Follow Us On

29

March

2024

Friday

  • ജിലുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ

    ജിലുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ0

    ഇരു കൈകളുമില്ലാത്ത ജിലുമോള്‍ തോമസ് ഏഷ്യയില്‍ ആദ്യമായി കാലുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്ന വനിത എന്ന ബഹുമതി നേടാനുള്ള പരിശ്രമത്തിലാണ്… സഹതാപം തോന്നേണ്ടത് നിസ്സാരകാര്യങ്ങള്‍ക്ക് വേണ്ടി വിഷമിക്കുന്ന നമ്മോട് തന്നെയാണ്. അല്ലാതെ ജിലുമോളെ പോലെ ജീവിതത്തില്‍ പൊരുതി ജയിച്ചവരോടല്ല. രണ്ടു കൈകളുമില്ലാതെ ജനിച്ച ജിലുമോള്‍ മരിയറ്റ് തോമസ് ജീവിതത്തില്‍ ഇന്ന് ഉയരങ്ങള്‍ കീഴടക്കുകയാണ്. കാലുകള്‍കൊണ്ടു സ്പൂണില്‍ ഭക്ഷണം കഴിക്കുന്നതും മൊബൈല്‍ ഫോണ്‍ കാല്‍വിരലുകളില്‍ താങ്ങി ഡയല്‍ ചെയ്യുന്നതും മാത്രമല്ല വടിവൊത്ത അക്ഷരങ്ങളില്‍ എഴുതുകയും സ്‌കെയില്‍ വയ്ക്കാതെ നേരേ

  • പ്രകാശമായി ഈ അധ്യാപനം

    പ്രകാശമായി ഈ അധ്യാപനം0

    ഈ വര്‍ഷത്തെ അധ്യാപക അവാര്‍ഡ് ജേതാവായ ഡോ.സുനില്‍ മാസ്റ്റര്‍ 18-ാമത്തെ വയസിലാണ് അധ്യാപകനാകുന്നത്. ഇതുവരെ അദ്ദേഹം നേടിയിട്ടുള്ള ഉന്നത ബിരുദങ്ങള്‍ ആരിലും അത്ഭുതം സൃഷ്ടിക്കും. അധ്യാപനമെന്നത് ഒരു തൊഴിലെന്നതിനുപരിയായി, വിദ്യാര്‍ത്ഥികള്‍ക്ക് അറിവുപകരുന്നതിനുമപ്പുറമായി, സമൂഹത്തോടും പ്രകൃതിയോടും താനുള്‍പ്പെടുന്ന സഭാസമൂഹത്തോടുമെല്ലാം പ്രതിബദ്ധതയുള്ള, നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഒരു ജീവിതമായിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടിതരുകയാണ് ഈ വര്‍ഷത്തെ അധ്യാപക അവാര്‍ഡ് ജേതാവായ ഡോ. സുനില്‍ മാസ്റ്റര്‍. അദ്ദേഹം പിന്നിട്ട വഴികള്‍ പുതുതലമുറകള്‍ പാഠമാക്കേണ്ടിയിരിക്കുന്നു. 18-ാമത്തെ വയസില്‍ അധ്യാപകനാവുകയും അധ്യാപനത്തിനിടയില്‍ വിദ്യാര്‍ത്ഥിയായി

  • ഞാന്‍ ദൈവത്തിന്റെ മാത്രം ഫുട്‌ബോള്‍!

    ഞാന്‍ ദൈവത്തിന്റെ മാത്രം ഫുട്‌ബോള്‍!0

    നാല്‍പത് വയസിനുള്ളില്‍ നാല് ഭൂഖണ്ഡങ്ങളിലെ 20-ല്‍പരം രാജ്യങ്ങളില്‍ വചനം പങ്കുവച്ച, യു.കെയിലെ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടറായി ചുമതലയേറ്റ ഫാ. ആന്റണി പറങ്കിമാലില്‍ ദൈവാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു… വിക്കന്‍, പഠനകാര്യത്തില്‍ ശരാശരിക്കാരന്‍, സെമിനാരിയില്‍നിന്ന് തിരിച്ചുപോന്നവന്‍… ലോകത്തിന്റെ കണ്ണില്‍, കോതമംഗലം പറങ്കിമാലില്‍ ദേവസി-ത്രേസ്യാ ദമ്പതികളുടെ മകന്‍ ആന്റണിക്ക് കുറവുകള്‍ ഏറെയുണ്ടായിരുന്നെങ്കിലും ദൈവദൃഷ്ടിയില്‍ അതെല്ലാം നിറവുകളായിരുന്നു. കാലത്തിന്റെ തികവില്‍ ആ നിറവുകള്‍ക്കുമേല്‍ ദൈവം കൈയ്യൊപ്പ് ചാര്‍ത്തിയപ്പോള്‍ കേരളസഭയ്‌ക്കെന്നല്ല ആഗോളസഭയ്ക്ക് ലഭിച്ചത് തീക്ഷണമതിയായ ഒരു വൈദികനെയാണ്: ഫാ. ആന്റണി പറങ്കിമാലില്‍ വി.സി. ഏഷ്യയിലും

