2018 ൽ വത്തിക്കാൻ പുകയിലമുക്തം; സിഗരറ്റ് വിൽപ്പന നിരോധിച്ച് ഫ്രാൻസിസ് പാപ്പ

0
535

ജനങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒരു പ്രവർത്തിയേയും വത്തിക്കാന് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ജീവൻ നശിപ്പിക്കുന്ന പുകയില ഉത്പന്നങ്ങളിൽ നിന്ന് ലഭിക്കുന്ന ലാഭം വത്തിക്കാന് ആവശ്യമില്ലെന്നും വത്തിക്കാൻ വക്താവ് ഗ്രെഗ് ബർക്ക്.

വത്തിക്കാനിൽ സിഗരറ്റ് നിരോധിച്ചുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ ഉത്തരവിനെപ്പറ്റിയുള്ള പ്രസ്താവനയിലാണ് ഗ്രെഗ് ബർഗ് പുകയില വസ്തുക്കൾക്കെതിരെ ആഞ്ഞടിച്ചത്. 2018 ൽ വത്തിക്കാൻ സമ്പൂർണ്ണ പുകയിലവിമുക്തമാകുകയാണ്. വത്തിക്കാനിലെ ജോലിക്കാർക്കും പെൻഷനേഴ്‌സിനും സിഗരറ്റ് നിരോധനം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ജീവനെ സംരക്ഷിക്കാനാണ് പഠിപ്പിക്കുന്നതെന്നും. ഏത് വസ്തുവിന്റെയും അമിത ഉപയോഗം തിന്മയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും 7 മില്യൺ ആളുകളാണ് ലോകത്തിൽ പുകയില ജന്യമായ രോഗങ്ങൾ നിമിത്തം മരിക്കുന്നത്.
ഇറ്റലിയിൽ സിഗരറ്റിന് നികുതി കൂടുതലായതിൽ പൗരന്മാർ താരതമ്യേനെ വില കുറഞ്ഞ വത്തിക്കാനിൽ നിന്നാണ് സിഗരറ്റ് വാങ്ങുന്നത്. നികുതി വരുമാനത്തിൽ കുറവുണ്ടാകുമെന്ന് കരുതി ഇറ്റാലിയൻ സർക്കാർ ഇതു വരെ പുകയിലവിരുദ്ധമായതൊന്നും ചെയ്തിട്ടില്ല.

വത്തിക്കാൻ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും മറ്റുള്ളവർക്കും വത്തിക്കാൻ സിറ്റിയുടെ ഉള്ളിൽ നിന്നും ഒരു മാസം 5 കാർട്ടൺ വരെ സിഗരറ്റ് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കഴിയും. അവരിൽ ചിലർ ഈ സിഗരറ്റ് തന്നെ ലാഭത്തിനായി ഇറ്റലിയുടെ പലഭാഗങ്ങളിലും വിൽക്കാറുമുണ്ടായിരുന്നു. പുകയിലവസ്തുക്കളുടെ ഉപയോഗം നിയമ വിധേയമായിരുന്ന വത്തിക്കാനിൽ 2002 മുതലാണ് പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചത്.