Follow Us On

28

March

2024

Thursday

സീറോ മലബാർ കൺവെൻഷൻ 2019 ഓഗസ്റ്റിൽ; വേദി ഹൂസ്റ്റൺ

സീറോ മലബാർ കൺവെൻഷൻ 2019 ഓഗസ്റ്റിൽ; വേദി ഹൂസ്റ്റൺ

ഹൂസ്റ്റൺ: അമേരിക്കയിലെ സീറോ മലബാർ സമൂഹം കാത്തിരിക്കുന്ന ഏഴാമത് ദേശീയ കൺവെൻഷൻ 2019 ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ ഹൂസ്റ്റണിൽ നടക്കും. ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷന് ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനയാണ് അതിഥേയർ. ഹിൽട്ടൺ അമേരിക്കാസ് കൺവെൻഷൻ നഗറാണ് വേദി.ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് രക്ഷാധികാരിയായും സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് ജനറൽ കൺവീനറായും ഫൊറോനാ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കോ കൺവീനറായും വിവിധ കമ്മിറ്റികൾ പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചു.
പൂർവികരാൽ അണയാതെ സൂക്ഷിച്ച സീറോ മലബാർ സഭയുടെ വിശ്വാസദീപ്തി കൂടുതൽ ജ്വലിപ്പിക്കാനും സഭാ പാരമ്പര്യം തലമുറകളിലേക്ക് പകരാനും കൺവെൻഷൻ ഉപകരിക്കുമെന്നു മാർ ജേക്കബ് അങ്ങാടിയത്ത് പ്രത്യാശ പ്രകടിപ്പിച്ചു. കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കുമായി സെമിനാറുകൾ ഉൾപ്പെടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തുമെന്ന് ഫാ. കുര്യൻ നെടുവേലിചാലുങ്കൽ പറഞ്ഞു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 5000ൽപ്പരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 2012ലെ ആറാമത് കൺവെൻഷന് അറ്റ്‌ലാന്റയായിരുന്നു വേദി.
മാർട്ടിൻ വിലങ്ങോലിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?