Follow Us On

28

March

2024

Thursday

സമാധാനം പുലരാൻ അവസരം ഒരുക്കണം: ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ

സമാധാനം പുലരാൻ അവസരം ഒരുക്കണം: ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ

ആലപ്പുഴ: ഭൂമിയിൽ കൃഷി ചെയ്യേണ്ടത് നീതിയും സമാധാനവും ആകണമെന്ന് ആലപ്പുഴ രൂപത സഹായമെത്രാൻ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, കേരള റീജിയന്റ് ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാനതല വിൻസെൻഷ്യൻ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമാധാനം പുലരാൻ അവസരം ഒരുക്കിയെങ്കിൽ മാത്രമേ നീതി നിർവഹിക്കപ്പെടുകയുള്ളുവെന്ന് ബിഷപ് പറഞ്ഞു. പ്രകൃതിവിഭവങ്ങൾ പലപ്പോഴും പാഴായി പോകുകയാണ്. പൊതുസമ്പത്ത് സംരക്ഷിക്കുകയും അത് പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യാൻ യുവജനങ്ങൾ പ്രതിജ്ഞാബദ്ധരാകണം; അദ്ദേഹം കൂട്ടിചേർത്തു.
മിത്രക്കരി സെന്റ് സേവ്യേഴ്‌സ് പാരിഷ്ഹാളിൽ നടന്ന പരിപാടിയിൽ കേരളാ റീജിയണൽ കോ-ഓർഡിനേറ്റർ മൈക്കിൾ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ ദേശീയ പ്രസിഡന്റ് ഡോ.ജോൺസൺ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ. തോമസ് കാട്ടൂർ, കേരളാ റീജിണൽ സെക്രട്ടറി ബിനു കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് റോസമ്മ സെബാസ്റ്റ്യൻ, അനിൽ ആന്റണി, അലക്‌സാണ്ടർ ആന്റണി, ബാബു കൊട്ടാരത്തിൽ, ഐറിൻ ഷിബു, അഭിൽ റ്റി. മൈക്കിൾ എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ജൂണിയർ കോൺഫ്രറൻസ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും വിൻസെൻഷ്യൻ ബാഡ്ജ് വിതരണവും നടന്നു.
രാമങ്കരി സഹൃദയ സ്‌പെഷ്യൽ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം നടന്ന സമാപനസമ്മേളനം, മുൻ എം.എൽ.എ ഡോ. കെ. സി.ജോസഫ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മാത്യു ചെത്തിപ്പുഴ സന്ദേശം നൽകി. പ്രിൻസിപ്പൽ സിസ്റ്റർ ടെസി കായിത്തറ, അഡ്വ. സനിൽ ബോസ്, ബിനു കുര്യോക്കോസ്, അഡ്വ. ജിനോ ജോസ്, പി.ജെ.ജോസഫ് ചേന്നാട്ടുശേരി, ജോമോൻ വർഗീസ്, വി.റ്റി. കുരിപ്പുഴ എന്നിവർ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?