Follow Us On

29

March

2024

Friday

സെപ്റ്റംബർ 17 ഭാരതസഭ കൃതജ്ഞതാദിനമായി ആചരിക്കും

സെപ്റ്റംബർ 17 ഭാരതസഭ കൃതജ്ഞതാദിനമായി ആചരിക്കും

ന്യൂഡൽഹി: യമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിൽ ദൈവത്തിന് നന്ദി രേഖപ്പെടുത്തി 17ന് രാജ്യത്തെ എല്ലാ കത്തോലിക്കാ ദൈവാലയങ്ങളിലും കൃതജ്ഞതാ ദിനമായി ആചരിക്കുവാൻ സിബി.സിഐ തീരുമാനിച്ചു. അന്നേദിവസം വി. കുർബാനയിലും പ്രത്യേക പ്രാർത്ഥനകളിലും അച്ചന്റെ മോചനത്തിനായി ഇടപെടലുകൾ നടത്തിയവരേയും, പ്രാർത്ഥനയിലും പലതലങ്ങളിലും ഈ വിഷയത്തിൽ സഹകരിച്ച എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കും.  ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഏറ്റവും ശ്രമകരമായ പരിശ്രമങ്ങൾ നടത്തിയ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പായേയും തിരുസിംഹാസനത്തേയും ഭാരതസഭ നന്ദിയോടെ ഓർക്കുന്നതായി ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ)പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.
ഒമാൻ സർക്കാരിനോടും ഈ വിഷയത്തിൽ അനുഭാവപൂർവ്വം ഇടപെടലുകൾ നടത്തുവാൻ സമ്മതിച്ച ഭാരത സർക്കാരിനോടും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, മുഖ്യമന്ത്രി പിണറായി വിജയൻ, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാർ, മെത്രാൻമാർ, സഹോദരീസഭകളിലെ മേലധ്യക്ഷന്മാർ, സമർപ്പിതർ, അത്മായ സമൂഹം, കേരളത്തിൽ നിന്നുള്ള എം.പി.മാർ, എം.എൽ.ഏ മാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വിവിധ സമുദായ നേതാക്കന്മാർ, സന്നദ്ധ പ്രസ്ഥാനങ്ങൾ, മോചനാവശ്യം സജീവമായി ഏവരുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പരിശ്രമിച്ച മാധ്യമങ്ങൾ എല്ലാവരോടും സഭാനേതൃത്വം നന്ദി അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?