Follow Us On

29

March

2024

Friday

  • പ്രകാശമാവേണ്ടവർ നാം

    പ്രകാശമാവേണ്ടവർ നാം0

    ഉൽപ്പത്തി പുസ്തകത്തിൽ ഇപ്രകാരം പറയുന്നു: ‘ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു’ (1:2). ഭൂമിയിലുള്ളത് അന്ധകാരമായിരുന്നു. അന്ധകാരമായിരുന്ന ഭൂമിയിൽ സൃഷ്ടിക്കപ്പെട്ട നാം കാൽ തെറ്റി വീഴാതിരിക്കാൻ അവിടുന്ന് വെളിച്ചം സൃഷ്ടിച്ചു. അവിടുത്തെ വചനംതന്നെയായ യേശുവാണ് ലോകത്തിന്റെ ആ വെളിച്ചം. ആ വെളിച്ചം യാന്ത്രികമല്ല, വഴിമുട്ടി നിൽക്കുന്ന വെളിച്ചമല്ല, ജീവന്റെ പ്രകാശമാണത്. ഒരിക്കലും അസ്തമിക്കാത്ത ജീവന്റെ പ്രകാശമായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടു യാത്ര ചെയ്യുമ്പോൾ നാം ഒരിടത്തും കാൽതെറ്റി വീഴില്ല. കാരണം, നമ്മുടെ മുൻപിലുള്ള വെളിച്ചം

  • ദൈവത്തോടൊപ്പം വസിക്കുന്നവൻ ഏകനല്ല

    ദൈവത്തോടൊപ്പം വസിക്കുന്നവൻ ഏകനല്ല0

    മനുഷ്യൻ ഏകനായിരിക്കുന്നത് നല്ലതല്ല. അതുകൊണ്ടു അവനുചേർന്ന ഇണയെ കൊടുത്ത ദൈവമാണ് നമ്മുടെ ദൈവം. വിവാഹത്തിലൂടെ ഒരു സഹായിയെയാണ് ദൈവം കൊടുത്തത്. എന്നാൽ, ഇന്ന് നിരവധി വിവാഹ ജീവിതങ്ങൾ പരാജയപ്പെടുന്നു. തങ്ങളെ യോജിപ്പിച്ച ദൈവത്തിനു തെറ്റു പറ്റിയതുപോലെയാണ് ചിലരുടെ പോക്ക്. എന്താണ് ഇതിനു കാരണം? പരസ്പരം പങ്കുവെപ്പിന്റെ ഒരു ജീവിതമാണ് വിവാഹം. എന്നാൽ, ഇന്ന് പലയിടത്തും അതു സംഭവിക്കാതെ പോകുന്നു. ദൈവീക സ്‌നേഹത്തിന്റെ അഭാവം തന്നെയാണ് ഇതിനു കാരണം. ഇന്ന് ദൈവീക സ്‌നേഹം നിറയുന്ന ശശ്രൂഷകളുണ്ടെങ്കിലും അതിലേയ്ക്ക് അനേകർ

  • ദൈവസാന്നിധ്യത്തിൽനിന്ന് അകലാതിരിക്കാം

    ദൈവസാന്നിധ്യത്തിൽനിന്ന് അകലാതിരിക്കാം0

    ദൈവം ആദത്തെയും ഹവ്വയെയും ഏദൻതോട്ടത്തിൽ ആക്കിയതിനുശേഷം, ചെയ്യരുതെന്ന് പറഞ്ഞ ഒരു കാര്യം ഉൽപ്പത്തി പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ കാണാനാകും. അറിവിന്റെ വൃക്ഷത്തിലെ ഫലം തിന്നരുതെന്നും തിന്നാൽ മരിക്കുമെന്നുമായിരുന്നു അത്. ഒരു ദിവസം എന്റെ ഭവനത്തിലെ പ്രാർത്ഥനക്കുശേഷം മകൻ എന്നോട് ചോദിച്ചു: ദൈവം അങ്ങനെ കഠിനമായി പറഞ്ഞുവെങ്കിലും പറഞ്ഞതുപോലെ സംഭവിച്ചില്ലല്ലോ; ആ വൃക്ഷത്തിലെ ഫലം തിന്നിട്ടും അവർ രണ്ടു പേരും മരിച്ചില്ലല്ലോ? എന്നാൽ, സത്യത്തിൽ മരണം സംഭവിച്ചു. ദൈവീകജീവൻ നഷ്ടമായി ആത്മീയമായി അവർ മരിച്ചു. അതുകൊണ്ടുണ്ടായ നഷ്ടം എത്രയോ വലുതായിരുന്നു.

