Follow Us On

28

March

2024

Thursday

  • വാക്സിൻ ക്ഷാമം രൂക്ഷം: നൈജീരിയയിൽ കുഞ്ഞുങ്ങൾക്ക് ഡിഫ്തീരിയ മുന്നറിയിപ്പ്

    വാക്സിൻ ക്ഷാമം രൂക്ഷം: നൈജീരിയയിൽ കുഞ്ഞുങ്ങൾക്ക് ഡിഫ്തീരിയ മുന്നറിയിപ്പ്0

    വത്തിക്കാൻ സിറ്റി: നൈജീരിയയിൽ കുട്ടികൾക്കിടയിൽ ഡിഫ്തീരിയ രോഗം മുൻപില്ലാത്തവിധം പകരുന്നുവെന്നും, രാജ്യത്ത് ഇരുപത്തിരണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ഇനിയും പ്രതിരോധ കുത്തിവയ്പ് ലഭ്യമായിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ആഗോളചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ഗുരുതരമായ ഡിഫ്തീരിയ ബാധ നൈജീരിയയിൽ പകരുന്നതിനാൽ കുട്ടികൾക്ക് അടിയന്തിരമായി പ്രതിരോധകുത്തിവയ്പ് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് കഴിഞ്ഞ ദിവസം യൂണിസെഫ് മുന്നറിയിപ്പ് നൽകി. നിലവിലെ കണക്കുകൾ പ്രകാരം പതിനൊന്നായിരത്തിലധികം പേർക്ക് ഡിഫ്തീരിയ ബാധിച്ചിട്ടുണ്ട്. ഇതുവരെ 453 പേർ ഡിഫ്തീരിയ ബാധിച്ച് മരിച്ചിട്ടുണ്ട് . ഇവരിൽ ഭൂരിഭാഗവും കുട്ടികളാണ്. നാലിനും

  • സോമാലിയൻ കുഞ്ഞുങ്ങൾ കടുത്ത പട്ടിണിയിലേക്ക്: സേവ് ദി ചിൽഡ്രൻ

    സോമാലിയൻ കുഞ്ഞുങ്ങൾ കടുത്ത പട്ടിണിയിലേക്ക്: സേവ് ദി ചിൽഡ്രൻ0

    വത്തിക്കാൻ സിറ്റി: സോമാലിയയിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ നാല്പത്തിമൂന്ന്‌ ശതമാനവും 2024-നുള്ളിൽ കടുത്ത പോഷകാഹാരക്കുറവ് നേരിടേണ്ടി വരുമെന്ന് ലോകമെമ്പാടും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന. ഏകദേശം പതിനഞ്ചു ലക്ഷം കുട്ടികളെയാണ് പോഷകാഹാരക്കുറവ് നേരിട്ട് ബാധിക്കുന്നത്. അഞ്ചു വയസ്സിൽ താഴെയുള്ളവരാണ് സോമാലിയയിലെ അഞ്ചിൽ രണ്ടു കുട്ടികളും.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ആഫ്രിക്കൻ രാജ്യത്തെ നാലിലൊന്ന് ജനങ്ങളും ഈ വർഷാവസാനത്തോടെ കടുത്ത പട്ടിണിയിലായേക്കുമെന്നും സേവ് ദി ചിൽഡ്രൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സോമാലിയയിലും,ഹോൺ ഓഫ് ആഫ്രിക്ക

  • നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി;പ്രാർത്ഥനാഹ്വാനവുമായി നൈജീരിയൻ രൂപത

    നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി;പ്രാർത്ഥനാഹ്വാനവുമായി നൈജീരിയൻ രൂപത0

    അബൂജ (നൈജീരിയ): നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി. എനുഗു രൂപതയിലെ ഫാ. മാർസലീനസ് ഒബിയോമയെയാണ് കഴിഞ്ഞ ദിവസം അക്രമികള്‍ തട്ടിക്കൊണ്ട് പോയത്.പിന്നാലെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനാഹ്വാനം ചെയ്ത് രൂപത. സെന്റ് മേരി അമോഫിയ_അഗു അഫ ഇടവകയുടെ ചുമതല ഉണ്ടായിരുന്ന ഫാ. മാർസലീനസ് ഇടവക ദേവാലയത്തിലേക്ക് വരുന്നതിനിടെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരിന്നുവെന്നു രൂപതാ ചാൻസിലർ ഫാ. വിൽഫ്രഡ് ചിടി വെളിപ്പെടുത്തി. വൈദികനെ തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിനായും അദ്ദേഹത്തിന്റെ മോചനത്തിനായും എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയെ

