Follow Us On

16

April

2024

Tuesday

നാഗാലാന്റിന് നാല് നവ വൈദികർ

നാഗാലാന്റിന് നാല്  നവ വൈദികർ

ദിമാപൂർ: കഴിഞ്ഞ ഏതാനും ആഴചകൾക്കിടയിൽ നാല് നവ വൈദികരെക്കൂടി നാഗാലാന്റിന് സ്വന്തമായി. കഴിഞ്ഞ ഡിസംബറിൽ രണ്ടു ഡീക്കന്മാരും ഈ മാസത്തിലെ ആദ്യ ആഴ്ചയിൽ രണ്ട് ഡീക്കന്മാരും പൗരോഹിത്യം സ്വീകരിച്ചു. കൊഹിമ രൂപതാധ്യക്ഷൻ ഡോ. ജെയിംസ് തോപ്പിലിന്റെ കൈവയ്പു ശുശ്രൂഷ വഴിയാണ് നാല് പേരും പുരോഹിതന്മാരായത്. ഡീക്കൻ വേഗപാ രാഘോവ് ജോർജ് വൈദികപട്ടം സ്വീകരിച്ചപ്പോൾ ലോസെപുഹു ഗ്രാമത്തിൽനിന്നുള്ള രണ്ടാമത്തെ വൈദികനായി മാറി. ജലുകി സെന്റ് സേവ്യേഴ്‌സ് ഓഡിറ്റോറിയത്തിലായിരുന്നു ആഘോപരിപാടികൾ നടന്നത്.
ഡീക്കൻ ക്വട്രാഗിങ് ഡൊമിനിക് വൈദികപട്ടം സ്വീകരിച്ചപ്പോൾ സെലാങ് വിഭാഗത്തിൽനിന്നുള്ള മൂന്നാമത്തെ വൈദികനും ആദ്യ രൂപതാ വൈദികനുമായി. ഫീക്ക് സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലായിരുന്നു ശുശ്രൂഷകൾ. അംഗാമി വിഭാഗത്തിൽനിന്നുള്ള മൂന്നാമത്തെ വൈദികനാണ് കൊഹിമ ക്രൈസ്റ്റ് കിംങ് ഇടവകയിൽനിന്നും വൈദികപട്ടം സ്വീകരിച്ച ഫാ. തേജോഹൊളി പീറ്റർ സോളോ. ഫാ. മാരിയസ് സാക്കാമോ വോകാ ജില്ലയിലെ അകൂക് ഗ്രാമത്തിൽനിന്നുള്ള മൂന്നാമത്തെ വൈദികനാണ്. ഗോത്രവിഭാഗങ്ങളുടെ തനയതായ വസ്ത്രങ്ങൾ അണിഞ്ഞും ആഘോഷങ്ങളോടുംകൂടിയായിരുന്നു പൗരോഹിത്യ സ്വീകരണത്തിന് നവവൈദികർ എത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?