  • ദൈവത്തിന്റെ ചിറകിൻ കീഴിൽ

    ദൈവത്തിന്റെ ചിറകിൻ കീഴിൽ0

    നമ്മെ അടിമുടി മാറ്റാനുതകുന്ന ചിന്തകൾ പുറപ്പെടുവിക്കന്ന ജീവന്റെ പുസ്തകമാണ് ബൈബിൾ. എത്രമാത്രം ചിന്തിച്ചാലും തീരാത്ത അമൂല്യനിധിയുടെ ഉറവിടവുമാണ് ബൈബിൾ. അത് നാം വായിക്കാത്ത, ധ്യാനിക്കാത്ത ദിവസമുണ്ടെങ്കിൽ അതാണ് നമ്മുടെ ജീവിതത്തിന്റെ പ്രതിസന്ധിയുടെ പ്രധാനകാരണം. അതുകൊണ്ടുതന്നെ എന്നും അതിരാവിലെ ദൈവസ്വരം കേൾക്കുന്നവന്റെ ജീവിതം വലിയ സുരക്ഷിതത്വത്തിന്റെ കീഴിലാണെന്ന് പറയാതെ വയ്യ. എന്നും ഒരു പ്രാവശ്യമെങ്കിലും സംസാരിക്കുന്നവൻ ഏതെങ്കിലും കാര്യത്താൽ നിശ്ശബ്ദനായാൽ അത് നമ്മെ പ്രയാസപ്പെടുത്തും. വചനം വായിക്കാത്ത ദിവസം നിനക്ക് മനസ്സിൽ ഏതെങ്കിലും വിധത്തിൽ പ്രയാസം ഉണ്ടാകുന്നില്ലങ്കിൽ നീയും

  • ദൈവസ്വരത്തിന് കാതോർക്കാം

    ദൈവസ്വരത്തിന് കാതോർക്കാം0

    ദൈവത്തിന്റെ വചനം നമ്മിൽ എങ്ങനെയാണ് പൂവണിയുന്നത് എന്നാണ് നാമിന്ന് ചിന്തിക്കുന്നത്. വചനം നമുക്ക് സമീപസ്ഥമാണെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. ദൈവവചനത്തിന്റെ ശക്തിയും സവിശേഷതകളും നമുക്കറിയാവുന്നതുമാണ്. എന്നാൽ, നമ്മിൽ പലരും നമ്മോടു സംസാരിക്കുന്നവന്റെ സ്വരത്തിന്റെ അർത്ഥം ഗ്രഹിക്കാതെ നിരാശയിൽ കഴിയുകയാണിന്ന്. ഇത് മനസ്സിലാക്കാൻ എന്റെ ജീവിതത്തിലെ ഒരു സംഭവം വിവരിക്കാം. ഏകദേശം 20 വർഷംമുമ്പാണ് അത് നടന്നത്. അന്ന് ഞാൻ ചങ്ങനാശേരിയിൽ താമസിച്ച് കാരിസ് ഭവനിൽ ശുശ്രൂഷ ചെയ്യുകയാണ്. ഭാര്യ പുഷ്പഗിരി ആശുപത്രിയിലും ജോലി ചെയ്യുന്നു. ചെറിയ വരുമാനംകൊണ്ട്