  • ലിബിയയിലേക്ക് അന്താരാഷ്ട്ര സഹായത്തിന്  ആഹ്വാനം ചെയ്ത് ഫ്രാൻസിസ്  പാപ്പ

    ലിബിയയിലേക്ക് അന്താരാഷ്ട്ര സഹായത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: അപ്രതീക്ഷിത പ്രളയത്തിലും പേമാരിയിലും തകർന്നടിഞ്ഞ ലിബിയക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ അന്താരാഷ്‌ട്ര സമൂഹത്തോട് വീണ്ടും അഭ്യർത്ഥിച്ചു് ഫ്രാൻസിസ് പാപ്പ. അയ്യായിരത്തിലധികം പേരുടെ മരണത്തിലും വ്യാപക നാശനഷ്ടങ്ങളിലും പകച്ചുനിൽക്കുകയാണ് ലിബിയൻ ജനത. ദുരിതമനുഭവിക്കുന്ന ആളുകൾക്ക് നമ്മുടെ തുടർച്ചയായ ഐക്യദാർഢ്യം ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ജീവൻ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു. റോയിട്ടേഴ്‌സ് റിപ്പോർട്ടുചെയ്യുന്നതനുസരിച്ചു , പ്രളയത്തിന് ശേഷം കാണാതായ ആയിരക്കണക്കിന് ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്, 5,300-ലധികം

  • നൈജീരിയയിൽ  സെമിനാരി വിദ്യാർത്ഥിയെ തീകൊളുത്തി കൊലപ്പെടുത്തി

    നൈജീരിയയിൽ  സെമിനാരി വിദ്യാർത്ഥിയെ തീകൊളുത്തി കൊലപ്പെടുത്തി0

    അബുജ, നൈജീരിയ: ഇവിടെ ഒരു കത്തോലിക്കാ ദേവാലയത്തിൽ അതിക്രമിച്ചു കയറിയ ഫുലാനി ഭീകരർ സെമിനാരി വിദ്യാർത്ഥിയെ  തീ കൊളുത്തി കൊലപ്പെടുത്തി. കഫൻചാൻ രൂപതയുടെ കീഴിലുള്ള തെക്കൻ കടുന സംസ്ഥാനത്തെ ഫദാൻ കമന്താനിലുള്ള സെന്റ് റാഫേൽസ് കത്തോലിക്കാ ദേവാലയത്തിലാണ് സംഭവം നടന്നത്. ദേവാലയത്തിന് സമീപം വൈദികർ താമസിക്കുന്ന ഭവനത്തിൽ അതിക്രമിച്ചു കയറിയ അക്രമകാരികൾ, അവരെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്  വീടിനു തീയിടുകയായിരുന്നുവെന്ന് കഫഞ്ചാനിലെ ബിഷപ്പ് ജൂലിയസ് യാക്കൂബു കുണ്ടി പറഞ്ഞു. ഇടവക വികാരി ഫാ. ഇമ്മാനുവൽ ഒകോലോയും

  • മരണഭീതിയുടെ നടുവിലും ക്രിസ്തുവിനെ ചേർത്തുപിടിച്ച് ബുർക്കിനാഫാസോയിലെ ക്രിസ്തീയസമൂഹം

    മരണഭീതിയുടെ നടുവിലും ക്രിസ്തുവിനെ ചേർത്തുപിടിച്ച് ബുർക്കിനാഫാസോയിലെ ക്രിസ്തീയസമൂഹം0

