Follow Us On

19

March

2024

Tuesday

ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

നവംബർ 17
ഹംഗറിയിലെ രാജാവായ ആൻഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. 1221-ൽ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലൂയി ലാൻഡ്‌ഗ്രേവ് രാജാവിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം വിശുദ്ധ ഭർത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിർവഹിച്ചു പോന്നു.
രാത്രികാലങ്ങളിൽ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാർത്ഥനകളിൽ മുഴുകുമായിരുന്നു. എല്ലാ തരത്തിലുള്ള കാരുണ്യ പ്രവർത്തികളും വിശുദ്ധ വളരെ ഉത്സാഹപൂർവ്വം ചെയ്തു വന്നു. വിധവകളെയും, അനാഥരേയും, രോഗികളെയും, പാവപ്പെട്ടവരേയും വിശുദ്ധ അകമഴിഞ്ഞ് സഹായിച്ചു. ഒരു ക്ഷാമകാലത്ത് വിശുദ്ധ തന്റെ ശേഖരത്തിലുണ്ടായിരുന്ന മുഴുവൻ ധാന്യങ്ങളും പാവങ്ങൾക്ക് വിതരണം ചെയ്തു. കൂടാതെ, താൻ സ്ഥാപിച്ച ആശുപത്രിയിലെ കുഷ്ഠരോഗികളെ പരിചരിക്കുകയും അവരുടെ പാദങ്ങൾ കഴുകുകയും ചുംബിക്കുകയും ചെയ്യുമായിരുന്നു. അഗതികളായവർക്ക് അനുയോജ്യമായ താമസ സൗകര്യവും വിശുദ്ധ നൽകിയിരുന്നു. 1227-ൽ ഫ്രെഡറിക്ക് ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള കുരിശുയുദ്ധത്തിനിടക്ക് വിശുദ്ധയുടെ ഭർത്താവ് മരണപ്പെട്ടു. തുടർന്ന് വിശുദ്ധ തന്റെ രാജകീയ പദവികളെല്ലാം ഉപേക്ഷിക്കുകയും കൂടുതൽ സ്വത്രന്തമായി ദൈവീകകാര്യങ്ങളിൽ മുഴുകുകയും ചെയ്തു. 1228-ൽ മാർബർഗിൽ വെച്ച് വിശുദ്ധ ഫ്രാൻസീസിന്റെ സന്യാസിനീ സഭയിൽ ചേർന്ന് സന്യാസിനീ വസ്ത്രം സ്വീകരിച്ചു. പ്രായത്തിൽ ചെറിയവളും നന്മപ്രവർത്തികളിൽ വലിയവളുമായ ഈ വിശുദ്ധ 1231-ൽ വെറും 24 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ കർത്താവിൽ അന്ത്യനിദ്ര പ്രാപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?