20ാം നൂറ്റാണ്ടിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ ബിഷപ്പ് കാലം ചെയ്തു

0
936

മിസിസിപ്പി: അമേരിക്കയിലെ ബിലോക്സി രൂപതയുടെ സ്ഥാപക ബിഷപ്പ് ജോസഫ് ലോസൺ ഹൊയ്സ് കാലം ചെയ്തു. അമേരിക്കൻ രൂപതയ്ക്ക് നേതൃത്വം നൽകിയ 20ാം നൂറ്റാണ്ടിലെ ആദ്യ ആഫ്രിക്കൻ വംശജനുമായിരുന്നു അദ്ദേഹം. 95
വയസ്സായിരുന്നു അദ്ദേഹത്തിന്.

മിസിസിപ്പിയിലെ വിശ്വാസികൾക്ക് ആഴമായ വിശ്വാസം പകർന്നു നൽകുന്നതിൽ
അദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമായ ഒന്നായിരുന്നു. 1977 മുതൽ 2001 വരെ
24വർഷം ബിലോക്സി രൂപതയുടെ അധ്യക്ഷനായി സേവനം ചെയ്ത അദ്ദേഹത്തിന്റെ
ജീവിതം പ്രാർത്ഥനയിൽ അടിയുറച്ചതുമായിരുന്നു. പ്രായത്തിന്റേതായ
അവശതകൾക്കിടയിലും രൂപതയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുവാനും
മറ്റുള്ളവർക്ക് പ്രോത്സാഹനം നൽകുവാനും അദ്ദേഹം മറന്നിരുന്നില്ല.

രൂപതയെ പ്രത്യേകമായ വിധത്തിൽ സ്നേഹിക്കുകയും നിരന്തരം പ്രാർത്ഥിക്കുകയും
ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്നും ആത്മാക്കളുടെ രക്ഷയ്ക്കായി
പ്രത്യേക പരിഗണന നൽകിയിരുന്നു എന്നും ബിലോക്സിയുടെ നിലവിലുള്ള ബിഷപ്പ്
ലൂയിസ് എഫ് കുത്തനെമാൻ മൂന്നാമൻ അനുസ്മരിച്ചു.