Follow Us On

29

March

2024

Friday

  • ഇത്തിരി നേരം ഒത്തിരിക്കാര്യം

    ഇത്തിരി നേരം ഒത്തിരിക്കാര്യം0

    കരിസ്മാറ്റിക് നവീകരണാനുഭവത്തിലെത്തിയ യുവാവിന് ഒരാഗ്രഹം. യുവജനങ്ങൾക്കുവേണ്ടി നവമാധ്യമങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കണം. പക്ഷേ കാമറയില്ല, ഷൂട്ട് ചെയ്യാൻ സ്റ്റുഡിയോയും ഇല്ല, വീഡിയോ പ്രൊഡക്ഷനെക്കുറിച്ചുള്ള അറിവ് വട്ടപ്പൂജ്യം. മനസ്സിലുദിച്ച ആഗ്രഹം ദൈവാത്മാവിന്റെ പ്രചോദനമെന്ന് ബോധ്യപ്പെട്ട ആ യുവാവ് പരിശ്രമമാരംഭിച്ചു. അതിന് സമ്മാനമായി ദൈവം സഹായികളെ ലഭ്യമാക്കിയപ്പോൾ നവമാധ്യമ പ്രേക്ഷകർക്കായി ഒരു സംരംഭം പിറന്നു: ആഴ്ചതോറും അപ്‌ലോഡ് ചെയ്യുന്ന ‘ഇത്തിരി വചനം’ എന്ന മൈക്രോ വീഡിയോ. 75 എപ്പിസോഡുകൾ പിന്നിട്ട ‘ഇത്തിരി വചനം’ യാഥാർത്ഥ്യമാക്കാൻ വിശ്വാസത്തിൽ എടുത്തുചാടിയ യുവാവിന്റെ പേര് ജെഫിൻ

  • കൂരിരുട്ടിൽ തെളിഞ്ഞ നക്ഷത്രം

    കൂരിരുട്ടിൽ തെളിഞ്ഞ നക്ഷത്രം0

    വൻ ബിസിനസ് സാമ്രാജ്യത്തിലെ അധിപനായിരുന്നു ഒരിക്കൽ ജോയി കല്ലൂക്കാരൻ. എന്നാൽ ദൈവാത്മാവിന്റെ പ്രേരണയിൽ അദേഹം അതെല്ലാം ഉപേക്ഷിച്ചു. ഇന്ന് അദേഹം ക്രിസ്തുവിന് വേണ്ടി ആത്മാക്കളെ നേടാൻ കരുത്തുറ്റൊരു സിനിമയുമായി നാട് ചുറ്റുകയാണ്… വർഷങ്ങൾക്ക് മുമ്പ് മുംബൈയിൽ യൂണിസോഫ്റ്റ് കമ്പ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുകയായിരുന്നു തൃശൂർ ചേർപ്പ് സ്വദേശി ജോയി. മുംബൈ ഷെയർ മാർക്കറ്റിലേക്ക് ആവശ്യമായ കമ്പ്യൂട്ടർ ആപ്ലിക്കഷൻ നൽകുന്ന വൻബിസിനസ് സ്ഥാപനമായിരുന്നു അത്. അധികം വൈകാതെ മറ്റ് കോർപ്പറേറ്റ് കമ്പനികളിലേക്കും ബിസിനസ് ശൃംഖല വ്യപിച്ചു.

  • ദിവ്യതാരകം കൺതുറന്ന നാൾ!

    ദിവ്യതാരകം കൺതുറന്ന നാൾ!0

    തിരുപ്പിറവിയുടെ മധുരസംഗീതം അലയടിക്കുന്ന ക്രിസ്മസ് നാളുകളിൽ, പതിവുപോലെ പ്രധാന സിനിമാ തിയറ്ററുകളെല്ലാം പുത്തൻ പടങ്ങളുടെ റിലീസിംഗിന് തയ്യാറെടുക്കുകയാവണം. എന്നാൽ അങ്ങകലെ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലുള്ള ഏറ്റവും വലിയ നഗരമായ സിയാറ്റിലിൽ (Seattle) തന്റെ ഭവനത്തിൽ ഒരു കാലത്ത് പ്രതിഭകൊണ്ടും, സൗന്ദര്യം കൊണ്ടും മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ ഒരാൾ പ്രാർത്ഥനയുടേയും, വചന ധ്യാനത്തിന്റെയും ആത്മവിശുദ്ധിയിൽ ഉണ്ണിയേശുവിന്റെ നവ്യ സ്‌നേഹം ഓരോ ദിവസവും അറിയുകയും, പകരുകയും ചെയ്ത് യഥാർത്ഥ തിരുപ്പിറവിയുടെ ആനന്ദത്തിൽ ജീവിക്കുകയാണ്. ഭരത് എന്ന ബ്രാഹ്മണ

