Follow Us On

29

March

2024

Friday

പ്രോ ലൈഫ് റാലികൾക്ക് ഒരുങ്ങി അമേരിക്ക: 4ലൈഫ്@ ഫൈവ്

പ്രോ ലൈഫ് റാലികൾക്ക് ഒരുങ്ങി അമേരിക്ക: 4ലൈഫ്@ ഫൈവ്

ചിക്കാഗോ: ട്രംപ് ഭരണകൂടം അധികാരമേറ്റശേഷമുള്ള ആദ്യത്തെ ‘മാർച്ച് ഫോർ ലൈഫി’നുവേണ്ടി തലസ്ഥാന നഗരിയിലേക്ക് നീങ്ങാനൊരുങ്ങുന്ന പ്രോ ലൈഫ് സമൂഹം വലിയ പ്രതീക്ഷയിലാണ്. പ്രോ ലൈഫ് ആയ താൻ ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് പ്രതീക്ഷകൾക്ക് ശക്തിപകരുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു സവിശേഷതകൂടി ഇത്തവണത്തെ മാർച്ചിനുണ്ട്: മലയാളികളുടെ സംഘടിത സാന്നിധ്യം ഉറപ്പാക്കുന്ന ‘4 ലൈഫി’ഇത് അഞ്ചാം തവണയാണ് മാർച്ചിൽ അണിചേരുന്നത്. ‘4 ലൈഫ്’ ബാനർ ആദ്യമായി റാലിയിൽ പങ്കെടുത്തത് 2013ലാണ്.
ദേശീയതലത്തിലെ ഏറ്റവും വലിയ മുന്നേറ്റമായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ലൈഫി’ൽ മാത്രമല്ല, വിവിധ റീജ്യൺ റാലികൾക്കും ട്രംപിന്റെ വാഗ്ദാനം ഊർജം പകരും. മനുഷ്യ ജീവന്റെ അതേ വില ഗർഭസ്ഥ ശിശുവും അർഹിക്കുന്നുണ്ടെന്ന് അലബാമ സുപ്രീം കോടതി ഈയിടെ നിരീക്ഷച്ചതും സമാനമായ ഉത്തരവ് ടെക്‌സസ് ഭരണകൂടം പുറപ്പെടുവിച്ചതും (ഗർഭച്ഛിദ്രത്തിനിരയാക്കപ്പെടുന്ന കുഞ്ഞുങ്ങളെ മനുഷ്യ കുഞ്ഞാണെന്ന മാന്യതയും പരിഗണനയും നൽകി അടക്കം ചെയ്യണം) ആവേശം പകരുന്ന നടപടികളാണ്.
ഒന്നിൽനിന്ന് ഒൻപതിലേക്ക്
ചിക്കാഗോ സീറോ മലബാർ, നോർത്ത് അമേരിക്കൻ സീറോ മലങ്കര രൂപതകളുടെ പിന്തുണയോടെ ജീസസ് യൂത്ത് പ്രവർത്തകർ രൂപീകരിച്ച ‘4 ലൈഫി’ന്റെ മുന്നേറ്റം തലസ്ഥാന നഗരിയും കടന്ന് മുന്നേറുകയാണ്. 2013ൽ വാഷിംഗ്ടൺ ഡി.സിയിലെ റാലിയിൽമാത്രം സാന്നിധ്യം അറിയിച്ച ‘4 ലൈഫ്’ ഇത്തവണ ഒൻപത് പ്രോ ലൈഫ് റാലികളിലാണ് പങ്കെടുക്കുന്നത്.
‘കഴിഞ്ഞ വർഷം ആറ് റാലികളിൽ പങ്കെടുത്തിരുന്നു. അമേരിക്കയിലെ പ്രോ ലൈഫ് പ്രവർത്തനങ്ങളിൽ എല്ലാ റീജ്യണുകളിൽനിന്നുള്ള മലയാളി കത്തോലിക്കരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് റീജ്യൺ തലത്തിലുള്ള റാലികളിലെ പങ്കാളിത്തം ശക്തമാക്കാൻ കാരണം,’ ചിക്കാഗോ സീറോ മലബാർ രൂപതാ യൂത്ത് അപ്പസ്തലേറ്റിന്റെ നിയുക്ത ഡയറക്ടർ ഫാ. പോൾ ചാലിശേരി പറഞ്ഞു.
അമേരിക്കയിലെ ഏറ്റവും വലിയ പ്രോ ലൈഫ് റാലിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ലൈഫ്’ ജനുവരി 26,27 തിയതികളിലാണ് നടക്കുക. നോർത്ത് ടെക്‌സസ് ‘മാർച്ച് ഫോർ ലൈഫ്’ (ജനു.14), ഫ്‌ളോറിഡ ‘മാർച്ച് ഫോർ ലൈഫ്’ (ജനു. 14), ചിക്കാഗോ ‘മാർച്ച് ഫോർ ലൈഫ്’ (ജനു.15), ലോസ് ആഞ്ചലസ് ‘വൺലൈഫ്’ (ജനു. 21), സാൻഫ്രാൻസിസ്‌കോ ‘വാക് ഫോർ ലൈഫ്’ (ജനു. 21), നോർത്ത് കരോലീന ‘റാലി ആൻഡ് മാർച്ച് ഫോർ ലൈഫ്’ (ജനു. 21) അർക്കസൺസ് ‘മാർച്ച് ഫോർ ലൈഫ്’ (ജനു. 22), ഓസ്റ്റിൻ ‘മാർച്ച് ഫോർ ലൈഫ്’ (ജനു. 28), എന്നിവിടങ്ങളാണ് ‘4ലൈഫ്’ സാന്നിധ്യം ഉറപ്പാക്കിയ മറ്റ് വേദികൾ.
മാർച്ചുകൾക്ക് ദിനങ്ങൾമാത്രംശേഷിക്കേ, തയാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ്. വാഷിംഗ്ടൺ ഡി.സിയിലെ മാർച്ചിൽ ഏകദേശം 500 പേരും വിവിധ റീജ്യൺ മാർച്ചുകളിൽ 700ൽപ്പരംപേരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാന നഗരിയിൽ പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ റീജ്യൺ റാലികളിലെ പങ്കാളിത്തം നിർണായകമാകും. വാഷിംട്ഗൺ ഡി.സി ‘മാർച്ച് ഫോർ ലൈഫി’നോട് അനുബന്ധിച്ച് ജനുവരി 28ന് സംഘടിപ്പിക്കുന്ന നാഷണൽ ലൈഫ് ഗാതറിംഗായ ‘വിവോ17’ന് ഇത്തവണ ബാൾട്ടിമൂർ സെന്റ് അൽഫോൻസാ ദൈവാലയമാണ് വേദി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?