Follow Us On

18

April

2024

Thursday

  • അഭയാര്‍ത്ഥിയുടെ  മകന്‍

    അഭയാര്‍ത്ഥിയുടെ മകന്‍0

    പ്ലാത്തോട്ടം മാത്യു മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്‌സ് കഴിഞ്ഞ 13 വര്‍ഷമായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സെന്റ് ബെര്‍ണാഡ് ഇടവക വികാരിയാണ്. ബ്രിട്ടനിലെ കത്തോലിക്കാ സഭയിലെ മുതിര്‍ന്ന വൈദികനായ അദ്ദേഹം ഇവിടെ എത്തിയിട്ട് 30 വര്‍ഷത്തോളമായി. ഇംഗ്ലണ്ടിലെ മലയാളികള്‍ക്കും സുപരിചിതനാണ് ഈ വൈദികന്‍. കാരണം, ധാരാളം മലയാളികള്‍ പതിവായി എത്തുന്ന ദൈവാലയമാണിത്. ദൈവരാജ്യ ശുശ്രൂഷകള്‍ക്കൊപ്പം നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്‌സിനെ ശ്രദ്ധേയനാക്കുന്നത്. ഇംഗ്ലണ്ടില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഏഷ്യ-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ടവരുടെ പട്ടിണിയകറ്റാനും അടിസ്ഥാന

  • തടവറയിലെ  കുമ്പസാരക്കൂടുകള്‍

    തടവറയിലെ കുമ്പസാരക്കൂടുകള്‍0

    ഫാ. ജെയിംസ് പ്ലാക്കാട്ട് എസ്ഡിബി ബെക്കി എന്ന ഇറ്റാലിയന്‍ ഗ്രാമത്തില്‍ 1815 ഓഗസ്റ്റ് 16-ന് ജനിച്ച കര്‍ഷക ബാലനായിരുന്നു ജോണി ബോസ്‌കോ. നിര്‍ധനരായ കര്‍ഷക ദമ്പതികളുടെ മൂന്നു പുത്രന്മാരില്‍ ഏറ്റവും ഇളയവന്‍. പഠനത്തോടൊപ്പം കലാകായിക വാസനകള്‍ വേണ്ടുവോളം നെഞ്ചോട് ചേര്‍ത്തുവെച്ച ആ കൊച്ചു മിടുക്കന്‍ ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടവനായാണ് വളര്‍ന്നത്. ജോണിക്ക് കേവലം രണ്ട് വയസുള്ളപ്പോള്‍ അശാന്തിയുടെ കരിനിഴല്‍ പരത്തി പെയ്തിറങ്ങിയ മരണം അവരുടെ പ്രിയങ്കരനായ പിതാവിനെ അവരില്‍നിന്ന് വേര്‍പ്പെടുത്തി. പിന്നീട് കുടുംബത്തിന്റെ ഭാരം മുഴുവന്‍

  • വൈക്കോല്‍ മനുഷ്യരും  അവരുടെ വാദമുഖങ്ങളും

    വൈക്കോല്‍ മനുഷ്യരും അവരുടെ വാദമുഖങ്ങളും0

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ (ലേഖകന്‍ തൃശൂര്‍ സെന്റ്‌തോമസ് കോളേജിലെ അസിസ്റ്റന്റ്പ്രഫസറാണ്) ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും ടെലഗ്രാമും എക്‌സും ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായതോടെ, വാളെടുത്തവനൊക്കെ വെളിച്ചപ്പാടെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുംവിധം എഴുത്തുകാരാല്‍ സമ്പുഷ്ടമാണ് സൈബര്‍ ലോകം. നന്മയുള്ളതും ക്രിയാത്മകവുമായ കാര്യങ്ങള്‍, വിരളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സൈബറിടങ്ങളില്‍ പലപ്പോഴും പ്രാമുഖ്യം ലഭിക്കുന്നത് വൈരബുദ്ധിയോടെയുള്ള രാഷ്ട്രീയവും വംശീയപരവുമായ ഇടപെടലുകള്‍ക്കാണ്. ഇതിന്റെ ചുവടുപിടിച്ച് രാഷ്ട്രീയപരമായും മതപരവും സാമുദായികപരമായും സാമൂഹ്യപരമായും ഉള്ള ധ്രുവീകരണം, വ്യക്തമായ ആസൂത്രണത്തോടെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. തെറ്റിനെയും ശരിയെയും

