Follow Us On

29

March

2024

Friday

'എന്നും നീതിക്കുവേണ്ടി നിലനില്ക്കും' ഇത് ഗൗൺ അണിഞ്ഞ സമർപ്പിതരുടെ വാക്കുകൾ

'എന്നും നീതിക്കുവേണ്ടി നിലനില്ക്കും' ഇത് ഗൗൺ അണിഞ്ഞ സമർപ്പിതരുടെ വാക്കുകൾ

പൂനെ: നീതിക്കുവേണ്ടി അവസാനശ്വാസംവരെ നിലനില്ക്കുമെന്ന് കറുത്ത ഗൗൺ അണിഞ്ഞ വൈദികരും കന്യാസ്ത്രീകളും പ്രതിജ്ഞ എടുത്തു. ഹൈദ്രാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മോൺഫോർട്ട് സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പൂനെയിലെ സ്ട്രീ വനിയുടെയും ആഭിമുഖ്യത്തിലായിരുന്നു സംഗമം. അഭിഭാഷകരായ വൈദികരും കന്യാസ്ത്രീകളുമാണ് നിയമത്തിനും സമത്വത്തിനുമായി നിലകൊള്ളുമെന്ന് പ്രതിജ്ഞ എടുത്തത്. കോർപറേറ്റുകളും മാഫിയകളും കൂടുതൽ ശക്തരാകുകയും ട്രൈബലുകളും പാവപ്പെട്ടവരും ദുർബലരാകുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നീതിനിഷേധിക്കപ്പെടുന്നവരുടെ പക്ഷംചേരുമെന്ന പ്രതിജ്ഞയും സംഗമവും.
ദേശത്തിന്റെയും ദേശീയതയുടെയും പേരു പറഞ്ഞ് ബുദ്ധിപൂർവം ദുർബലരെ ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് സംഗമത്തിന് നേതൃത്വം നൽകിയ ഫാ. എം.ടി ജോസഫ് പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഒഡീഷ, അന്ധ്രാ, തെലങ്കാന, ഡൽഹി, ജമ്മു കാഷ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?