Follow Us On

28

March

2024

Thursday

  • കാരുണ്യം എങ്ങും നിറയണം; ഭവനപദ്ധതി തുടരണം

    കാരുണ്യം എങ്ങും നിറയണം; ഭവനപദ്ധതി തുടരണം0

    കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവമായുള്ള അഭിമുഖം കൊല്ലം ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ലത്തീൻ കത്തോലിക്ക ഇടവകയെ ഹരിതസൗഹൃദ ഇടവകയായി പ്രഖ്യാപിക്കുന്ന ചടങ്ങ്.വേദിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയും മറ്റ് പ്രമുഖരും. മുൻമന്ത്രി ഷിബു ബേബി ജോണാണ് മൈക്കിന് മുന്നിൽ. അദ്ദേഹം പറഞ്ഞു: ”ഇത്ര ചുറുചുറുക്കുള്ള കർദിനാൾ ഈ ദൈവാലയത്തിൽ, ഈ നാട്ടിൽ ഇതാദ്യമാണ്. കർദിനാളെന്നൊക്കെ കേട്ടപ്പോൾ നാട്ടുകാർ പ്രായമുള്ള, നടക്കാൻ പ്രയാസമുള്ള ഒരാളെയാണ് പ്രതീക്ഷിച്ചത്. അതാണ് രഥവുമായി ഇവർ

  • ക്രിസ്തുമസാചരണത്തിലെ ആഘോഷങ്ങളും, അടയാളങ്ങളും, പ്രതീകങ്ങളും

    ക്രിസ്തുമസാചരണത്തിലെ ആഘോഷങ്ങളും, അടയാളങ്ങളും, പ്രതീകങ്ങളും0

    ക്രിസ്തുമസ് ലോകമെമ്പാടും വിവിധ രീതിയിൽ ആഘോഷിക്കുന്നു. ഇവയിൽ ചില ആചാരങ്ങൾ ഇപ്പോൾ എല്ലായിടത്തും കാണപ്പെടുന്നു. ‘ആഗോളവത്ക്കരണം’ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുമസ് പോലെയുള്ള ചില പൊതുവായ ആഘോഷങ്ങൾക്കു പ്രചുരപ്രചാരം ലഭിക്കുന്നതിനു കാരണമായിട്ടുണ്ട്. അങ്ങനെ ആഘോഷിക്കപ്പെടുന്ന, ക്രിസ്തുമസുമായി ബന്ധപ്പെട്ട ചില അടയാളങ്ങളുടെ ഉത്ഭവവും, അർത്ഥവും ചുരുക്കമായി വിവരിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. പുൽക്കൂട് യേശു ജനിച്ചത് എളിമയുടെയും ത്യാഗത്തിന്റെയും പ്രതീകമായ പുൽക്കൂട്ടിലാണ്. ഇന്ന് ക്രിസ്തുമസ് ആഘോഷത്തിന്റെ അഭിഭാജ്യഘടകമാണ് പുൽക്കൂട്. ഇത് കേവലം പശുത്തൊഴുത്തു മാത്രമല്ല വിദ്വാൻമാരും, ഇടയൻമാരും, മാലാഖമാരുമൊക്കെ

  • ഒരു ക്രിസ്മസ് ധ്യാനം

    ഒരു ക്രിസ്മസ് ധ്യാനം0

    ”വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം” (യോഹ.1/14). യോഹന്നാൻ ശ്ലീഹായോടൊന്നിച്ച് നമുക്കും പറയാൻ സാധിക്കുമോ, അവന്റെ മഹത്വം നമ്മൾ ദർശിച്ചുവെന്ന്. എന്താണ് ആ മഹത്വത്തിന്റെ അടിസ്ഥാനമെന്ന് വി.പൗലോസ് ശ്ലീഹാ ഇപ്രകാരം വിശദീകരിക്കുന്നുണ്ട്. ”ദൈവത്തിന്റെ രൂപത്തിലായിരുന്നുവെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കികൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് ആകൃതിയിൽ മനുഷ്യരേപ്പോലെ കാണപ്പെട്ടു” (ഫിലിപ്പി.2/6-7). ഇതാണ് ക്രിസ്മസ്!