  • വധശിക്ഷക്ക് മുമ്പുള്ള  ‘അവസാന അത്താഴങ്ങള്‍’

    വധശിക്ഷക്ക് മുമ്പുള്ള ‘അവസാന അത്താഴങ്ങള്‍’0

    തയാറാക്കിയത് രഞ്ജിത് ലോറന്‍സ് യു.എസിലെ കൊടുംകുറ്റവാളികള്‍ നിറഞ്ഞ നോര്‍ത്ത് കരോളീന സെന്‍ട്രല്‍ ജയിലിലേക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട് 1996-ലാണ് കത്തോലിക്ക വിശ്വാസിയായ ഏലിയാസ് എത്തുന്നത്. തടവുകാരായ മുസ്ലീമുകളും പ്രോട്ടസ്റ്റന്റ് ക്രൈസ്തവരും അടക്കി ഭരിച്ചിരുന്ന ആ ജയിലിലെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് പ്രൊട്ടസ്റ്റന്റ ് പാസ്റ്റര്‍മാരായിരുന്നു. ജയിലിലെ കത്തോലിക്ക വിരുദ്ധ തരംഗം തിരിച്ചറിഞ്ഞ ഏലിയാസ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്ക് ഒരു കത്തയച്ചു – കുമ്പസാരിക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും ആഗ്രഹമുണ്ടെന്നും അതിനുള്ള സാഹചര്യം നിലവില്‍ ജയിലില്‍ ഇല്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള കത്ത്.

  • അത്ഭുത വിമാനത്തെ  രക്ഷിച്ച യൗസേപ്പിതാവ്

    അത്ഭുത വിമാനത്തെ രക്ഷിച്ച യൗസേപ്പിതാവ്0

    ഗോണ്‍സാലോ മസാറസ എന്ന സ്പാനിഷ് പുരോഹിതനാണ് 1992 ല്‍ നടന്ന സംഭവം പങ്കുവയ്ക്കുന്നത്. അക്കാലയളവില്‍ ഗോണ്‍സാലോ റോമില്‍ വൈദീക വിദ്യാര്‍ത്ഥിയായിരുന്നു. ‘അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ‘ 30 ദിവസത്തെ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ദിനമായിരുന്നു അന്ന്. ആ ദിവസം തന്നെയാണ് ഗോണ്‍സാലോയുടെ പൈലറ്റായ സഹോദരന്‍ ജെയിം പറത്തിയ വിമാനം ഗ്രാനഡയില്‍ ലാന്‍ഡിങ്ങിനിടയില്‍ അപകടത്തില്‍ പെട്ടത്. 94 യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി തകര്‍ന്നെങ്കിലും 26 പേര്‍ക്കു ചെറിയ പരിക്കുപറ്റിയതല്ലാതെ ആളപായം ഉണ്ടായില്ല. പ്രാദേശിക പത്രങ്ങള്‍ ഈ അപകടം