    ഔഗാഡൗഗൗ: ക്രിസ്തുവിശ്വാസത്തിന്റെ പേരിൽ ബുർക്കിനാഫാസോയിൽ ആക്രമണങ്ങൾ വ്യാപിക്കുമ്പോഴും ക്രിസ്തുവിനെ ചേർത്തുപിടിച്ച് വിശ്വാസത്തിൽ മുന്നേറുകയാണ് അവിടത്തെ ക്രൈസ്തവ സമൂഹം. ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ പേരിൽ കൊല്ലപ്പെടാനുള്ള സാധ്യത ശക്തമാകുമ്പോഴും അതൊന്നും തങ്ങളെ ക്രിസ്തുവിൽനിന്ന് തങ്ങളെ അകറ്റുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മിഷനറി ഫീൽഡ് ബ്രദേഴ്‌സിന്റെ പ്രിയോർ ജനറൽ ഫാ. ദർ പിയറി റൗംബ. രാഷ്ട്രീയ സംഘട്ടനങ്ങളും പട്ടാള അട്ടിമറികളും മൂലം തകർക്കപ്പെട്ട പശ്ചിമാഫ്രിക്കൻ രാജ്യത്ത് അൽ ഖ്വയ്ദയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും ഹീനമായ പ്രവർത്തനങ്ങൾ മൂലം ക്രൈസ്തവർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കത്തോലിക്കാ സംഘടനയായ

  • കൊടുംപട്ടിണി: സുഡാനിൽ 500ൽപ്പരം കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

    കൊടുംപട്ടിണി: സുഡാനിൽ 500ൽപ്പരം കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം0

    ഖാർത്തൂം: ആഭ്യന്തര യുദ്ധക്കെടുതികളാൽ വലയുന്ന സുഡാനിൽനിന്ന് കരളലിയിക്കുന്ന മറ്റൊരു വാർത്ത കൂടി. രാജ്യം കടന്നുപോകുന്ന പ്രതിസന്ധിയുടെ നേർചിത്രമായി മാറുകയാണ്, കൊടും പട്ടിണിമൂലം 500ൽപ്പരം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടെന്ന വാർത്തകൾ. അനാഥാലയത്തിൽ കഴിഞ്ഞിരുന്ന 24 കുട്ടികളും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ ആരംഭിച്ച സംഘർഷം വ്യാപകമായ നാശമാണ് രാജ്യത്തുണ്ടാക്കുന്നത്. സംഘർഷത്തിൽ ഇതുവരെ 4000നും 10000നും ഇടയിൽ ആളുകൾ കൊല്ലപ്പെടുകയും നാല് ദശലക്ഷത്തിൽപ്പരം പേർ ഭവനരഹിതരോ അഭയാർത്ഥികളോ ആയി മാറിയെന്നും

  • 125-ാം വാർഷികം ആഘോഷിച്ച്  ബറൂണ്ടിയയിലെ കത്തോലിക്കാ സഭാസമൂഹം

    125-ാം വാർഷികം ആഘോഷിച്ച് ബറൂണ്ടിയയിലെ കത്തോലിക്കാ സഭാസമൂഹം0

    ബറൂണ്ടി: പശ്ചിമാഫ്രിക്കൻ രാജ്യമായ ബറൂണ്ടിയിൽ സുവിശേഷമെത്തിയതിന്റ 125-ാം വാർഷികം അവിസ്മരണീയമാക്കി രാജ്യത്തെ കത്തോലിക്കാ സഭാസമൂഹം. കിഗാലി- റുവാണ്ട ആർച്ച്ബിഷപ്പ് കർദ്ദിനാൾ അന്റോയിൻ കമ്പണ്ടയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച, ആയിരങ്ങൾ പങ്കുചേർന്ന കൃതജ്ഞതാ ദിവ്യബലിയോടെയായിരുന്നു ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് സമാപനമായത്. ഗിറ്റിക രൂപതയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ ബുറുണ്ടിയിലെ എട്ട് രൂപതകളിലെ ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ ബുറുണ്ടിയൻ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള അനേകർ സന്നിഹിതരായിരുന്നു. ബുറുണ്ടിയിലെ ജനങ്ങൾക്കിടയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മിഷനറിമാർ നട്ടുപിടിപ്പിച്ച

Latest Posts

Don’t want to skip an update or a post?