Follow Us On

28

March

2024

Thursday

  • കുറവിലങ്ങാട്ട് മുത്തിയമ്മ

    കുറവിലങ്ങാട്ട് മുത്തിയമ്മ0

    പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര 12 ഭാരതത്തിലെ ക്രൈസ്തവസഭയുടെ പിള്ളത്തൊട്ടിലായ കേരളത്തിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും അപ്പസ്‌തോലികകാലത്തോളം പഴക്കമുള്ളതാണ്. ഭാരത അപ്പസ്‌തോലനായ തോമാശ്ലീഹ കേരളത്തിൽ ഏഴു പള്ളികളാണ് സ്ഥാപിച്ചത്. പാലയൂർ, കൊടുങ്ങല്ലൂർ, കോട്ടയ്ക്കാവ് (പറവൂർ), കോക്കമംഗലം, കൊല്ലം, നിരണം, ചായർ (നിലയ്ക്കൽ) എന്നിവയാണ് ആ ദേവാലയങ്ങൾ. അപ്പസ്‌തോലൻ ഏഴരപ്പള്ളികൾ സ്ഥാപിച്ചുവെന്നും ഒരഭിപ്രായമുണ്ട്. ഈ അരപ്പള്ളി സ്ഥാനത്തിന് ഒന്നിലധികം പ്രദേശങ്ങളിലെ ക്രൈസ്തവ സമൂഹങ്ങൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്. മലയാറ്റൂർ, തിരുവിതാംകോട് (നാഗർകോവിൽ), അരുവിത്തുറ പള്ളികളാണിവ. തോമാശ്ലീഹാ സ്ഥാപിച്ച ഏഴുപള്ളികളിൽ

  • നെയോചെസാരിയായും പാത്‌മോസും

    നെയോചെസാരിയായും പാത്‌മോസും0

    പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 11 അപ്പസ്‌തോലനായ വി.യോഹന്നാനും അമ്മയുടെ പ്രത്യേകദർശനം ലഭിക്കുന്നുണ്ട്. വെളിപാടിന്റെ പുസ്തകം പന്ത്രണ്ടാം അധ്യായത്തിൽ അതിന്റെ വിവരണം നാം കാണുന്നു. സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കിടയിൽ ചന്ദ്രൻ. ശിരസ്സിൽ പന്ത്രണ്ട് നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം. അവൾ ഗർഭിണിയായിരുന്നു. പ്രസവവേദനയാൽ അവൾ നിലവിളിച്ചു. പ്രസവക്ലേശത്താൽ അവൾ ഞെരുങ്ങി….ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാൻ സർപ്പം അവളുടെ മുമ്പിൽ കാത്തുനിന്നു. അവൾ ഓരാൺകുട്ടിയെ പ്രസവിച്ചു…..ആ സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി.

  • സർഗോസായിലെ അമ്മ

    സർഗോസായിലെ അമ്മ0

    പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 10 അമ്മ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് അപ്പസ്‌തോലനായ വി.ജയിംസിനാണ്. ഏ.ഡി.40-ൽ അതുണ്ടായി.അപ്പസ്‌തോലനായ ജയിംസ് അന്ന് സ്‌പെയിനിലെ സാർഗോസയിൽ സുവിശേഷജോലിയിലായിരുന്നു. അന്ന് അമ്മ സ്വർഗ്ഗാരോപിതയായിരുന്നില്ല.സ്‌പെയിനിലെ സുവിശേഷപ്രവർത്തനങ്ങൾ ഉദ്ദേശിച്ച ഫലം കാണാതിരുന്നതിന് വലിയ യാക്കോബിനു മനസ്സു മടുത്തു. യേശുവിനോടുള്ള തീവ്രപ്രാർത്ഥനയിലായിരുന്ന യാക്കോബിനു മറിയം പ്രത്യക്ഷപ്പെട്ടു. മാതാവിന്റെ തടികൊണ്ടുള്ള ഒരു തിരുസ്വരൂപവും ജാസ്പർ മരംകൊണ്ടുള്ള ഒരു തൂണും നൽകി. അമ്മയുടെ നാമത്തിൽ ഒരു ദേവാലയം നിർമ്മിക്കണമെന്നു നിർദ്ദേശിച്ചു. ”ഇതെന്റെ ഭവനമായിരിക്കും. ഈ രൂപം ഇവിടത്തെ പ്രതിഷ്ഠയും. തടി

