Follow Us On

28

March

2024

Thursday

ദൈവദാസനായ അനാഥ കുഞ്ഞുങ്ങളുടെ വല്യച്ചൻ

ദൈവദാസനായ അനാഥ കുഞ്ഞുങ്ങളുടെ വല്യച്ചൻ

ആലപ്പുഴ പട്ടണവും ആലപ്പുഴ രൂപതയും എന്നെന്നും അഭിമാനത്തോടെ ഓർമ്മിക്കുന്ന പേരും സ്ഥാപനവുമാണ് റൈനോൾഡ്‌സ് അച്ചനും അദ്ദേഹം സ്ഥാപിച്ച സെന്റ് ആന്റണീസ് ഓർഫനേജും. ആലപ്പുഴ രൂപതയിലെ അശരണരും അനാഥരുമായ ബാലന്മാരെ സമൂഹത്തിന്റെ, ജീ വിതത്തിന്റെ പച്ചപ്പിലേക്ക് നടത്തിയ ഒരു വലിയ മനുഷ്യന്റെ ത്യാഗനിർഭരമായ ജീവിതകഥയാണ് റൈനോൾഡ്‌സ് അച്ചന്റേത്.
വിനയം എന്ന വാക്കിന്റെ ആൾരൂപമായിരുന്നു അദ്ദേഹം. അടിയുറച്ച ദൈവവിശ്വാസത്തിൽ ഊ ന്നിയുള്ള പ്രവർത്തനം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ ഈശ്വരകൃപ ഒന്നു മതി എന്ന് തെളിയിച്ച പുണ്യാത്മാവ്. റൈനോ ൾഡ് അച്ചന്റെ കുർബാന സമർപ്പണവും നൊവേനയും പ്രസംഗവും ഒന്നു മാത്രം മതിയായിരുന്നു കലങ്ങിയ മനസുകളെ നേരെയാക്കാൻ. ആ ലളിത സുന്ദരമായ ശബ്ദത്തിൽ പുറത്തേക്ക് വരുന്ന പദസമുദ്രത്തിൽ ഓരോ വിശ്വാസിക്കും തങ്ങളുടെ മനസിനെ അലട്ടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടായിരിക്കും. ചൊവ്വാഴ്ച തോറും സെന്റ് ആന്റണീസ് കുരിശടിയിൽ നടത്തിയിരുന്ന നൊവേന അത്ഭുതകരമായ അനുഭവമായി മാറിയതും അന്യദിക്കിൽ നിന്നുപോലും പ്രത്യേകിച്ച് കുട്ടനാടൻ പ്രദേശത്തു നിന്നും ധാരാളം ഭക്തർ എത്തിയതും റൈനോൾഡ് അച്ചന്റെ ദൈവികസ്പർശമുള്ള നാവിന്റെ ബലം കൊണ്ടായിരുന്നു. നൊവേന മധ്യേയുള്ള പ്രസംഗം വലിയൊരു അനുഭവമായിരുന്നു. ബൈബിൾ വചനങ്ങൾ മനുഷ്യഹൃദയങ്ങളെ സ്വാധീനിക്കും വിധം എപ്രകാരം കടത്തിവിടാം എന്നതിന് മതിയായ തെളിവായിരുന്നു ആ പ്രസംഗങ്ങൾ.
റൈനോൾഡ് അച്ചന്റെ പുകൾപെറ്റ മറ്റൊരു പ്ര സംഗരംഗം ദു:ഖവെള്ളിയാഴ്ചകളിൽ നടത്തുന്ന പട്ടണസ്ലീവാപാതയിലുള്ള പ്രസംഗമായിരുന്നു. ആലപ്പുഴ പട്ടണത്തെ അരിച്ചുപെറുക്കി പഠിച്ചിരുന്നതിനാൽ ഓരോ സ്ഥലത്തും എത്തുമ്പോൾ അവിടെ വസിക്കുന്നവർ ആരാണെന്നും അവർ ക്ക് ഉതകുമാറ് എങ്ങനെ സംസാരിക്കണമെന്നും അച്ചന് അറിയാമായിരുന്നു. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ വ്യഥ മുഴുവൻ ജനങ്ങൾക്കും അതിലൂടെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു.
