വൈദികർക്കു നേരെയുള്ള ആക്രമണങ്ങൾ തന്നെ വേദനിപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പ

133

വത്തിക്കാൻ: മെക്‌സിക്കോയിലെ വൈദികർക്കു നേരെയുള്ള ആക്രമണങ്ങൾ തന്നെ വളരെയധികം വേദനിപ്പിക്കുന്നതായി ഫ്രാൻസിസ് പാപ്പ. മെക്‌സിക്കോയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രണ്ടുവൈദികരടക്കം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 21 പേരാണ് മരിച്ചത്.

‘ഗ്രാന്റ് മദേഴ്‌സ് ഓഫ് പ്ലാസ ഡി മായോ’ എന്ന സംഘടനയിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ. അർജന്റീനയിൽ കാണാതായ കുട്ടികളെ കണ്ടെത്തുന്നതാനായി സ്ഥാപിക്കപ്പെട്ട സംഘടനയാണ് ‘ഗ്രാന്റ് മദേഴ്‌സ് ഓഫ് പ്ലാസ ഡി മായോ.’

അർജന്റീനിയൻ സ്വേച്ഛാധിപത്യത്തിനുശേഷം കാണാതായവരെ കണ്ടെത്താൻ സഹായമാവശ്യപ്പെട്ടാണ് പ്ലാസ ഡി മായോ പ്രവർത്തകർ റോമിലെത്തിയത്. ബന്ധുക്കൾക്ക് തങ്ങളുടെ കാണാതായ പ്രിയപ്പെട്ടവരെ പറ്റി വിവരങ്ങൾ നൽകുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിന്റെ പ്രവർത്തനം മന്ദീഭവിച്ചിരിക്കുകയാണ്.

അതേസമയം, വത്തിക്കാൻ സഹായം ഫപ്രദമാണെന്ന് സംഘടനാംഗം ഡീ കാർലോട്ട് പറഞ്ഞു. “സ്വേച്ഛാധിപത്യ കാലത്ത് 30,000 പേരെയാണ് കാണാതായത്. അവരുടെ കുഞ്ഞുങ്ങളെ മറ്റുള്ളവർ ദത്തെടുത്തു. സംഘടനയുടെ നാൽപ്പത് വർഷത്തെ പ്രവർത്തനത്തിനിടയിൽ 127 കുട്ടികളെ കണ്ടെത്താനായി”; ഡീ കാർലോട്ട് കൂട്ടിച്ചേർത്തു.