Follow Us On

19

March

2024

Tuesday

32 കുത്തേറ്റിട്ടും ദിവ്യകാരുണ്യം നെഞ്ചോട് ചേർത്തുപിടിച്ചു; ജാനോസ് ബ്രെന്നർ ഇനി ദൈവദാസൻ

32 കുത്തേറ്റിട്ടും ദിവ്യകാരുണ്യം നെഞ്ചോട് ചേർത്തുപിടിച്ചു; ജാനോസ് ബ്രെന്നർ ഇനി ദൈവദാസൻ

ഹംഗറി: കമ്മ്യൂണിസ്റ്റ് ഭീഷണികളെ വകവെയ്ക്കാതെ സുവിശേഷ പ്രഘോഷണം നടത്തി ഒടുവിൽ 32 കുത്തുകളേറ്റ് രക്തസാക്ഷിയായ ഹങ്കേറിയൻ വൈദികൻ ജാനോസ് ബ്രന്നർ ഇനി ദൈവദാസൻ. ഫ്രാൻസിസ് പാപ്പയാണ് കഴിഞ്ഞ ദിവസം ജാനോസിന്റെ രക്തസാക്ഷിത്വം അംഗീകരിച്ചത്.
1931 ഡിസംബർ 27ന് ഹംഗറിയിലെ സോംബാതെലിയിൽ ജനിച്ച ബ്രന്നർ സിസ്റ്റേസിയൻ സന്ന്യാസ സമൂഹം നടത്തിയ സ്‌കൂളിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണകൂടം പിന്നീട് ഈ സ്‌കൂളുകൾ ദേശവത്ക്കരിച്ചു. തുടർന്ന് 1950 ൽ സിസ്റ്റേസിയൻ സന്ന്യാസ സമൂഹത്തിൽ വൈദിക വിദ്യാർത്ഥിയായി ചേർന്ന അദ്ദേഹം അനസ്‌തേഷ്യസ് എന്ന നാമം സ്വീകരിച്ചു.
എന്നാൽ കമ്മ്യൂണിസ്റ്റ് സർക്കാർ ഇതിനിടെ ക്രൈസ്തവമതത്തിനും വിശ്വാസികൾക്കും ആത്മീയ നേതാക്കൻമാർക്കുമെതിരായ അക്രമങ്ങൾ ശക്തിപ്പെടുത്തി. തുടർന്ന് നൊവിസ് മാസ്റ്റർ ജാനോസിനെയും മറ്റ് വൈദികാർത്ഥികളെയും മറ്റൊരു സ്വകാര്യ വസതിയിലേക്ക് രഹസ്യമായി മാറ്റിത്താമസിപ്പിച്ചു. എന്നാൽ സർക്കാരിന്റെ ഭീഷണിയേയും പുറത്ത് നടക്കുന്ന സംഘർഷങ്ങളെയും വകവെയ്ക്കാതെ, ജാനോസ് ദൈവവിളിയുടെ മഹത്വത്തെക്കുറിച്ചും ദൈവസ്‌നേഹത്തെക്കുറിച്ചും താനെഴുതിയ ലേഖനങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
1955 ൽ പരിശീലനം പൂർത്തിയാക്കിയ ജാനോസ് വൈദികനായി അഭിഷിക്തനായി. തുടർന്ന് കമ്മ്യൂണിസ്റ്റ് കിരാതത്വത്തിനെതിരെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ജാനോസിനെ സർക്കാരിന്റെ കണ്ണിലെ കരടാക്കി. അതേസമയം, അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുള്ളതായി മനസ്സിലാക്കിയ രൂപതാ ബിഷപ്പ് ജാനോസിനെ മറ്റൊരിടത്തേയ്ക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചു.
എന്നാൽ, തനിക്ക് ഭയമില്ലെന്നും ഇവിടെ ജീവിക്കാൻ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് 1957 ഡിസംബർ 14 ന് തൊട്ടടുത്ത നഗരത്തിലെ രോഗിക്ക് അന്ത്യകൂദാശ നൽകണമെന്ന വ്യാജേനെ ശത്രുക്കൾ അദ്ദേഹത്തെ സമീപിച്ചു. ഉടൻതന്നെ വിശുദ്ധ കുർബാനയും അഭിഷേക തൈലവുമായി പുറത്തിറങ്ങിയ അദ്ദേഹത്തെ മരക്കൂട്ടങ്ങൾക്കിടയിൽ വെച്ച് ശത്രുക്കൾ കുത്തിക്കൊലപ്പെടുത്തി. 32 തവണ കുത്തേറ്റിട്ടും ദിവ്യകാരുണ്യം നെഞ്ചോട് ചേർത്താണ് അദ്ദേഹം ജീവൻ വെടിഞ്ഞത്. മൂന്നാം നൂറ്റാണ്ടിൽ ദിവ്യകാരുണ്യം സംരക്ഷിക്കുവാൻ ജീവൻ വെടിഞ്ഞ വിശുദ്ധ ടാർസിയസിനെ അനുസ്മരിച്ച് ഹംഗേറിയൻ ടാർസിയർ എന്ന നാമം അദ്ദേഹത്തിന് നൽകപ്പെട്ടു.
എന്നാൽ വൈദികന്റെ മരണത്തോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയ കമ്മ്യൂണിസ്റ്റുകാർക്ക് തെറ്റി. നിരവധി ജനങ്ങളാണ് അദ്ദേഹത്തിന്റെ മരണശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. 1989 ൽ അദ്ദേഹം കൊല്ലപ്പെട്ട സ്ഥലത്ത് ഒരു വൈദികൻ സ്ഥാപിച്ച ചാപ്പൽ ഇന്ന് ഹംഗറിയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. രക്തസാക്ഷിത്വം അംഗീകരിക്കപ്പെട്ടതോടെ ഇപ്പോൾ ദൈവദാസൻ പദവിയിലെത്തിയിരിക്കുകയാണ് ജാനോസ് ബ്രന്നർ.
 
 
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?