Follow Us On

29

March

2024

Friday

  • റോമിലെ മരിയ മജോരെ അമ്മ

    റോമിലെ മരിയ മജോരെ അമ്മ0

    കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മിലാൻ വിളംബരത്തോടെ റോമാ സാമ്രാജ്യത്തിൽ ക്രൈസ്തവസഭയുടെ പീഡനകാലം അവസാനിച്ചു. സഭയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാമെന്ന സാഹചര്യം വന്നു. ദേവാലയങ്ങൾ ഉയർന്നു തുടങ്ങി. ഇക്കാലത്ത് റോമിൽ ജീവിച്ചിരുന്ന ധനികനായ ഒരു ക്രൈസ്തവനായിരുന്നു ജോൺ. ധാരാളം പണമുണ്ടായിരുന്നെങ്കിലും ജോണിനും ഭാര്യയ്ക്കും മക്കളുണ്ടായിരുന്നില്ല. സ്വത്ത് എങ്ങനെ ചെലവഴിക്കണമെന്ന് അവർ ആലോചിക്കുന്ന കാലം. ക്രിസ്തുവർഷം 354 ഓഗസ്റ്റ് നാലിന് ജോണിന് പരി.അമ്മ പ്രത്യക്ഷപ്പെട്ടു. റോമിലെ ഏഴുകുന്നുകളിൽ ഒന്നായ എസ്‌ക്കല്യൻ മലയിൽ ഒരു ദേവാലയം നിർമ്മിക്കണം. അതായിരുന്നു അമ്മയുടെ നിർദ്ദേശം. എസ്‌ക്കല്യൻ കുന്നിൽ

  • പോളണ്ടിലെ ബ്ലാക്ക് മഡോണ

    പോളണ്ടിലെ ബ്ലാക്ക് മഡോണ0

    പോളണ്ടിന്റെ രാജ്ഞിയാണ് ബ്ലാക് മഡോണ. കറുത്ത അമ്മ. സെസ്റ്റോചോവയിലെ കത്തിഡ്രലിലാണ് ദിവ്യനാഥയുടെ ഈ അത്ഭുതചിത്രം സൂക്ഷിച്ചിരിക്കുന്നത്. വിശുദ്ധ ലൂക്ക വരച്ചതും കോൺസ്റ്റാന്റിനോപ്പിളിൽ സൂക്ഷിച്ചിരുന്നതുമാണ് ഈ ചിത്രമെന്നു വിശ്വസിക്കപ്പെടുന്നു. ഈ ചിത്രം വരച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മ ഈശോയുടെ ജീവിതസംഭവങ്ങൾ വി.ലൂക്കായ്ക്കു വിവരിച്ചതെന്നും പാരമ്പര്യമുണ്ട്. ആശാരി എന്ന നിലയിൽ ഈശോ ഉപയോഗിച്ചിരുന്ന മേശയിൽ വച്ചാണ് വി.ലൂക്കാ ഈ ചിത്രം വരച്ചതെന്നു വിശ്വസിക്കപ്പെടുന്നു. 326-ൽ ജറുസലേമിൽ തീർത്ഥാടകരായി എത്തിയ വി.ഹെലെന ചക്രവർത്തിനി ഈ ചിത്രം കണ്ടെടുത്തു. അവർ കോൺസ്റ്റാന്റിനോപ്പിളിൽ ഒരു കത്തീഡ്രൽ നിർമ്മിച്ച്

  • അമ്മയെ കണ്ട വിശുദ്ധർ

    അമ്മയെ കണ്ട വിശുദ്ധർ0

    പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 18 പതിമൂന്നാം നൂറ്റാണ്ടിൽ പരി.അമ്മ പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകിയ മൂന്ന് വിശുദ്ധരാണ് ഹെൻഫറ്റയിലെ വിശുദ്ധ മെക്ടിൻഡും സ്വീഡനിലെ വി.ബ്രിജിത്തയും സിയന്നായിലെ വി.കത്രീനയും. ജർമ്മനിയിലെ ഹെൻഫറ്റയിൽ 1298-ലാണ് മെക്ടിൻഡിനു പരി.അമ്മ പ്രത്യക്ഷപ്പെടുന്നത്. സ്വീഡനിലെ വാസ് സ്റ്റേനയിൽ 1346-നും 73-നും ഇടയിലാണ് വി.ബ്രിജിറ്റിന് അമ്മ പ്രത്യക്ഷപ്പെട്ടത്. ഇറ്റലിയിലെ സിയന്നയിൽ വച്ച് വി.കത്രീനയ്ക്ക് 1350 നും 80 നും ഇടയിൽ അമ്മയിൽ പ്രത്യക്ഷപ്പെട്ടു. വി.ജെർത്രൂദിനോടൊപ്പം ജീവിച്ച വിശുദ്ധയാണ് വി.മെക്ടിൻഡ് (1241-98).സാക്‌സന്നിയിലെ പ്രസിദ്ധമായ തുറിച്ചിയൻ കുടുംബത്തിൽ ജനനം.

