Follow Us On

29

March

2024

Friday

ദൈവം പരാജയങ്ങൾ അനുവദിക്കുന്നതെന്തെന്നാൽ…

ദൈവം പരാജയങ്ങൾ അനുവദിക്കുന്നതെന്തെന്നാൽ…

കേരളത്തിലെ മികച്ച ഗ്രാമവ്യവസായിക്കുള്ള എക്‌സലൻസി അവാർഡ് ജേതാവ് പി.റ്റി. ഡേവിഡിന്റെ അനുഭവം
തൃശൂർ ജില്ലയിൽ ചിറ്റിലപ്പിള്ളി ഗ്രാമത്തിൽ സാധാരണ കർഷകകുടുംബത്തിലായിരുന്നു ജനനം. പിതാവ് തോമസ് പോന്നയൂർ, മാതാവ് പൊറത്തൂർ ഏല്യ. ഇവരുടെ ഏഴ് മക്കളിൽ നാലാമൻ. പട്ടാളക്കാരനായിരുന്ന പിതാവ് മരിക്കുമ്പോൾ എട്ടാം ക്ലാസുകാരനായിരുന്നു ഞാൻ. കൂടുതൽ പഠിക്കാൻ സാമ്പത്തികം മോശമായിരുന്നതിനാൽ പ്രീഡിഗ്രി പൂർത്തിയാക്കാൻ പോലും സാധിച്ചില്ല. ആ നാളുകളിലെല്ലാം അമ്മയെ പ്പോലെ എന്നെ സംരക്ഷിച്ചത് സ ഹോദരിയായ മേരിയായിരുന്നു. ജോലി ലഭിക്കുന്നതിനായി, കൃഷിശാസ്ത്രത്തിൽ ടെക്‌നിക്കൽ സർട്ടിഫിക്കറ്റ് നേടി.
പത്തൊൻപതാം വയസിൽ ബാങ്ക് വായ്പയെടുത്ത് പാൽ ബിസിനസിലേക്ക് ഇറങ്ങി. അടുത്തുള്ള അമല ഹോസ്പിറ്റലിന്റെ കാന്റീനിൽ പാൽ വിതരണമായിരുന്നു ആദ്യ സംരംഭം. പിന്നീട് ചെറു തും വലുതുമായ ഒട്ടനവധി ജോലികൾ ചെയ്താണ് ഓരോദിവസവും തള്ളിനീക്കിയത്.
1983-ൽ ഗവൺമെന്റ് ജോലി ലഭിച്ചു. കൃഷിവകുപ്പിൽ അഗ്രി. ഡെമൊൺസ്‌ട്രേറ്റർ ആയി. ഒട്ടും സമയം കളയാതെ മുപ്പതുസെന്റ് സ്ഥലം സ്വന്തമായി വാങ്ങി വീടുവച്ച് താമസമായി. ശമ്പളം കിട്ടുന്നതനുസരിച്ച് കടബാധ്യതകൾ തിരിച്ചടക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
എന്നാൽ പിന്നീട് ചിട്ടി വിളിച്ചതും ലോൺ തിരിച്ചടവും കുടുംബച്ചെലവും എല്ലാംകൂടി തലവേദനയായി മാറുകയായിരുന്നു. മാസവരുമാനം കിട്ടുന്ന ശമ്പളം ഒ ന്നിനും തികയാതെയായി. ഇതിൽനിന്ന് രക്ഷപ്പെടാൻ വിറക് ബിസിനസ്, കാപ്പിപ്പൊടി-ചായ ബിസിനസ് തുടങ്ങി ചെറിയ കാര്യങ്ങൾ ചെയ്‌തെങ്കിലും ഒന്നും വിജയിച്ചില്ല. പണത്തിന്റെ ആവശ്യം ഗണ്യമായി വർധിച്ചുവന്നു. ഒപ്പം ജീവിതപ്രാരാബ്ധങ്ങളും.
പിന്നീട് ഭാര്യയുടെ പേരിൽ പമ്പ്‌സെറ്റ് വിൽപനയ്ക്ക് ഏജൻസിയെടുത്തു. കൂട്ടത്തിൽ ഒരു സുഹൃത്തിന്റെ പരിചയത്തിൽ അഹമ്മദാബാദിൽനിന്ന് ഫർണിച്ചർ മെഷിനറികളുടെ ഏജൻസിയും എടുത്തു. സാങ്കേതികമായ അറിവില്ലായ്മയും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം തുടക്കത്തിൽ ഗുരുതര സാമ്പത്തിക പ്രശ്‌നങ്ങളാണ് നേരിട്ടത്. മെഷിനറികൾ ഓർഡർ തന്നവർ യഥാസമയം അതെടുക്കാത്തതിനാൽ വലിയ സംഖ്യ മുടക്കേണ്ടി വന്നു. ഇതിനിടയിൽ വില്പന നികുതി ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തി. സ്റ്റോക്കിൽ ചില വ്യത്യാസമുണ്ട് എന്നു പറഞ്ഞ് അതിന് വലിയൊരു പിഴയിടുകയും ചെയ്തു.
