Follow Us On

28

March

2024

Thursday

'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥനയിൽ മാറ്റങ്ങളാവശ്യം: ഫ്രാൻസിസ് പാപ്പ

'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥനയിൽ മാറ്റങ്ങളാവശ്യം: ഫ്രാൻസിസ് പാപ്പ

സ്വർഗസ്ഥനായ പിതാവേ’ എന്ന കർത്തൃപ്രാർത്ഥനയിൽ മാറ്റങ്ങളാവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പ. കർത്തൃപ്രാർത്ഥനയിലെ ‘ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ’ എന്ന ഭാഗം തെറ്റായ തർജിമയാണ്. ദൈവമാണ് തന്റെ ജനത്തെ പ്രലോഭനത്തിലേക്ക് നയിക്കുന്നതെന്നാണ് ഈ ഭാഗം സൂചിപ്പിക്കുന്നത്. പാപ്പ പറഞ്ഞു.
മുൻപ് ‘ഞങ്ങളെ പ്രലോഭനങ്ങളിൽ വീഴാൻ അനുവദിക്കരുതേ’ എന്ന് ഫ്രാൻസിലെ കത്തോലിക്ക സഭ കർത്തൃപ്രാർത്ഥന തിരുത്തിയിരുന്നു. അവരതു മാത്രമേ ഉപയോഗിക്കൂ എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അതാണ് കൂടുതൽ യോജിച്ചതും പ്രാർത്ഥനയിലെ ആ വാചകത്തിന് പകരമായി ഉപയോഗിക്കാൻ കഴിയുന്നതും. ഫ്രാൻസിസ് പാപ്പ പറഞ്ഞു.
ഫ്രാൻസിലെ സഭ ഉപയോഗിക്കുന്ന പ്രാർത്ഥനയുടെ ഈ ഭാഗം ലോകമെങ്ങും പിന്തുടരണമെന്നും പാപ്പ പറഞ്ഞു. യേശു ഉപയോഗിച്ച അരാമിക് ഭാഷയിലാണ് സ്വർഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥനയുള്ളത്. പുരാതന ഗ്രീക്കിലേക്ക് വിവർത്തനം ചെയ്ത ഈ പ്രാർത്ഥന പിന്നീട് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തി.
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?