  • നന്മനിറഞ്ഞ കാഴ്ചകളുമായി…

    നന്മനിറഞ്ഞ കാഴ്ചകളുമായി…0

    ”ക്രിസ്മസ് എനിക്ക് മരണത്തിന് അപ്പുറമുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണ്.” ജീവിതത്തിലെ നന്മകളെക്കുറിച്ച് 150-ഓളം ഡോക്യുമെന്ററികളും ദൈവാലയത്തിന്റെയും കത്തോലിക്ക കുടുംബത്തിന്റെയും പശ്ചാത്തലത്തിൽ ‘പാവ’ എന്ന സിനിമയും സംവിധാനം ചെയ്ത സിനിമാ സംവിധായകൻ സൂരജ് ടോം മനസു തുറക്കുന്നു. ക്രിസ്മസ് അടുത്തുവരുമ്പോൾ ഞാ ൻ പപ്പയെ ഓർക്കും. കാരണം 2014 ഡിസംബർ 25-നാണ് പപ്പ ഞങ്ങളെ വിട്ടുപിരിയുന്നത്. ആ വേർപാടിന്റെ വേദനയാണ് ആദ്യം ഉണരുന്നത്. എന്നാൽ മരണത്തിനപ്പുറമുള്ള ഉറച്ചവിശ്വാസം ഉള്ളതിനാൽ ഞങ്ങൾ ആ പ്രയാസം അതിജീവിക്കുന്നു. അതുകൊണ്ടാകണം ഉണ്ണിയെ അനുസ്മരിക്കുമ്പോൾ

  • സിനിമ  മധുരമുള്ള ഉത്തരവാദിത്വം

    സിനിമ മധുരമുള്ള ഉത്തരവാദിത്വം0

    ”ധാരാളം ദൈവവിശ്വാസികൾ സത്യസന്ധമായി ജോലി ചെയ്യുന്ന മേഖലയാണ് സിനിമാരംഗം. എന്നെ സംബന്ധിച്ച് വിശുദ്ധ കുർബാനയ്ക്ക് പോകുന്നതിനോ ബൈബിൾ വായിക്കുന്നതിനോ കൊന്ത ചൊല്ലുന്നതിനോ ഈ മേഖല തടസം നിന്നിട്ടില്ല. സിനിമ എന്നത് എനിക്ക് മധുരമുള്ളൊരു ഉത്തരവാദിത്വമാണ്. പറയുന്നത് പ്രമുഖ സിനിമാ താരവും പരസ്യചിത്ര സംവിധായകനുമായ സിജോയ് വർഗീസ്. തന്റെ കരിസ്മകൊണ്ട് അദ്ദേഹം വിസ്മയമായി മാറുകയാണ്. അറിയപ്പെടുന്ന സിനിമാതാരമായ സിജോയ് വെള്ളിത്തിരയിലെ മിന്നുംതാരങ്ങളുടെ കഥകൾ അതിവർണനയിലൂടെ പങ്കുവയ്ക്കാതെ, സ്വന്തം മഹത്വം തെല്ലും പൊലിപ്പിച്ചു കാട്ടാതെ വളരെ തീക്ഷ്ണതയോടെ സൺഡേ ശാലോമിനോട്

