വിശുദ്ധിയുടെ 15,000 പേജുകൾ വത്തിക്കാനിലേക്ക്

ഫാത്തിമ: ഫാത്തിമായിൽ പരിശുദ്ധ മാതാവിന്റെ ദർശനം സ്വീകരിച്ച സിസ്റ്റർ ലൂസിയയുടെ നാമകരണത്തിനായുള്ള നടപടികൾ പുരോഗമിക്കുന്നു. വിശുദ്ധപദപ്രഖ്യാപനത്തിനായി ശേഖരിക്കപ്പെട്ട അത്ഭുതസാക്ഷ്യങ്ങളുടെ തെളിവുകൾ 15,000 പേജോളമുണ്ടെന്ന് പോർട്ടുഗലിലെ കോയിമ്പ്ര രൂപത ബിഷപ് വെർജിലിയോ ആന്റ്യൂനസ് പറഞ്ഞു. നാമകരണത്തിനുള്ള രൂപതാതലനടപടികൾ പൂർത്തിയായി. മൂന്ന് ഇടയക്കുട്ടികൾ ഫാത്തിമായിൽ മാതാവിന്റെ ദർശനം സ്വീകരിച്ചതിന്റെ നൂറാം വർഷമാണിത്....

കെട്ടിപ്പിടിച്ച് മരണത്തെ തോൽപ്പിച്ച ഇരട്ടകുട്ടികൾ…

ലണ്ടൻ, ഇംഗ്ലണ്ട്: മൂന്നാം മാസത്തിൽ നടത്തിയ അൾട്രാസൗണ്ട് സ്‌കാനിംഗിനെ തുടർന്നാണ് ചാർലി ഹെയ്‌ലി ദമ്പതികളോട് ഡോക്ടർമാർ ആ വിവരം പറയുന്നത്. ഹെയ്‌ലിയുടെ ഉള്ളിൽ വളരുന്ന ഇരട്ടകുട്ടികൾ രണ്ടുപേർക്കുമായി ഒരു അംമ്‌നിയോട്ടിക്ക് സാക്ക് മാത്രമാണുള്ളത്. അവരുടെ തന്നെ പൊക്കിൾ കൊടി കഴുത്തിൽ ചുറ്റി കുട്ടികൾക്ക് അപായം സംഭവിക്കാനുള്ള സാധ്യത...

സന്യസ്തർ ക്രിസ്തുവിനെ ലോകത്തിന് നൽകുന്ന പുളിമാവ്

വത്തിക്കാൻ സിറ്റി: തങ്ങളുടെ ജോലി ആരും ശ്രദ്ധിക്കാത്തപ്പോഴും മറ്റുള്ളവർ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുമ്പോഴും ക്രിസ്തുവിനെ ലോകത്തിന് നൽകുന്ന പുളിമാവാകാൻ വിളിക്കപ്പെട്ടവരാണ് സന്യസ്തരെന്ന് ഫ്രാൻസിസ് മാർപാപ്പ. ഈശോയുടെ ദൈവാലയസമർപ്പണ തിരുനാളൾ ദിനത്തിൽ അർപ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പങ്കുവച്ചത്. മറിയം ശിമയോന്റെയും അന്നയുടെയും കൈകകളിൽ ഉണ്ണിയേശുവിനെ ഏൽപ്പിച്ചതുപോലെ സന്യസ്തർ...

സമ്പത്ത് രക്ഷ നൽകില്ല

വത്തിക്കാൻ സിറ്റി: സമ്പാദ്യത്തിൽ നിന്ന് സംഭാവന നൽകിയത് കൊണ്ടായില്ലെന്നും ബലിയാടുകളെ സൃഷ്ടിക്കുന്ന സംവിധാനത്തിന് മാറ്റം വരുത്താനായി പ്രവർത്തിക്കണമെന്നും ബിസിനസ് സംരംഭകരോട് ഫ്രാൻസിസ് മാർപാപ്പ. ഫോക്കലോർ പ്രസ്ഥാനത്തിന്റെ കീഴിലുള്ള ഇക്കോണമി ഓഫ് കമ്മ്യൂണിയൻ പ്രൊജക്ട് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പങ്കുവച്ചത്. സമ്പത്ത് ദാനം ചെയ്തുകൊണ്ട് നല്ല...

വീൽചെയറിൽ മകനെയും വെച്ച് മാരത്തോൺ ഓടുന്ന പിതാവ്

സ്‌പെയിൻ: അമ്മയ്ക്ക് തന്റെ കുഞ്ഞിനെ മറക്കാനാവില്ല, അതുപോലെയാണ് അച്ഛനും എന്ന് തെളിയിക്കുകയാണ് സ്‌പെയിഅപ്പന്മാർക്കും വലിയ ഇഷ്ടമാണ്. എന്നാൽ, ജോസ് മാനുവലിന് തന്റെ ഹോബിയായ മാരത്തോൺ ഓട്ടം സെറിബ്രൽ പൾസി ബാധിച്ച് വീൽചെയറിൽ നിന്ന് ഇറങ്ങുവാൻ പോലും കഴിയാത്ത മകന് കൈമാറുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച്,...