  • ജീവന്റെ സുവിശേഷം

    ജീവന്റെ സുവിശേഷം0

    ആറുമക്കളുടെ മാതാപിതാക്കളായ ഡോക്ടര്‍ ദമ്പതികളുടെ അനുഭവങ്ങള്‍… ചാലക്കുടിക്ക് സമീപം എലിഞ്ഞിപ്ര ഇടവകാംഗമായ ഡോ. റെജു വര്‍ഗീസ് കല്ലേലിയും പത്‌ന ഡോ. സോണിയയും പങ്കുവയ്ക്കുന്നത് ജീവന്റെ സുവിശേഷമാണ്. ആറുമക്കളെ ദൈവകരങ്ങളില്‍നിന്നും സ്വീകരിച്ച ഈ യുവദമ്പതികള്‍, മക്കള്‍ ഭാരമാണെന്നു കരുതുന്നവരുടെ ചിന്താഗതികള്‍ തിരുത്തുകയാണ്. നാല് മക്കളുള്ള കുടുംബത്തിലെ മൂന്നാമനാണ് ഡോ. റെജു. മൂന്നും സഹോദരിമാരാണ്. പിതാവ് വര്‍ഗീസ് റിട്ട. ബാങ്കുദ്യോഗസ്ഥനാണ്. മാതാവ് മേഴ്‌സി കുടുംബനാഥയാണ്. 2006-ലാണ് ഡോ. റെജു കോട്ടയംകാരിയായ ഡോ. സോണിയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. പോട്ട ധന്യ

  • അഭ്രപാളികളില്‍ വിരിയുന്ന ചിത്രങ്ങള്‍

    അഭ്രപാളികളില്‍ വിരിയുന്ന ചിത്രങ്ങള്‍0

    കൃത്യതയാര്‍ന്ന ക്ലിക്കുകള്‍ മികവാര്‍ന്ന ഫോട്ടോ ജേര്‍ണലിസത്തിന്റെ മുഖമുദ്രയാണ്. ഇതിന്റെ സത്യസന്ധത മറ്റ് മാധ്യമ ശൃംഖലകള്‍ക്ക് അവകാശപ്പെടാനാകുമോ എന്നൊരു ചോദ്യമുണ്ട്. ദൃഷ്ടിഗോചരമായ പ്രമേയം എന്താണോ, അത് സത്യസന്ധമായി ഒപ്പിയെടുക്കുക എന്നതാണ് ഫോട്ടോ ജേര്‍ണലിസത്തിന്റെ ഐഡന്‍ന്റിറ്റി. ക്യാമറക്കണ്ണുകളുടെ സംവേദനക്ഷമത സത്യസന്ധവും സംശയരഹിതവുമാണ്. സാഹചര്യങ്ങളെയും വസ്തുതകളെയും ആയിരിക്കുന്ന അവസ്ഥയില്‍ ഫ്രെയിമുകളിലാക്കി പ്രേക്ഷകന് നല്‍കാന്‍ ക്യാമറയുടെ ദൃഷ്ടികള്‍ക്ക് കഴിയും. ഷെയ്‌സണ്‍ പി. ഔസേപ്പ് എന്ന കലാകാരന്റെ ദീര്‍ഘപ്രയാണം ഇന്നെത്തി നില്‍ക്കുന്നത് ഫോട്ടോഗ്രഫി, ഡോക്യുമെന്ററി, ചലച്ചിത്രരംഗം തുടങ്ങി നിരവധി മേഖലകളിലാണ്. യുണൈറ്റഡ് നേഷന്‍സിന്റെ ഉള്‍പ്പെടെ