  • അന്ധകാരനിബിഡമായ രാത്രിയിലെ പ്രകാശം

    അന്ധകാരനിബിഡമായ രാത്രിയിലെ പ്രകാശം0

    (1975 ഡിസംബർ 24 ന് പരിശുദ്ധ മാതാവിൽനിന്ന് ഫാ. സ്റ്റെഫാനോ ഗോബിക്ക് ലഭിച്ച സന്ദേശം) ‘എന്റെ ഏറ്റവും പ്രിയപ്പെട്ട മകനേ, ഇന്നു പരിശുദ്ധരാത്രിയാണ്. ആകയാൽ അത് എന്റെ ഹൃദയത്തിൽ നീ ചെലവഴിക്കുക. സ്വർഗ്ഗത്തിൽനിന്നു ലഭിച്ച വെളിച്ചത്താൽ എന്റെ പുത്രൻ യേശു ഇഹലോകത്തിൽ ജനിക്കേണ്ട സമയമായെന്നു ഗ്രഹിച്ച മാത്രയിൽ എനിക്കുണ്ടായ സ്‌നേഹവായ്പിലും എന്റെ മാതൃസഹജമായ ഉൽക്കണ്ഠയിലും നീ പങ്കുചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൻ തന്റെ അമ്മയായ എന്നിൽനി ന്ന് അത്ഭുതകരമായി കന്യാജന്മമെടുത്തു. അന്ധകാരനിബിഡമായ രാത്രിയായിരുന്നു അത്. അതിനേക്കാൾ കൂരിരുട്ടു

  • കമ്യൂണിസ്റ്റ് രാജ്യത്ത് ഒരു യുക്തിവാദിയുടെ ക്രിസ്മസ്

    കമ്യൂണിസ്റ്റ് രാജ്യത്ത് ഒരു യുക്തിവാദിയുടെ ക്രിസ്മസ്0

    ഓർക്കുമ്പോൾ വലിയ തമാശയാണ്. ഒരു കടുത്ത യുക്തിവാദി, അതും അക്കൂട്ടത്തിലെ പ്രസിദ്ധനായൊരു നേതാവ് തിരുപ്പിറവി ആഘോഷിക്കുക; അതും അക്കാലത്തെ ഒരു കടുത്ത കമ്യൂണിസ്റ്റു രാജ്യത്ത്! തമാശയായിട്ട് തോന്നാമെങ്കിലും കൂടുതൽ അറിയുമ്പോൾ സംഗതി ദുഃഖകരമാണ്. സന്തോഷവും ദുഃഖവും നേരമ്പോക്കും ഒക്കെ കൂടിച്ചേർന്ന ഒരോർമ. പത്തുപതിനാലു വർഷം മുൻപത്തെ കാപ്പാട് കടപ്പുറം. ക്രിസ്മസിന്റെ തലേന്നാൾ സന്ധ്യയ്ക്ക് ഞങ്ങൾ മൂന്നുപേർ അങ്ങനെ കാറ്റുംകൊണ്ട് അന്താരാഷ്ട്ര പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് ഇരിക്കുകയാണ്. ഞങ്ങൾ എന്നു പറഞ്ഞാൽ പ്രസിദ്ധനായ യുക്തിവാദി നേതാവ്, ചെറുകവിയും അന്നത്തെ