  • ഭൂമി കത്തിയെരിയുമ്പോൾ

    ഭൂമി കത്തിയെരിയുമ്പോൾ0

    ക്രിസ്മസ് എനിക്കെങ്ങനെ? പ്രശസ്തരായ വ്യക്തികളുടെ ക്രിസ്മസ് ഓർമ്മകൾ ഇന്ന് പെരുമ്പടവം ശ്രീധരൻ രണ്ടായിരം വർഷംമുമ്പ് ദൈവ ത്തിന്റെ സ്‌നേ ഹം മനുഷ്യനെ അന്വേഷിച്ച് മലഞ്ചെരുവിൽ ഇറങ്ങി. അതു ക്രിസ്തുവായിരുന്നു. ദുഷിച്ച ഏകാധിപത്യം ലോകം മുഴുവൻ ഇരുട്ടും ക്രൂരതയും പാപവും നിറച്ചൊരു കാലമായിരുന്നു. തിന്മകൾക്കും സ്‌നേഹരാഹിത്യത്തിനും എതിരെയുള്ള സ്‌നേഹത്തിന്റെ യോദ്ധാവായിരുന്നു യേശു. സ്‌നേഹത്തിന്റെയും ക്ഷമയുടെയും അനുതാപത്തിന്റെയും പുതിയ നിയമം അദ്ദേഹം ഉദ്‌ഘോഷിച്ചു. കണ്ണിനു പകരം കണ്ണെന്നും പല്ലിനു പകരം പല്ലെന്നുമുള്ള വാളിന്റെ നിയമം തെറ്റാണെന്ന് ക്രിസ്തു വിധിച്ചു. വാളെടുത്ത

  • ഇന്ന് കൃപ നിറഞ്ഞ ക്രിസ്മസ് എന്നും ഓർമ്മയിൽ

    ഇന്ന് കൃപ നിറഞ്ഞ ക്രിസ്മസ് എന്നും ഓർമ്മയിൽ0

    ക്രിസ്മസ് എനിക്കെങ്ങനെ? പ്രശസ്തരായ വ്യക്തികളുടെ ക്രിസ്മസ് ഓർമ്മകൾ ഡോ. അൽഫോൻസ് ലൂയിസ് ഏറയിൽ 1972-ൽ എം.എ.പാസായപ്പോൾ യൂണിവേഴ്‌സിറ്റി കോളജിൽ ലക്ച്ചറർ ആയി ജോലി കിട്ടിയത് ക്രിസ്മസിനോട് അടുത്ത ദിവസമായിരുന്നു. ജീവിതത്തിൽ മറക്കാനാവാത്തതാണ് ആ ക്രിസ്മസ്. ദൈവപുത്രൻ ഭൂമിയിൽ ജാതനായ ആ പുണ്യദിനം ധ്യാനിക്കുമ്പോൾ വലിയ സന്തോഷവും സമാധാനവും ഉണ്ടാകുന്നു. മുളകൾ ശേഖരിച്ച് നക്ഷത്രങ്ങൾ ഉണ്ടാക്കി വർണ്ണപേപ്പറുകൾ ഒട്ടിച്ച് വീടിന്റെ മുന്നിൽ കെട്ടിത്തൂക്കിയതും ധനുമാസത്തിലെ കുളിരുള്ള രാത്രിയിൽ പാതിരാക്കുർ ബാനയ്ക്ക് മുടക്കം കൂടാതെ പങ്കെടുത്തിരുന്നതും എല്ലാ ദിവസങ്ങളിലും കരോൾ

  • ക്രിസ്മസ് നാളിൽ ഞാനോർക്കുന്നത് വിശുദ്ധ മദറിനെയാണ്

    ക്രിസ്മസ് നാളിൽ ഞാനോർക്കുന്നത് വിശുദ്ധ മദറിനെയാണ്0

    ക്രിസ്മസ് എനിക്കെങ്ങനെ? പ്രശസ്തരായ വ്യക്തികളുടെ ക്രിസ്മസ് ഓർമ്മകൾ നവീൻ ചൗള IAS ‘മകനെ പാവങ്ങളിലെ പാവങ്ങളായ മനുഷ്യരിലേക്ക് നീ ഇറങ്ങിച്ചെല്ലുകതന്നെ വേണം”. വിശുദ്ധ മദർ തെരേസയുടെ ഈ വാക്കുകളാണ് എല്ലാ ക്രിസ്മസ് കാലത്തും എന്റെ മനസിലെത്താറുള്ളത്. ഐ.എ.എസിൽ നിന്നും വി രമിക്കാൻ ഞാൻ ശ്രമിക്കുന്നു എന്നറിഞ്ഞപ്പോൾ മദർ എന്നെ തടഞ്ഞു. എന്നെക്കൊ ണ്ട് പ്രതിജ്ഞ ചൊല്ലിച്ചു. ഞാൻ ഒരിക്കലും സ്വമേധയാ ഈ ജോ ലിയിൽ നിന്നും വിരമിക്കുകയില്ലെന്ന്. ”ഇതൊരു ദൗത്യമാണ്. സ്വന്തം ജോലിയിൽ തുടർന്നുകൊണ്ട് സാധുക്കളെ സഹായിക്കാൻ കഴിയണം.

Latest Posts

Don’t want to skip an update or a post?