Follow Us On

29

March

2024

Friday

സെയിന്റ് ക്ലെയർ ഫൗണ്ടേഷൻ: എച്ച്. ഐ.വി ബാധിത കുഞ്ഞുങ്ങളുടെ 'സ്‌നേഹവീട്'

സെയിന്റ് ക്ലെയർ ഫൗണ്ടേഷൻ: എച്ച്. ഐ.വി ബാധിത കുഞ്ഞുങ്ങളുടെ 'സ്‌നേഹവീട്'

ചിലി: എച്ച് ഐ വി ബാധിതരായ കുഞ്ഞുങ്ങൾക്ക് ചിലിയിലെ കുട്ടികളുടെ ഭവനം സ്‌നേഹവീടാകുന്നു. 1994 ൽ സാന്റിയാഗോ ഡി ചിലിയിൽ പ്രവർത്തനമാരംഭിച്ച സെയിന്റ് ക്ലെയർ ഫൗണ്ടേഷനാണ് കുട്ടികളുടെ സ്‌നേഹവീടാകുന്നത്. ഈശോയുടെ ഫ്രാൻസിസ്‌ക്കൻ സന്യാസികൾ എന്ന സന്യാസ സമൂഹത്തിന്റെ കീഴിലാണ് സെയിന്റ് ക്ലെയർ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.
എയിഡ്‌സ് ബാധിതരായ കുഞ്ഞുങ്ങൾക്ക് ദൈവസ്‌നേഹം പകരുകയും അവർക്കു മികച്ച ജീവിത സൗകര്യങ്ങൾ നൽകുകയുമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. 17 കുട്ടികൾക്ക് സൗകര്യപ്രദമായി സെയിന്റ് ക്ലെയർ ഹോമിൽ താമസിക്കുവാനാകും. കുട്ടികൾക്ക് മാനസികവും സാമൂഹികവുമായ അവബോധം പകർന്നു നൽകുവാൻ ഇവർ ശ്രമിക്കുന്നു. കൂടാതെ 60 കുടുംബങ്ങൾക്കു ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിൽ സെയിന്റ് ക്ലെയർ ഹോം ബദ്ധശ്രദ്ധരുമാണ്.
”ഒരു കുട്ടിയെ കാണുമ്പോൾ അവന്റെ മുഖത്ത് ക്രിസ്തുവിനെ കാണുക വളരെ എളുപ്പമാണ്. കുട്ടികൾ അവരിൽ തന്നെ നിഷ്‌കളങ്കമായ ആർദ്രതയുടെ സ്രോതസാണ്. ആ ആർദ്രത അവരെ സ്‌നേഹിക്കുവാനും സംരക്ഷിക്കുവാനും നമ്മെ പ്രേരിപ്പിക്കുന്നു”. 2008 മുതൽ സെയിന്റ് ക്ലെയർ ഫൗണ്ടേഷന്റെ ഡയറക്ടറായി സേവനം ചെയ്യുന്ന സിസ്റ്റർ നോറ വെല്ലൻസിയ പറഞ്ഞു.
എച്ച് ഐ വി ബാധിതരായ കുഞ്ഞുങ്ങളാണ് ഈ ഭവനത്തിൽ വസിക്കുന്നത്. എച്ച് ഐ വി ബാധിതരായ എല്ലാവർക്കും എയ്ഡ്സ് ഉണ്ട് എന്നത് തെറ്റിദ്ധാരണയാണ്. അത് മാറണം .ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എയ്ഡ്സ് ഇല്ല. അതുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളാണ് ഇവിടെ നൽകുന്നത.് അവർ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?