  • പ്രത്യക്ഷപ്പെടലുകളും സ്വപ്നദർശനങ്ങളും

    പ്രത്യക്ഷപ്പെടലുകളും സ്വപ്നദർശനങ്ങളും0

    പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 9 മാതാവിന്റെ പ്രത്യക്ഷപ്പെടലുകളുടെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ആമുഖമായി എന്താണ് പ്രത്യക്ഷപ്പെടലുകൾ എന്നു തിരിച്ചറിയുക.പഴയകാലത്ത് ഭൂത, പ്രേതങ്ങളെക്കുറിച്ചാണ് പ്രത്യക്ഷപ്പെടലുകളുമായി ബന്ധപ്പെട്ട വിവരണങ്ങൾ ഉണ്ടായിരുന്നത്. മലയാളത്തിലെ പ്രമുഖ നിഘണ്ടുക്കളിൽ ഒന്നായ എൻ.ബി.എസ്.ഇംഗ്ലീഷ് മലയാളം ഡിക്ഷണറി ‘അപ്പറിഷൻ’ എന്ന വാക്കിന് ആവിർഭാവം, മായ, രൂപം, ഭൂതപ്രേതാദികളുടെ ആവിർഭാവം എന്നൊക്കെയാണ് അർത്ഥം നൽകുന്നത്. ഇംഗ്ലീഷിലെ ചേംബേഴ്‌സ് ഡിക്ഷണറി പറയുന്നത്, മരണത്തിനുശേഷമുള്ള പുനർ ആവിർഭാവം എന്നാണ്. ഓക്‌സ്‌ഫോർഡ് അമേരിക്കൻ ഡിക്ഷണറി പറയുന്നത് ഒരു കാണപ്പെടൽ എന്നാണ് എന്തോ കാണപ്പെടുന്നത്.

  • പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങൾ

    പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങൾ0

    പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 8 കാനായിലെ കല്യാണവിരുന്നിൽ യേശുവിന്റെ അത്ഭുതകരമായ ഇടപെടലിനുവേണ്ടി യത്‌നിച്ച പരിശുദ്ധ അമ്മ, വിവാഹവീട്ടിലെ വേലക്കാരോട് പറയുന്ന ഒരു നിർദ്ദേശമാണ് തലമുറകളായി മറിയത്തിന്റേതായി നമ്മുടെ ചിന്തകളിൽ ജ്വലിച്ചുനിൽക്കുന്നത്. ‘അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ’ (യോഹ.2:6). ഇന്നും എന്നും അമ്മയ്ക്കു ലോകത്തോടു പറയാനുള്ള സന്ദേശം ഇതുതന്നെയാണ്. അപ്പസ്‌തോലന്മാർ മുതൽ ഇന്നു വരെയുള്ള സഭാമക്കൾക്കു പ്രത്യക്ഷപ്പെടുകയും അവരുടെ ജീവിതപ്രശ്‌നങ്ങളിൽ ആശ്വാസവും വെല്ലുവിളികളിൽ ധൈര്യവും ഒക്കെ പകരുകയും ചെയ്യുന്ന അമ്മ ആവർത്തിക്കുന്നത് ഇതുതന്നെയാണ് -‘അവൻ പറയുന്നത് ചെയ്യുക.’