1937 ലാണ് റൈനോൾഡ്‌സ് അച്ചൻ ഓർഫനേജിൽ നിയമിതനാകുന്നത്. കർത്താവിന്റെ ആ ത്മാവ് തന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു എന്ന പൂർണബോധ്യമാണ് ക ഷ്ടതകൾ മാത്രം കാത്തിരിക്കുന്ന ആ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. അനാഥത്വം എന്തെന്ന് അറിയിക്കാതെ അദ്ദേഹം കുട്ടികളെ വളർത്തി. കു ഞ്ഞുങ്ങൾക്ക് നല്ലൊരപ്പനായും അമ്മയായും പു രോഹിതനായും അദ്ദേഹം മാറി. ഒരു കുട്ടി കരഞ്ഞാൽ, അവന് പനി പിടിച്ചാൽ, വേദനിച്ചാൽ അദ്ദേഹം അത് തന്റെ ഹൃദയത്തിൽ ഏറ്റെടുക്കും. അവന്റെ കണ്ണീരൊപ്പും. അവനെ വാരിപ്പുണരും. ആ പുണ്യ കരസ്പർശത്താൽ കുഞ്ഞി ന്റെ എല്ലാ വേദനകളും അപ്രത്യക്ഷമാകും. മാന്ത്രിക കരസ്പർശമെന്നോ ദൈവിക സ്പർശമെന്നോ ഒക്കെ പറയാവുന്ന അവസ്ഥ. ഓർഫനേജിന്റെ നിജസ്ഥിതി അറിയാവുന്ന മൈക്കിൾ ആറാട്ടുകുളം തിരുമേനിയുടെ നിർലോഭമായ സഹായവും പ്രോത്സാഹനവും അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. ഓർഫനേജിനെ സഹായി ക്കുക എന്ന ലക്ഷ്യത്തോടെ സാന്താക്രൂസ് പ്രസ് ആരംഭിച്ചെങ്കിലും പിന്നീട് അത് വലിയൊരു ബാധ്യതയായി മാറുകയായിരുന്നു.
അനാഥാലയത്തിലെ കുട്ടികൾക്ക് ഒരു കുറവും ഉണ്ടാകരുതെന്ന് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. വിദ്യാഭ്യാസം, പഠനത്തിൽ പിന്നോക്കമായവർക്ക് ട്യൂഷൻ, രോഗം വന്നാൽ നോക്കാൻ പ്രത്യേകം ആളുകൾ, പ്രാർത്ഥനയിലും പഠനത്തിലും നിഷ്ഠ… കുട്ടികൾ എല്ലാ നന്മകളും സ്വീ കരിച്ചു വളരണമെന്നത് അച്ചന് നിർബന്ധമായിരുന്നു. അർത്തുങ്കൽ പെരുന്നാളിലും തുമ്പോളി പെരുന്നാളിലും അച്ചനും കുട്ടികളുമുണ്ടാവും. ആലപ്പുഴ കടപ്പുറമാണ് മറ്റൊരു വിനോദകേന്ദ്രം. പഠനത്തിൽ കുട്ടികളുടെ പരാജയം അദ്ദേഹത്തി നും അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.നവവൈദികർക്കെല്ലാം മാതൃകയായിതീർന്ന അ ദ്ദേഹം ജോൺ മരിയ വിയാനിയെയും മാക്‌സ്മില്യൻ കോൾബെയും സെന്റ് അഗസ്റ്റിനെയും മദർ തെരേസയെയും നന്നായി പഠിക്കാൻ ഡീക്കന്മാരെ ഉപദേശിക്കുമായിരുന്നു.
ലീജിയൻ ഓഫ് മേരിയുടെ ആധ്യാത്മിക ഗുരു, സെമിനാരി റെക്ടർ, ആലപ്പുഴ വൈ.സി.ഡബ്ല്യു സ്ഥാപകൻ, തിരുബാലസംഖ്യത്തിന്റെ പ്രഥമ ഡ യറക്ടർ, മതബോധന ഡയറക്ടർ, പി.ഒ.സി ഡയറക്ടർ എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ അദ്ദേ ഹം അലങ്കരിച്ചു. തിരുബാലസഖ്യത്തിൽ വന്ന് അദ്ദേഹം കുഞ്ഞുങ്ങളെ വിളിച്ചു കൂട്ടി, സ്വർഗസ്ഥനായ പിതാവേ… നന്മ നിറഞ്ഞ മറിയമേ… എന്ന പ്രാർത്ഥനചൊല്ലി ഉണ്ണീശോയ്ക്ക് കാഴ്ചവച്ച് ഞങ്ങളെയും അനാഥ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ… എന്ന് പഠിപ്പിച്ച പ്രാർ ത്ഥന ആലപ്പുഴയിൽ ഇന്നും ചൊല്ലുന്ന വയോധികരുണ്ട്.
