക്കപ്പെട്ട അവരുടെ ഉണങ്ങാത്ത വ്രണങ്ങൾ ഫാ. മരിയന്റെ ഹൃദയത്തിൽ നൊമ്പരപ്രവാഹമായി.
പുരിയിലെ ജഗന്നാഥ ടെംബിളിനുചുറ്റും യാചകരായി അലയുന്ന കുഷ്ഠരോഗികൾക്കുവേണ്ടി അദ്ദേഹം ഒഡീഷയിലെ പുരിയിൽ സ്ഥാപിച്ച കരുണാലയം ഇന്നും അദ്ദേഹത്തിന്റെ ഓർമകൾകൊണ്ട് മുഖരിതമാണ്. അവർക്കുവേണ്ടി അവിടെ ഒരു കുഷ്ഠരോഗാശുപത്രി തുറന്നു. പെട്ടെന്നുതന്നെ, പുരിയിലെ ലോകനാഥ് ടെംബിളിനു അടുത്തുള്ള കരുണാലയം 1000-ത്തോളം കുഷ്ഠരോഗികളുടെ അഭയകേന്ദ്രമായി മാറി.
19 മാത്തെ വയസിൽ എസ്.വി.ഡി. സെമിനാരിയിൽ ചേർന്ന് പഠനം ആരംഭിച്ച അദേഹം 1940 ൽ നാസികളുടെ കിരാതവാഴ്ചയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് മോചിതനായപ്പോൾ റോമിലെത്തി പഠനം പൂർത്തിയാക്കി. വൈദികനായി. മിഷനറിയാകുവാനുള്ള ആഗ്രഹം കൊണ്ട് ഇന്ത്യയിലെത്തി.
അദേഹത്തിന്റെ സേവനരംഗങ്ങൾ ഇന്നും അവർ മറക്കുന്നില്ല. അദ്ദേഹത്തിന്റെ ജന്മദിനം അവർ ഓർത്തിരിക്കുകയും അത് ആഘോഷിക്കുകയും ചെയ്യുന്നുവെങ്കിൽ, ദൈവസ്‌നേഹം അതിർവരമ്പുകളില്ലാത്തതാണ് എന്നതിന് മറ്റെന്തു തെളിവുവേണം?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?