  • ഉത്തരീയവുമായി വന്ന അമ്മ

    ഉത്തരീയവുമായി വന്ന അമ്മ0

    പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 17 ദൈവമക്കളായി, ദൈവഹിതം സാക്ഷാത്ക്കരിച്ച് ഈ ലോകജീവിതം അർത്ഥപൂർണ്ണമാക്കുന്നതിനു പരിശുദ്ധ അമ്മ ദൈവമക്കൾക്കു പറഞ്ഞുതന്ന മൂന്ന് ഭക്ത്യാഭ്യാസങ്ങളുണ്ട്. ജപമാലയും ഉത്തരീയവും അത്ഭുതമെഡലും.ജപമാലയുടെ ആരംഭം വിശുദ്ധ ഡൊമിനിക്കിലാണെങ്കിലും പിന്നീട് ഉണ്ടായ നിരവധി പ്രത്യക്ഷപ്പെടലുകളുകളിലും അതു നൽകിയ സന്ദേശങ്ങളിലും ജപമാലയെക്കുറിച്ച് അമ്മ ആവർത്തിച്ച് ഉപദേശിക്കുന്നുണ്ട്. അത്ഭുതമെഡൽ നൽകപ്പെട്ടത് വിശുദ്ധ കാതറിൻ ലബോറിനാണ്. തവിട്ടുനിറത്തിലുള്ള ഉത്തരീയം നൽകപ്പെട്ടത് കർമ്മലീത്താസഭയുടെ അധിപനായിരുന്ന വിശുദ്ധ സൈമൺ സ്റ്റോക്കിനാണ്. 1251-ലായിരുന്നു സംഭവം. ഇംഗ്ലണ്ടുകാരനായിരുന്നു സൈമൺ സ്റ്റോക്. വിശുദ്ധ നാടുകൾ സന്ദർശിക്കുമ്പോഴാണ്

  • വ്യാകുല മാതാവും കാരുണ്യമാതാവും

    വ്യാകുല മാതാവും കാരുണ്യമാതാവും0

    ഞാൻ വ്യാകുലമാതാവാണെന്നും ഞാൻ കാരുണ്യത്തിന്റെ അമ്മയാണെന്നും ഓർമ്മിപ്പിക്കുവാൻ 1218-ലും 1233-ലും പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടു. വിശുദ്ധ പീറ്റർ നൊളാസ്‌കോയ്ക്കം ആരഗത്തിലെ രാജാവ് ജയിംസ് എന്നിവർക്കും 1218-ൽ ഒരേദിവസം പ്രത്യക്ഷപ്പെട്ടാണ് പരിശുദ്ധ അമ്മ, കാരുണ്യമാതാവിന്റെ അഥവാ വീണ്ടെടുപ്പുമാതാവിന്റെ തിരുനാൾ കൊണ്ടാടണമെന്ന് നിർദ്ദേശം നൽകിയത്. 1189-ൽ ലാങ്കുവെഡോക് എന്ന സ്ഥലത്ത് കുലീനമായ നൊളസ്‌കോ കുടുംബത്തിലാണ് പീറ്ററിന്റെ ജനനം. 22-ാം വയസ്സിൽ കന്യാത്വം നേരുകയും തനിക്കുണ്ടായിരുന്ന സമ്പത്തു മുഴുവൻ അടിമകളുടെ മോചനത്തിനായി ഒരു സഭ സ്ഥാപിക്കുവാൻ മാറ്റിവയ്ക്കുകയും ചെയ്തു. ഈ തീരുമാനത്തെ