  • വിശപ്പിന്റെ  വിളിക്ക് ഉത്തരമായവന്‍

    വിശപ്പിന്റെ വിളിക്ക് ഉത്തരമായവന്‍0

     ജെറാള്‍ഡ് ബി. മിറാന്‍ഡ തുള്ളിക്കൊരു കുടമായി ആര്‍ത്തലച്ച് പെരുമഴ. വാശി തീര്‍ക്കാനെന്നവണ്ണം വീശിയടിക്കുന്ന തണുത്ത കാറ്റിനും കനത്ത ഇരുട്ടിനും കൂട്ടായി ഇടിമിന്നല്‍. വല്യമ്മച്ചിക്കൊപ്പം ജോയിക്കുട്ടി താമസിക്കുന്ന കാലം. വല്യമ്മച്ചി ഔട്ട്ഹൗസിലാണ് കിടക്കുന്നത്. ജോയിക്കുട്ടി പണി നടക്കുന്ന പുതിയ വീടിന്റെ മുറിയില്‍ ഭിത്തിയോടുചേര്‍ന്ന് കിടക്കുന്നു. അര്‍ദ്ധരാത്രിയായിക്കാണും. പേമാരി ഒന്നുകൂടി ശക്തി പ്രാപിച്ചു. വലിയൊരു ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്നു. മണ്ണും മഴവെള്ളവും ചെളിയുമെല്ലാംകൊണ്ട് ശരീരമാകെ കുഴഞ്ഞിരിക്കുന്നു. എന്താണ് സംഭവിച്ചതെന്നറിയാന്‍ കഴിയുന്നില്ല. മണ്ണില്‍ പുതഞ്ഞ കട്ടിലില്‍നിന്നും എഴുന്നേറ്റു മുകളിലേക്ക് നോക്കി. ആകാശം കാണാം.

  • നസ്രത്തിലെ അന്നദാതാവ്‌

    നസ്രത്തിലെ അന്നദാതാവ്‌0

    റവ. ഡോ. സുനില്‍ കല്ലറക്കല്‍ ഒഎസ്‌ജെ രക്ഷാചരിത്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ പങ്ക് അബ്രാഹത്തിന്റെയും മോശയുടെയുംപോലെ അതുല്യമാണ്. വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ യൗസേപ്പിതാവിനെ ‘സാര്‍വത്രിക സഭയുടെ സംരക്ഷകന്‍’ ആയി പ്രഖ്യാപിച്ചു. പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ‘തൊഴിലാളികളുടെ മധ്യസ്ഥ’നായി പ്രഖ്യാപിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ യൗസേപ്പിതാവിനെ രക്ഷകന്റെ കാവല്‍ക്കാരനായി കണ്ട് ‘റിഡംപ്‌ടോറിസ് കുസ്റ്റോസ്’ എന്ന അപ്പോസ്‌തോലിക പ്രബോധനം എഴുതി. വിശുദ്ധ യൗസേപ്പിതാവ് സാര്‍വത്രികമായ നല്‍മരണത്തിന്റെ മധ്യസ്ഥനായി വിളിക്കപ്പെടുന്നു. 2020-ല്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി

  • നോമ്പും ഉപവാസവും  ഒരു തിരിഞ്ഞുനോട്ടം

    നോമ്പും ഉപവാസവും ഒരു തിരിഞ്ഞുനോട്ടം0

    ഫാ. ജോസഫ് പൂണോലി സിഎംഐ ഭക്ഷണപാനീയങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ വര്‍ജിച്ചുകൊണ്ട് നടത്തുന്ന മതാനുഷ്ഠാനമാണ് നോമ്പ് അഥവാ ഉപവാസം. പല പ്രധാന അവസരങ്ങളിലും ഉപവാസവ്രതമനുഷ്ഠിച്ചിരുന്നതായി പഴയനിയമത്തില്‍ പരാമര്‍ശമുണ്ട്. പത്തു കല്പനകള്‍ പലകയില്‍ എഴുതിക്കൊടുക്കുന്നതിനുമുമ്പ് മോശ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്‍പതു രാവും നാല്‍പതു പകലും യഹോവയോടുകൂടി ചെലവഴിച്ചു (പുറപ്പാട് 34:28). ക്രിസ്തുമതത്തിന്റെ ആരംഭംമുതല്‍ ഉപവാസത്തിന് പ്രാധാന്യം നല്‍കിയിരുന്നു. നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. എന്നാല്‍ നീ

Latest Posts

Don’t want to skip an update or a post?