2019; ഷ്രൂസ്ബറിക്ക് വിശുദ്ധവർഷാചരണം

0
891

യുകെ: 2019 വിശുദ്ധിക്കായുള്ള വർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്ത്
ഷ്രൂസ്ബറി ബിഷപ്പ് മാർക്ക് ഡേവിസ്. ആഗമന കാലത്തോടനുബന്ധിച്ച്
പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് അടുത്ത വർഷം ഷ്രൂസ്ബറി രൂപത വിശുദ്ധിയുടെ വർഷമായി ആചരിക്കുന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്.

വിശുദ്ധിയായിരിക്കണം എല്ലാ വൈദികരും ജനങ്ങളും ലക്ഷ്യം വെയ്‌ക്കേണ്ടത്.
ജീവിതത്തിന്റെ എതവസ്ഥയിലും ക്രിസ്തീയ ജീവിതത്തിന്റെയും
സ്‌നേഹത്തിന്റെയും പൂർണതയിൽ വിശുദ്ധി കൈവരിക്കാൻ വിളിക്കപ്പെട്ടവരുമാണ്
നാമോരോരുത്തരും.

ക്രിസ്മസിന്റെ വെളിച്ചത്തിലേക്ക് നമ്മെ നയിക്കുന്ന നവജീവിതത്തിന്റെ
സമയമാണ് ആഗമനകാലം. ഇരുണ്ട ഈ ലോകത്തിൽ പ്രകാശം പരത്തുവാൻ നാമോരോരുത്തരും രൂപന്തരപ്പെടണമെന്നും വിശുദ്ധീകരിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. പാശ്ചാത്യസമൂഹങ്ങളുടെ വെല്ലുവിളിക്കിടയിൽ സഭയുടെ യഥാർത്ഥ മുഖം പ്രകാശിക്കണമെങ്കിൽ വിശുദ്ധിയിലേയ്ക്കുള്ള വിളി അടിയന്തിരമാണെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.

വരുന്ന വർഷം സഭയോടു ചേർന്നുനിന്നുകൊണ്ട് വിശുദ്ധിയിൽ വളരണം. ദൈനംദിന
പ്രാർത്ഥനയിലൂടെയും നിരന്തരമായ ഏറ്റുപറച്ചിലിലൂടെയും തുടർച്ചയായ
കൂദാശസ്വീകരണങ്ങലിലൂടെയുമെക്കെ ഇത് സാധ്യമാക്കണമെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.