സുഖപ്പെട്ട രോഗികളെ സമൂഹത്തിൽ പുനഃസംയോജിപ്പിക്കണം

വത്തിക്കാൻ സിറ്റി: കുഷ്ഠരോഗം പോലുള്ള രോഗങ്ങളിൽനിന്ന് മുക്തി നേടുന്നവരെ അവരുടെ കുടംബങ്ങളിലും സമൂഹങ്ങളിലും ജോലി സ്ഥലങ്ങളിലും പഠനസ്ഥലങ്ങളിലും പുനഃസംയോജിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കർദിനാൾ പീറ്റർ ടർക്ക്‌സൺ ആവശ്യപ്പെട്ടു. ലോകകുഷ്ഠരോഗ ദിനത്തിൽ പുറപ്പെടുവിച്ച സന്ദേശത്തിലാണ് കർദിനാൾ ടർക്ക്‌സൺ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സമഗ്രമനുഷ്യവികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനാണ് കർദിനാൾ ടർക്ക്‌സൺ. യേശു...

വത്തിക്കാൻ സംഘം സിറിയ സന്ദർശിച്ചു

ആലപ്പോ: സിറിയൻ ജനതയോടുള്ള മാർപാപ്പയുടെ ഐകദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി വത്തിക്കാൻ സംഘം ആലപ്പോ സന്ദർശിച്ചു. ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും നഗരത്തെ നാശകൂമ്പാരമാക്കുകയും ചെയ്ത യുദ്ധത്തിന് വിരാമമായതിനെ തുടർന്നാണ് വത്തിക്കാൻ സംഘം ആലപ്പോ സന്ദർശിച്ചത്. മനുഷ്യവിഭവശേഷിയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന വത്തിക്കാൻ ഓഫീസിന്റെ സെക്രട്ടറി പ്രതിനിധി മോൺ. ജിയാം പീട്രോ...

സുവിശേഷം സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല, കൊടുക്കാനുള്ളത്…

വത്തിക്കാൻ സിറ്റി: ഭദ്രമായി സൂക്ഷിച്ചുവയ്ക്കാതെ ക്രൈസ്തവർ സുവിശേഷം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇഎസ്എൻഇ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നവംബർ മാസത്തിൽ റിക്കോർഡ് ചെയ്ത അഭിമുഖം ജനുവരി 29ന് പ്രക്ഷേപണം ചെയ്തു. യേശുക്രിസ്തുവിന്റെ സന്ദേശം മറ്റുള്ളവർക്ക് കൊടുക്കാനുള്ളതാണെന്ന് പാപ്പ പങ്കുവച്ചു. എന്റെ സഹോദരരിലൂടെ...

‘നിങ്ങളുടെ സഹനങ്ങൾ ഞങ്ങളുടേതും…’

കത്തോലിക്ക സഭയും പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളും തമ്മിൽ ദൈവശാസ്ത്ര സംവാദത്തിനായി രൂപീകരിച്ച സംയുക്ത അന്താരാഷ്ട്ര കമ്മീഷനോടുള്ള മാർപാപ്പയുടെ പ്രഭാഷണത്തിൽനിന്ന്... 2003ലാരംഭിച്ച് 14ാമത് സമ്മേളനത്തിലെത്തി നിൽക്കുന്ന കമ്മീഷന്റെ പ്രവർത്തനത്തെ ഏറെ കൃതജ്ഞതയോടെയാണ് ഞാൻ നോക്കി കാണുന്നത്. കഴിഞ്ഞ വർഷം കൂദാശകളുടെ സ്വഭാവത്തെക്കുറിച്ച്, പ്രത്യേകിച്ചും മാമ്മോദീസായെക്കുറിച്ചുള്ള പഠനങ്ങൾ നിങ്ങൾ ആരംഭിക്കുകയുണ്ടായി. മാമ്മോദീസായിലാണ്...

മറിയത്തെ സഹരക്ഷകയായി പ്രഖ്യാപിക്കുമോ?

ഡെട്രോയിട്ട്: മറിയത്തെ സഹരക്ഷകയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര മരിയൻ സംഘടന ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിവേദനം സമർപ്പിച്ചു. 20 രാജ്യങ്ങളിൽനിന്നുള്ള മെത്രാൻമാരും വൈദികരും അൽമായരും അടങ്ങുന്ന അന്താരാഷ്ട്ര മരിയൻ സംഘടനയുടെ ദൈവശാസ്ത്ര കമ്മീഷനാണ് 10 പേജടങ്ങുന്ന നിവേദനം മാർപാപ്പയ്ക്ക് സമർപ്പിച്ചത്. ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷം നടക്കുന്ന വർഷത്തിൽ സഹരക്ഷകയായി...
error: Content is protected !!