  • ക്യൂബയിലേയ്ക്ക് ക്രിസ്തുമസ് വീണ്ടും കൊണ്ടുവന്ന മാർപാപ്പ

    ക്യൂബയിലേയ്ക്ക് ക്രിസ്തുമസ് വീണ്ടും കൊണ്ടുവന്ന മാർപാപ്പ0

    ലോകത്തെയും ദൈവവിശ്വാസത്തെയും അടിച്ചമർത്തി ഭരിച്ച കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളെ ഒന്നൊന്നായി തട്ടിമറിച്ചിട്ട വ്യക്തിയായിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടമാൻ മാർപാപ്പ. ക്യൂബ പതിറ്റാണ്ടുകളോളം കമ്മ്യൂണിസ്റ്റ് നുകത്തിനുകീഴിലായിരുന്നു. ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെയും അടിച്ചമർത്തി ദേവാലയങ്ങൾ പിടിച്ചടുക്കുകയും വൈദികരെ നാടുകടത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാവും ക്യൂബയുടെ ഭരണകർത്താവുമായിരുന്നു അടുത്തകാലത്ത് വിടവാങ്ങിയ ക്യൂബൻ നേതാവ് ഫിദൽ കാസ്‌ട്രോ. ഭരണം കൈയടക്കിയ അദ്ദേഹം ദൈവാലയങ്ങൾ അടച്ചുപൂട്ടുകയും ക്രിസ്മസ് നിരോധിക്കുകയും ചെയ്തു. വീണ്ടും ക്യൂബയിലേക്ക് ക്രിസ്തുമസ് ആഘോഷങ്ങളുടെ നക്ഷത്രരാവുകൾ കടന്നുവന്നത് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ

  • നക്ഷത്രത്തിൽ നിന്നും കണ്ണു പറിച്ചാൽ

    നക്ഷത്രത്തിൽ നിന്നും കണ്ണു പറിച്ചാൽ0

    കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ബെത്‌ലഹേമിലെ തിരുപ്പിറവിയുടെ ദേവാലയത്തിലായിരുന്നു ആ ഘോഷിച്ചത്. ശാലോമിന്റെ നേതൃത്വത്തിലുള്ള തീർ ത്ഥാടകസംഘത്തിൽ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 92 പേരുണ്ടായിരുന്നു. തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോകാതിരിക്കുവാനും കൂട്ടം തെറ്റിയാൽ തന്നെ ആളുകളെ കണ്ടെത്താനുള്ള എളുപ്പത്തിനുമായി സംഘത്തിലുള്ള എല്ലാവരും ചുമന്ന നിറത്തിലുള്ള തൊപ്പിയാണ് ധരിച്ചിരുന്നത്. ഡിസംബർ 25-ന് വൈകുന്നേരം തിരുപ്പിറവിയുടെ ദേവാലയത്തോട് ചേർന്നുള്ള സെന്റ് കാതറൈൻ ഫ്രാൻസിസ്‌കൻ ദേവാലയത്തിലാണ് ഞങ്ങൾ വി.കുർബാന അർപ്പിച്ചത്. അതിനുശേഷം ദേവാലയത്തോടു ചേർന്നുള്ള വി.ജെറോമിന്റെയും വി.യൗസേ ബിയൂസിന്റെയും കല്ലറകളും വിശുദ്ധ ശിശുക്കളുടെ

  • ഇത് ക്രിസ്തുവിൽ പുതിയ പിറവികൾ

    ഇത് ക്രിസ്തുവിൽ പുതിയ പിറവികൾ0

    നിർബന്ധിച്ചും പ്രലോഭിപ്പിച്ചുമാണ് ഇന്ത്യയിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടക്കുന്നതെന്ന്- അതും ദളിതരെ. സംഘപരിവാർ എന്നും വാദിച്ചുപോരുന്നു. ഇത് പൊള്ളയെന്നു തെളിയിക്കുന്ന ഈ അനുഭവസാക്ഷ്യങ്ങൾ പുതിയൊരു ക്രിസ്മസിന്റെ പരിമളം പരത്തുകയാണ്. മഹാദേവനും സൽമയ്ക്കും സയ്യിദിനും പൊതുവായിട്ടുള്ളതെന്താണ്? ഉയർന്നു വരുന്ന ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകങ്ങൾ, മികച്ച സാമ്പത്തിക-സാമൂഹ്യ സ്ഥിതിയുള്ള കുടുംബങ്ങളിൽ നിന്നു വരുന്നവർ, വിദ്യാസമ്പന്നർ-പിന്നെ? ഇവയേക്കാളൊക്കെ ഉപരിയായി ഇവരെ അതുപോലുള്ള നൂറുകണക്കിനു പേരെ ഒരേ ചരടിൽ കോർക്കുന്ന ഒരു ഘടകമുണ്ട്; അതാണ് ഏകരക്ഷകനായ യേശുക്രിസ്തുവിലുള്ള ഉജ്വലമായ പുതുവിശ്വാസത്തിലേക്കുള്ള പിറവി. ആരുടെയും പ്രേരണയില്ലാതെ

Don’t want to skip an update or a post?