  • അനാഥരുടെ നാഥന്‍

    അനാഥരുടെ നാഥന്‍0

    പട്ടിണികൊണ്ട് വയറൊട്ടി, ചലമൊലിക്കുന്ന കാലില്‍ പുഴുക്കള്‍ നുരയ്ക്കുന്ന ആ യുവാവിനെ കണ്ട മാത്രയിലാണ് ബാബു മനുഷ്യസ്‌നേഹിയായ സാക്ഷാല്‍ പാറാല്‍ ബാബുവായത്. കാടുപോലെ വളര്‍ന്ന താടിക്കും മുടിക്കുംഉള്ളില്‍ ജീവിക്കാന്‍ കൊതിക്കുന്ന ഒരു മനുഷ്യനുണ്ടെന്ന് കണ്ടെത്തിയത് ആ പഴയ നക്‌സലറ്റായിരുന്നു. നീട്ടിയ കയ്യിലെ വ്രണങ്ങള്‍ ചൂണ്ടിക്കാട്ടി നിലവിളിച്ച അയാളുടെ വ്രണങ്ങള്‍ ബാബു വൃത്തിയാക്കി മരുന്നുവച്ചപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു. വേദനകൊണ്ടല്ല; സന്തോഷം കൊണ്ട്… താടിയും മുടിയും വെട്ടി വൃത്തിയാക്കി ബാബു അയാളെ കേട്ടറിവുമാത്രമുള്ള ഒരു അഗതി മന്ദിരത്തിലെത്തിച്ചു. പത്തൊന്‍പത് വര്‍ഷമായി

  • നിഷ്പാദുകനായ  ഏകാന്തപഥികന്‍

    നിഷ്പാദുകനായ ഏകാന്തപഥികന്‍0

    കത്തോലിക്കാ വിശ്വാസം സ്വീകരിച്ച പോള്‍ മിഷേല്‍ നിരാലംബരെ സംരക്ഷിക്കുകയും സുവിശേഷ പ്രഘോഷണം നടത്തുകയും ചെയ്യുന്നതിലൂടെ ക്രിസ്തുവിന്റെ ഉറച്ച പോരാളിയായി മാറിയിരിക്കുന്നു. പുനലൂര്‍ രൂപതയിലെ നൂറനാടുള്ള വെള്ളച്ചിറ ആരോഗ്യമാതാ ഇടവകാംഗമായ പോള്‍ മിഷേല്‍ ഇന്ന് ഏറെ സന്തുഷ്ടനാണ്. ദൈവകൃപയോട് ചേര്‍ന്ന് ജീവിക്കാനും ദൈവാശ്രയത്തോടെ മുന്നേറാനും കഴിയുന്നതില്‍ അദേഹം ദൈവത്തിന് നന്ദി പറയുന്നു. അക്രൈസ്തവ വിശ്വാസത്തിലാണ് അദേഹം ജനിച്ചത്. യാഥാസ്ഥിതികനായ അച്ഛന്റെ കടുത്ത ശിക്ഷണത്തിലാണ് വളര്‍ന്നത്. എങ്കിലും ദൈവാന്വേഷണത്തിലൂടെ മുന്നോട്ട് പോയി. അങ്ങനെയാണ് 1994 ഡിസംബര്‍ 11,12 തിയതികളില്‍ പുനലൂര്‍

  • വിശുദ്ധ  നാട്ടിലേക്കുള്ള യാത്രകള്‍

    വിശുദ്ധ നാട്ടിലേക്കുള്ള യാത്രകള്‍0

    നാലായിരത്തോളം പേരെ വിശുദ്ധ നാട്ടിലേക്ക് നയിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഫാ. ജോസഫ് കാപ്പില്‍. അതില്‍ 82 വൈദികരും 212 സന്യാസിനികളുമുണ്ട്. 1994 മെയ് മാസത്തിലായിരുന്നു ആദ്യ വിശുദ്ധ നാട് തീര്‍ത്ഥാടനം. ”വിശുദ്ധനാട് തീര്‍ത്ഥയാത്രകളുമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് എന്റെ പൗരോഹിത്യജീവിതം. ഒരു കാലത്ത് വിശുദ്ധനാട് തീര്‍ത്ഥയാത്രയെപ്പറ്റി ക്രൈസ്തവര്‍ക്ക് വലിയ അറിവോ ബോധ്യമോ താല്‍പര്യമോ ഉണ്ടായിരുന്നില്ല. ക്രൈസ്തവര്‍ക്ക് ഇതൊരു സ്വപ്‌നം മാത്രമായിരുന്നു. ഇന്ന് ആ സ്ഥിതിക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. ഇന്ന് ഒട്ടേറെ ഏജന്റുമാര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Latest Posts

Don’t want to skip an update or a post?