Follow Us On

29

March

2024

Friday

നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമമില്ല

നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമമില്ല

ലാഹോർ: നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് ജയിൽശിക്ഷ ഉറപ്പാക്കുന്ന ബിൽ പാക്കിസ്ഥാനിലെ സിന്ധ് പ്രൊവിൻസ് ഗവൺമെന്റ് തള്ളിക്കളഞ്ഞു. കഴിഞ്ഞവർഷം നവംബറിൽ ന്യൂനപക്ഷങ്ങൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് പ്രൊവിൻഷ്യൽ അസംബ്ലി ഒറ്റക്കെട്ടായി അംഗീകരിച്ച ബില്ലാണ് ഗവൺമെന്റെ തള്ളിക്കളഞ്ഞത്.
ക്രൈസ്തവരും ഹൈന്ദരവരുമടങ്ങുന്ന പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമുദായത്തിലുള്ള പെൺകുട്ടികളെ നിർബന്ധിതമായി ഇസ്ലാം മതസ്ഥരുമായി വിവാഹം കഴിപ്പിക്കുകയും മതം മാറ്റുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമാകുമായിരുന്ന നിയമമാണ് സാധ്യമാകാതെ പോയത്. ഈ ബില്ല് ഡ്രാഫ്റ്റ് ചെയ്ത് 13 നിയമവിദഗ്ധർക്ക് വധഭീഷണി ലഭിച്ചിരുന്നവെന്നത് നിയമത്തെ എതിർക്കുന്നവരുടെ പിന്നിലുള്ള തീവ്രവാദശക്തികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഒരോ വർഷവും ന്യൂനപക്ഷ സമുദായങ്ങളിൽപെട്ട 1000-ത്തോളം പെൺകുട്ടികൾ ഇസ്ലാം മതസ്ഥരെ വിവാഹം കഴിക്കുവാനും മതം മാറുവാനും നിർബന്ധിതരാകുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിയമം പ്രാബല്യത്തിൽ വന്നിരുന്നെങ്കിൽ നിർബന്ധിതമതപരിവർത്തനം നടത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള വകുപ്പ് ഉൾപ്പെടുത്തിയിരുന്നു. 18 വയസ് തികയുന്നതിന് മുമ്പ് മതം മാറ്റുന്നതിനും നിയമം വിലക്കേർപ്പെടുത്തിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?