ആലപ്പുഴ രൂപതയിൽ മതബോധന രംഗത്ത് വേരോട്ടമുണ്ടായതും റൈനോൾഡ്‌സ് അച്ചന്റെ കാലത്താണ്. ഓരോ ഇടവകയിലും അദ്ദേഹം റിസോഴ്‌സ് ടീമുമായി കടന്നുചെന്ന് മാതൃകാ ക്ലാ സ് എടുത്തു കാണിച്ചു കൊടുക്കുമായിരുന്നു. മ താധ്യാപകർക്ക് മൂന്ന് ദിവസം നീണ്ടു നിൽക്കു ന്ന സെമിനാർ തുടങ്ങിയതും അച്ചനാണ്. ആലപ്പുഴ, അർത്തുങ്കൽ, കണ്ടക്കടവ് എന്നീ ഫൊറോനകൾ കേന്ദ്രമാക്കി പ്രസിദ്ധ മത പണ്ഡിതന്മാ രെ കൊണ്ട് വന്ന് വിശുദ്ധഗ്രന്ഥം, സഭാചരിത്രം, ലിറ്റർജി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുപ്പിക്കുമായിരുന്നു. ചുരുക്കത്തിൽ, അദ്ദേഹം മതബോധന ക്ലാസുകളെ വിരക്തിയിൽ നിന്നും ആ കർഷകത്വത്തിലേക്ക് എത്തിച്ചു എന്ന പറയുന്നതാണ് വാസ്തവം.
മാരാരിക്കുളം വടക്കു പഞ്ചായത്തിലെ ചെത്തി എന്ന ഗ്രാമമാണ് ജന്മസ്ഥലമെങ്കിലും പ്രവർത്തനമണ്ഡലം ആലപ്പുഴ മുഴുവനുമായിരുന്നു. 1970- കളിൽ അദ്ദേഹം തീർത്തും പരിക്ഷീണിതനായി. വാർദ്ധക്യസഹജമായ രോഗങ്ങൾ പിടികൂടിയതിനൊപ്പം കാഴ്ച ശക്തിയും കുറഞ്ഞു. തന്നിലേ ൽപ്പിച്ച എല്ലാ ഭാരവും അദ്ദേഹം വിശുദ്ധ അ ന്തോനീസിൽ സമർപ്പിച്ചു. താൻ പരിപാലിച്ച കു ഞ്ഞുമക്കളുടെ നന്മയ്ക്കായി എല്ലാം നല്കി അ വരെ നീ അനുഗ്രഹിച്ചുകാക്കണമേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന. 1988ൽ അദ്ദേ ഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
ദിവ്യകാരുണ്യവർഷത്തിന്റെ സമാപനത്തിൽ, 2005 ഒക്‌ടോബർ 14ന് ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ മോൺ. റൈനോൾ ഡിനെ ദിവ്യകാരുണ്യ പ്രേഷിതനായി പ്രഖ്യാപിച്ചു. മോൺ. റൈനോൾഡിന്റെ ജീവിതത്തിലും ദിവ്യകാരുണ്യത്തിന് ഏറെ പ്രസക്തി ഉണ്ടായിരുന്നു. ബുദ്ധിമുട്ടുകൾ തന്നെ വലയം ചെയ്യുമ്പോ ൾ ചാപ്പലിലെ സക്രാരി തുറന്നുവച്ച് കണ്ണീരോടെ അദ്ദേഹം പ്രാർത്ഥിക്കുമായിരുന്നു. അനാഥരായ തന്റെ മക്കൾക്കുവേണ്ടി അവരുടെ രക്ഷയ്ക്കും കരുതലിനും വേണ്ടി.
സെന്റ് ആന്റണീസ ഓർഫനേജിലെ മ്യൂസിയത്തിൽ റൈനോൾഡ് അച്ചന്റെ ജീവിതകഥയുടെ നേർചിത്രം കാണാം. വല്യച്ചനുമായി ബന്ധപ്പെട്ട് അവിടെ സൂക്ഷിച്ചിരിക്കുന്ന ഓരോ വസ്തുവും പൗരോഹിത്യത്തിന്റെ മഹത്വത്തെയും ഒരു പു രോഹിതന്റെ സമർപ്പണജീവിതത്തിന്റെയും മഹി മ വിളിച്ചോതുന്നവയാണ്. ഒരു പുരോഹിതന് മ നുഷ്യമനസുകളെ എങ്ങനെയെല്ലാം കീഴടക്കാൻ കഴിയും എന്നതിന്റെ തെളിവുകൂടിയാണത്.
മോൺ. റൈനോൾഡ്‌സ് പുരയ്ക്കലിന്റെ ജന്മശതാബ്ദി ആഘോഷവും ദൈവദാസ പദവിയിലേക്കുയർത്തുന്ന പ്രഖ്യാപനവും ഡിസംബർ 27, 28 തിയതികളിലാണ് ആലപ്പുഴ ഭദ്രാസന ദൈവാലയത്തിൽ നടക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?