  • അമ്മയുടെ സ്വർഗ്ഗാരോപണം

    അമ്മയുടെ സ്വർഗ്ഗാരോപണം0

    ദൈവമാതാവും അമലോത്ഭവുമായ അമ്മ ആത്മശരീരങ്ങളോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നതാണ് മറിയത്തെക്കുറിച്ചുള്ള നാലാമത്തെ വിശ്വാസസത്യം. 1950 നവംബർ ഒന്നിന് പന്ത്രണ്ടാം പിയൂസ് പാപ്പാ പുറപ്പെടുവിച്ച അപ്പസ്‌തോലിക പ്രമാണരേഖ ‘മുനിഫിസിച്ചെന്തിസിയൂസ് ദേവൂസ്’ യിലൂടെയാണ് ഈ വിശ്വാസസത്യപ്രഖ്യാപനം നടത്തിയത്. അമ്മയുടെ ശരീരം അഴുകാതെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നത് വിശ്വസിക്കേണ്ട സത്യമാണെ ന്ന് പാപ്പാ തീർത്തുപറഞ്ഞു. മറിയത്തിന്റെ സ്വർഗ്ഗാരോപണത്തെക്കുറിച്ച് ബൈബിളിൽ പറയുന്നില്ല. എന്നാൽ പാശ്ചാത്യ പൗരസ്ത്യസഭകൾ എക്കാലവും ഈ വിശ്വാസം പുലർത്തിയിരുന്നു. മറിയം സ്വർഗ്ഗത്തിലേക്കു കരേറുകയായിരുന്നില്ല. എടുക്കപ്പെടുകയായിരുന്നു എന്നതാണ് ഈ വിശ്വാസത്തിൽ പരമോന്നതമായി

  • നാലു മരിയൻ സത്യങ്ങൾ

    നാലു മരിയൻ സത്യങ്ങൾ0

    പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര 6 മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിനുവേണ്ടിയുള്ള ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ അനന്യമായ സ്ഥാനം വഹിച്ചവളാണ് നസ്രസിലെ മറിയം എന്നു സഭ എക്കാലവും വിശ്വസിക്കുന്നു. മനുഷ്യാവതാരം ചെയ്യാനിരുന്ന ദൈവപുത്രനെ സ്വീകരിക്കുവാൻ പിതാവായ ദൈവം തെരഞ്ഞെടുത്ത അത്ഭുതപാത്രമാണവൾ. അനാദിമുതലെ ദൈവം ഒരുക്കിയതാണ് ഈ രക്ഷാകരപദ്ധതി. ഈ പദ്ധതിയിൽ അനന്യമായി പങ്കെടുത്ത അമ്മ ആരാണ് എന്നതിനെക്കുറിച്ച് എല്ലാവരും വിശ്വസിക്കേണ്ട നാലു വിശ്വാസ സത്യങ്ങൾ സഭ ആദ്യാവസാനം ചെയ്തിട്ടുണ്ട്. അതായത് ഇവ നിഷേധിക്കുവാൻ കത്തോലിക്കാ വിശ്വാസികൾക്ക് അനുവാദമില്ല. ഈ നാലു വിശ്വാസ

  • കാലം കാത്തിരിക്കുന്ന വിശ്വാസ സത്യം-സഹരക്ഷക

    കാലം കാത്തിരിക്കുന്ന വിശ്വാസ സത്യം-സഹരക്ഷക0

    പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര -5 പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഒരു വിശ്വാസസത്യപ്രഖ്യാപനം കൂടി ഉണ്ടാകുമെന്ന് മാതാവ് പ്രത്യക്ഷപ്പെടലുകളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. മറിയത്തെ സഹരക്ഷക എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ചാണ് ഈ വെളിപാട്. ഒരു മെയ് 31-ന് അതുണ്ടാകുമെന്നും അമ്മ പറഞ്ഞിട്ടുണ്ട്. സഹരക്ഷക എന്ന അഭിധാനത്തിൻ ആദിമകാലം മുതലേ സഭ അമ്മയെ അഭിവാദ്യം ചെയ്തിരുന്നു. നാലാം നൂറ്റാണ്ടോടെ രൂപം കൊണ്ട കൽദായ ആരാധനക്രമത്തിൽ അമ്മയെ ഇങ്ങനെ വിളിച്ചു പ്രാർത്ഥിക്കുന്നുണ്ട്. പരിശുദ്ധത്രിത്വത്തിലെ രണ്ടാമാളും പൂർണ്ണ ദൈവവുമായ പുത്രൻതമ്പുരാൻ മനുഷ്യാവതാരത്തിലൂടെയും കുരിശുമരണത്തിലൂടെയും നേടിയ രക്ഷ

Latest Posts

Don’t want to skip an update or a post?