  • ഇനി മുതൽ നിങ്ങൾ രണ്ടല്ല, പിന്നെയോ… മൂന്നാണ്

    ഇനി മുതൽ നിങ്ങൾ രണ്ടല്ല, പിന്നെയോ… മൂന്നാണ്0

    ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. (ഉൽപ്പ. 1:27) അവരോടൊപ്പം വസിക്കാനും അവിടുന്ന് ആഗ്രഹിച്ചു. എന്നാൽ പാപംമൂലം ദൈവസാന്നിധ്യത്തിൽ നിന്ന് അവർ അകന്നുവെന്ന് നാം ഉൽപ്പത്തി പുസ്തകത്തിന്റെ ആദ്യ താളുകളിൽനിന്നും മനസ്സിലാക്കുന്നു. എന്നാൽ, ആ ദൈവം വീണ്ടും അവരെ രക്ഷിക്കാൻ മനസ്സാകുന്നതാണ് ഈശോമിശിഹായുടെ ജനനവും കുരിശുമരണവും ഉത്ഥാനവുംവഴി നാം അനുഭവിക്കുന്ന രക്ഷാകരപദ്ധതി. ഇമ്മാനുവേലായ ദൈവം നമ്മോടൊപ്പമുണ്ടെന്ന സത്യം നാം വിശ്വസിക്കുമ്പോളാണ് തെറ്റിൽനിന്ന് അകലാനും അനുതപിക്കാനും നമുക്ക് കഴിയുക. വിശുദ്ധ മത്തായിയുടെ സുവിശേഷം 19^ാം അധ്യായം നാലാം വാക്യംമുതൽ

  • ശ്രീയേശുനാമം അതിശയനാമം

    ശ്രീയേശുനാമം അതിശയനാമം0

    യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നതിനെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുന്നത്. ഒരിക്കൽ, ഒരു സഹോദരി അവളുടെ വിഷമം പങ്കുവെച്ചു: ‘യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിച്ചിട്ട് ഇതുവരെയും എന്റെ പ്രാർത്ഥന കേൾക്കുന്നില്ല. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്?’ വചനം ഇങ്ങനെ നമ്മോടു പറയുന്നു: ‘സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്ക് നൽകും; ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും അതുമൂലം നിങ്ങളുടെ സന്തോഷം പൂർണമാവുകയും ചെയ്യും’

  • ഉത്ഥിതൻ എന്റെ കൂടെയുണ്ടോ?

    ഉത്ഥിതൻ എന്റെ കൂടെയുണ്ടോ?0

    വിശുദ്ധ യോഹന്നാന്റെ സുവിശേഷം 20^ാം അധ്യായം 10^ാം വചനം പറയുന്നു: ‘അനന്തരം ശിഷ്യന്മാർ മടങ്ങിപ്പോയി.’ ഇതിലെ അനന്തരം എന്ന വാക്കിന് പിന്നീട് എന്നാണ് അർത്ഥം. എന്തോ സംഭവിച്ചതിനുശേഷമാണ് അവർ മടങ്ങിപ്പോയതെന്ന് വ്യക്തമാണ്. ഈ വചനഭാഗങ്ങൾ ഒന്നുകൂടി മനസ്സിരുത്തി വായിച്ചാൽ അത് മനസ്സിലാക്കാം. സംഭവം ഏകദേശം ഇങ്ങനെയാണ്: അതിരാവിലെ യേശുവിന്റെ കല്ലറയിലേക്ക് വന്ന മഗ്ദലേന മറിയം, കല്ല് മാറ്റപ്പെട്ടതായി കാണുന്നു. തുടർന്ന് ശിഷ്യന്മാരെ വിവരം അറിയച്ചതനുസരിച്ച് പത്രോസും യോഹന്നാനും കല്ലറയിലേക്ക് ഓടി യെത്തി. യോഹന്നാൻ ആദ്യവും പത്രോസ് പിന്നീടും

Latest Posts

Don’t want to skip an update or a post?