Follow Us On

29

March

2024

Friday

രജത തിലകം ചാർത്തി, മുംബൈ ഹോളിഫാമിലി വിദ്യാലയം

രജത തിലകം ചാർത്തി, മുംബൈ ഹോളിഫാമിലി വിദ്യാലയം

വസായ് ഈസ്റ്റ്: കല്യാൺ രൂപതയുടെ അജപാലന ശുശ്രൂഷകളിൽ സഹകാരികളാകാൻ 1988-ൽ ഹോളിഫാമിലി സന്യാസിനി സമൂഹം മുംബൈയിലെത്തി. സമൂഹത്തിന്റെ അടിസ്ഥാന കാരിസങ്ങളായ കുടുംബസന്ദർശനങ്ങളും, ഇടവകസേവനങ്ങൾക്കുമൊപ്പം ഹോളിഫാമിലി കോൺവെന്റ് ഹൈസ്‌ക്കൂൾ ആന്റ് ജൂനിയർ കോളജ് എന്ന ബൃഹത്തായ സംരംഭത്തിന് അവർ മുംബെയിൽ അടിത്തറയിട്ടു.
നിരവധി പരിമിതികളുടെ നടുവിൽ ദൈവത്തിൽ ശരണം വച്ച് -ജൂൺ മാസത്തിൽ വസായ് ഈസ്റ്റിലെ ഉപ്പുപാടത്ത് സ്‌ക്കൂളിനായി തറക്കല്ല് ഇട്ടു. മൺമറഞ്ഞ മദർ പ്രൊസ്പറും, മദർ മരിയായും സ്ഥാപനത്തിന്റെ നിർമ്മാണത്തിനും പുരോഗതിക്കും കഠിനപ്രയത്‌നം നടത്തി. സന്യാസിനിമാരുടെ തീഷണതയും പ്രാർത്ഥനകളും ആശയങ്ങളും. ഈ ചതുപ്പ്പാടത്ത് ചാലിച്ച് ചേർത്തപ്പോൾ മുംബൈ നഗരത്തിൽ തിരുക്കുടുംബ സമൂഹത്തിന്റെ വിദ്യാലയം എന്ന് സ്വപ്നം യാഥാർത്ഥ്യമായി.
ഒരു പറ്റം കുരുന്നുകളുമായി ആരംഭിച്ച ഈ വിദ്യാമന്ദിരം 25 വർഷങ്ങൾ പിന്നിടുമ്പോൾ വിജയത്തിന്റെ മഹാകൊടുമുടിയിലെത്തിയിരുന്നു. ഭാരതസംസ്‌ക്കാരങ്ങളെ ഒരു കുടക്കീഴിലാക്കി മലയാളിയും, പഞ്ചാബിയും, തമിഴനും, ആസാമിയും,ഗുജറാത്തിയും, കർണ്ണാടക്കാരനും ഇവിടെ സ്‌നേഹത്താൽ ഒന്നിക്കുന്നു.വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയ കരിക്കുലത്തിൽ പഠന-പാഠ്യേതരവിഷയങ്ങൾക്ക് തുല്യത നൽകുന്നതായി പ്രിൻസിപ്പാൾ സിസ്റ്റർ ലിസി തെരേസ് (സി.എച്ച്.എഫ്)പറയുന്നു. എല്ലാ വർഷവും 100ശതമാനം വിജയത്തിളക്കത്തിലാണ സ്‌കൂൾ.
അക്കാഡമിക്ക് പഠനത്തിനൊപ്പം- വ്യക്തിത്വത്തിന്റെ അടിത്തറയും, കുടുംബഭദ്രതയുടെ ഊടുംപാവും, ദേശീയതയുടെ നിമന്ത്രണങ്ങളും മാനവികതയുടെ അടിസ്ഥാന തത്വങ്ങളും ഹൃദ്യസ്ഥമാക്കി ഓരോ വർഷവും നൂറുകണക്കിന് വിദ്യാർത്ഥിനികളാണ് ഉപരിപഠനത്തിനായ് ഈ കലാലയത്തിന്റെ കവാടങ്ങളിൽ നിന്നും പറന്നകലുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?