  • ജപമാലയുമായി വന്ന അമ്മ

    ജപമാലയുമായി വന്ന അമ്മ0

    സമൂഹത്തിലെ തിന്മകളെയും അബദ്ധപഠനങ്ങളെയും നേരിടുന്നതിന് ജപമാല എന്ന ആയുധം ദൈവജനനിയിൽനിന്നും ഏറ്റുവാങ്ങിയത് വി.ഡോമിനിക് എന്ന മരിയഭക്തനാണ്. മനിക്കേയൻ പാഷാണ്ഡതയുടെ ഒരു രൂപമായ അൽബിജൻസിസ് തിരുസഭയെ വല്ലാതെ പീഡിപ്പിച്ചിരുന്ന കാലം. 1200-നോടടുത്താണ് യൂറോപ്പിലെ സഭ ഈ കറുത്ത ദിനങ്ങളിലൂടെ കടന്നുപോയത്. ഈ പാഷാണ്ഡസിദ്ധാന്തം അനുസരിച്ച് പരസ്പരം പോരാടുന്ന രണ്ട് ശക്തികളാണ് ദൈവവും തിന്മയും. എല്ലാ ആത്മീയ നന്മകളുടെയും സ്രോതസ്സാണ് ദൈവം. ലോകം പാപത്തിന്റെ സൃഷ്ടിയാണ്. മനുഷ്യശരീരവും തിന്മയുടെ സൃഷ്ടിയാണ്.പഴയ നിയമവും തിന്മയാണ്. എന്നാൽ പുതിയ നിയമം ദൈവത്തിന്റേതാണ്. മനുഷ്യനിലെ

  • വാൽസിംഗായിൽ തിരുക്കുടുംബം സ്ഥാപിച്ച അമ്മ

    വാൽസിംഗായിൽ തിരുക്കുടുംബം സ്ഥാപിച്ച അമ്മ0

    പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 14 ഇംഗ്ലണ്ടിലെ എല്ലാ വിഭാഗം ക്രൈസ്തവരുടെയും തീർത്ഥാടനകേന്ദ്രമാണ് നോർഫോൽക് ഗ്രാമത്തിലുള്ള വാൽസിംഗാം. ഇംഗ്ലണ്ടിലെ നസ്രസ് എന്നാണ് ഈ തീർത്ഥാടനകേന്ദ്രം അറിയപ്പെടുന്നത്. 1061-ൽ പരിശുദ്ധ അമ്മ ഇവിടെ പ്രത്യക്ഷപ്പെട്ട് റിച്ചൽഡിസ് ഡെ ഫാവെറെച്ചസ് എന്ന ഭക്തസ്ത്രീയോട് നസ്രസിലെ തിരുക്കുടുംബത്തിന്റെ അതേ മാതൃകയിലുള്ള ഒരു ഭവനം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ നാടോടിപ്പാട്ടിലൂടെയാണ് ഈ പ്രത്യക്ഷപ്പെടലിന്റെ കഥ തലമുറകൾക്കു കൈമാറിക്കിട്ടിയത്. മാനറിലെ പ്രഭ്വിയായിരുന്നു റിച്ചൽഡിസ് ഡെ ഫാവറച്ചസ്. ഭർത്താവ് മരിച്ച് ദുഃഖിതയായി കഴിഞ്ഞ

  • ലെയോ ഒന്നാമൻ ചക്രവർത്തിമുതൽ അസ്സീസിയിലെ വി. ഫ്രാൻസീസിസ് വരെ

    ലെയോ ഒന്നാമൻ ചക്രവർത്തിമുതൽ അസ്സീസിയിലെ വി. ഫ്രാൻസീസിസ് വരെ0

    പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 13 സഭ പണിയുവാൻ കൊതിച്ച നിരവധി വിശുദ്ധാത്മാക്കൾക്കു പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ വിവരണങ്ങൾ തുടർന്നും നമുക്കു കാണാം. കിഴക്കൻ ഗാമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ലിയോ ഒന്നാമന് 455-ൽ അമ്മ കോൺസ്റ്റാന്റിനോപ്പിളിൽ പ്രത്യക്ഷപ്പെട്ടു. സുവർണ്ണജലത്തിന്റെ സ്രോതസ്സാണ് താനെന്നാണ് അമ്മ ചക്രവർത്തിക്കു പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തിയത്. ജീവജലത്തിന്റെ ഉറവയായ യേശുവിന്റെ അമ്മയെ കുറിച്ചുള്ള യഥാർത്ഥ വെളിപാടാണല്ലോ ഇത്. സ്‌പെയിനിലെ ടൊളേഡോ നഗരത്തിലെ ആർ ച്ച്ബിഷപ്പായിരുന്ന വി .ഇൻഡ ഫോൺസിന് 655 നോടടുത്ത് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടു.

Latest Posts

Don’t want to skip an update or a post?