പിഴ അടക്കാൻ പറ്റാത്തതിനാൽ കടയിലെ സാധനങ്ങൾ ജപ്തി ചെയ്ത് ലേലം വിളിച്ചു. ബിസിനസ് ആവശ്യത്തിനായി കുടുംബസ്വത്തായി കിട്ടിയ ഭൂമി വിറ്റിരുന്നു. സ്വന്തമായി പണിത വീട് വിറ്റാലും തീരാത്ത കടത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ താനൊരു വട്ടപ്പൂജ്യമായി മാറിയതുപോലെയാണ് തോന്നിയത്. ആ നാളുകളിൽ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. എന്നാൽ നല്ലവനായ ദൈവം എന്നെയും കുടുംബത്തെയും കൈവിടിഞ്ഞില്ല. ഉള്ളുരുകിയ പ്രാർത്ഥനയും പരിത്യാഗവും ജീവിതത്തിന്റെ ഗതി മാറ്റുകയായിരുന്നു.
ഏഴടി നീളമുള്ള ഒരു ലെയ്ത്ത് മിഷ്യൻ കസ്റ്റമർ ഡെലിവറി എടുക്കാത്തതിനാൽ കടത്തിൽ മുങ്ങിയെങ്കിലും ഞാൻ തന്നെ അതേറ്റെടുത്തു. ഒരു വെൽഡിങ്ങ് സെറ്റും ബ്രില്ലിങ്ങ് മെഷിനും കൂടി വാങ്ങി നിർമാണ യൂണിറ്റിലേക്ക് ഇറങ്ങി. നാഷണൽ എക്യുപ്‌മെന്റ്‌സ് എന്നായിരുന്നു പേര്. അങ്ങനെ ധാന്യങ്ങൾ പൊടിക്കുന്ന പൾവറൈസിന്റെ നിർമാണം ആരംഭിച്ചു. തുടർന്ന് അഞ്ചുവർഷം ലീവെടുത്ത് വ്യവസായത്തിൽ ശ്രദ്ധിച്ചു.
വിദേശത്തേക്ക് മെഷിനറികൾ കയറ്റി അയക്കാൻ ചാൻസ് വന്നത് അക്കാലത്താണ്. കേന്ദ്രസർക്കാരിന്റെ 90 ശതമാനം സാമ്പത്തിക സഹായത്തോടെ എൻ.എസ്.ഐ.സി, ഐ.റ്റി.പി.ഒ, ഇ.ഇ.പി.സി എന്നീ കൗൺസിലുകൾ വഴി വിദേശ എക്‌സിബിഷനുകളിൽ പങ്കെടുക്കാൻ ഇടയായി. ആദ്യയാത്ര ലാഭകരമായിരുന്നില്ല എങ്കിലും പിന്നീട് പല രാജ്യങ്ങളിൽനിന്നും മെഷിനറികളുടെ ഓർഡറുകൾ കിട്ടിത്തുടങ്ങി. മൂത്തമകൻ ഡിൽജോ അപ്പോഴേക്കും ബിസിനസിന്റെ ബാലപാഠങ്ങൾ പഠിച്ച് തുടങ്ങിയിരുന്നു. ഇതിനിടയിൽ ഡേവിഡ് എക്‌സിബിഷനുകൾക്കായി 45 വിദേശരാജ്യങ്ങൾ സന്ദർശിച്ചു.
ആഫ്രിക്കയിലെ ‘സാംബിയ’ എന്ന രാജ്യത്ത് സ്വന്തമായി സ്ഥലം വാങ്ങി നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചു. അങ്ങനെ ആഫ്രിക്കയിലെ കുറച്ചു വ്യക്തികൾക്കുകൂടി തൊഴിൽ നൽകാൻ സാധിച്ചു. കുറച്ചു ജോലിക്കാരെ നാട്ടിൽനിന്ന് കൊണ്ടുപോയി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നോവ എഞ്ചിനിയറിങ്ങിന്റെ മെഷിനറികൾ പ്രവർത്തിക്കുന്നു. ഒപ്പം 16 വിദേശ രാജ്യങ്ങളിലും. കൺസ്ട്രക്ഷൻ മെഷിനറികളും ഫുഡ് പ്രൊസസിങ്ങ് മെഷിനറികളുമാണ് നിർമിക്കുന്നത്. സാമൂഹ്യക്ഷേമപദ്ധതികൾ നടത്താ നും ദൈവം വഴിയൊരുക്കുന്നു. ദൈവാനുഗ്രഹവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഏതൊരു പ്രതിസന്ധികളെയും നമുക്ക് അതിജീവിക്കാൻ സാധിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?