Follow Us On

19

March

2024

Tuesday

'ഹവേഴ്‌സ് ഓഫ് ഗ്രേസ്': ജീസസ് യൂത്ത് ഓസ്‌ട്രേലിയയുടെ ദിവകാരുണ്യ ആരാധനാ ഫെബ്രുവരി 14 മുതൽ

'ഹവേഴ്‌സ് ഓഫ് ഗ്രേസ്':  ജീസസ് യൂത്ത് ഓസ്‌ട്രേലിയയുടെ ദിവകാരുണ്യ ആരാധനാ ഫെബ്രുവരി 14 മുതൽ

മെൽബൺ: കത്തോലിക്കാസഭ യുവജനവർഷമായി പ്രഖ്യാപിച്ച 2018-ലും ജീസസ് യൂത്ത് ഓസ്ട്രേലിയ രാജ്യമെങ്ങും ദിവ്യകാരുണ്യാരാധന നടത്തുന്നു. തുടർച്ചയായ എട്ടാം വർഷമാണ് ഓസ്‌ട്രേലിയയിലെങ്ങുമുള്ള ഇടവകാ ദൈവാലങ്ങൾ, ആശുപത്രികൾ, യൂണിവേഴ്‌സിറ്റികൾ എന്നിവ കേന്ദ്രീകരിച്ച് ജീസസ്‌യൂത്ത് ദിവ്യകാരുണ്യ ആരാധന സംഘടിപ്പിച്ചിരിക്കുന്നത്.
ലത്തീൻ ആരാധനക്രമപ്രകാരം നോമ്പാരംഭിക്കുന്ന ഫെബ്രുവരി പതിനാലിന് കാൻബെറയിലുള്ള ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലാണ് ദിവ്യകാരുണ്യ ആരാധന ആരംഭിക്കുന്നത്. തുടർന്ന് മെൽബൺ ,സിഡ്നി, ബ്രിസ്ബേൻ, കാൻബറ ,പെർത്, അഡലൈഡ് ,ഡാർവിൻ ,ഹൊബാർട് എന്നീ സ്റ്റേറ്റുകളിൽ ദിവ്യകാരുണ്യ ആരാധന നടക്കും. പെന്തക്കൊസ്താ ദിനമായ മെയ് ഇരുപതിനാണ് ആരാധന സമാപിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?