Follow Us On

29

March

2024

Friday

പൗരോഹിത്യം = തിരുഹൃദയത്തോടുള്ള സ്‌നേഹം

പൗരോഹിത്യം = തിരുഹൃദയത്തോടുള്ള സ്‌നേഹം

ലോകം മുഴുവനും ഓരോ ദിവസവും ക്രിസ്തുവിന്റെ വചനങ്ങളും പ്രവൃത്തികളും ജനങ്ങളുടെ ഇടയിലേക്കെത്തിക്കുന്നത് ഒരു പുരോഹിതൻ വഴിയാണ്. തങ്ങളുടെ ചിന്തയിലും പ്രവൃത്തിയിലും അവർ ദൈവവുമായി ചേർന്നു പ്രവർത്തിക്കുന്നു. ഉൽപത്തിയുടെ പുസ്തകം 12:1 മുതൽ നമുക്കു കാണുവാൻ കഴിയും, ദൈവം അബ്രാഹത്തിനോടരുൾ ചെയ്തു ”നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.”
അവിടെ ആദ്യപിതാവായി ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു വലിയൊരു ഗണത്തിനു നായകനാകാൻ. അതുപോലെതന്നെ തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ പ്രതിപുരുഷനാകാൻ ഒരു പുരോഹിതൻ കഴിഞ്ഞേ ആർക്കും സാധിക്കൂ. കാരണം പുരോഹിതന്റെ സ്ഥാനം എന്നു പറയുക അവിടുത്തെ തിരുഹൃദയത്തിനരികെയാണ്. ഈശോയെ ലോകത്തി നു കാണിച്ചു കൊടുക്കാൻ കടപ്പെട്ടവനാണ് പുരോഹിതൻ.
എന്താണു പൗരോഹിത്യം? ”യേശുവിന്റെ തിരുഹൃദയത്തോടുള്ള സ്‌നേ ഹമാണു പൗരോഹിത്യം.” അതായത് ഒരു പുരോഹിതൻ കർത്താവിന്റെ പ്രതിപുരുഷനായി അവിടുന്നു കാ ണിച്ച സ്‌നേഹത്തിന്റെയും രക്ഷയുടെയും മുറിയപ്പെടലിന്റെയും പാത്രമായിത്തീരുന്നു. ഈശോ ശിഷ്യന്മാരെ വിളിച്ച് ഇപ്രകാരം പറഞ്ഞു ”നിങ്ങളും പരസ്പരം ഇതുപോലെ ചെയ്യുക.” അവിടം മുതൽ പാരമ്പര്യമായി ഈശോ പുരോഹിതനെ ഏൽപിക്കുന്ന കടമയും അതാണ് അവിടുത്തെ ഇഷ്ടം നിറവേറ്റുക, ഭൂമിയിൽ സ്വർഗരാജ്യം പടുത്തുയർത്തുക. നയിക്കുക, പഠിപ്പിക്കുക, വിശുദ്ധീകരിക്കുക.. ഇതാണ് ഒരു പുരോഹിതന്റെ കടമ.
ഈശോ പരസ്യജീവിതകാലത്തും അതിനുശേഷവും പിതാവിന്റെ വചനങ്ങൾ പഠിപ്പിക്കുകയും അതിലൂടെ ജനങ്ങളെ പിതാവിലേക്കു നയിക്കുകയും ചെയ്തിരുന്നു. നിത്യപുരോഹിതനായ ഈശോയുടെ കൂടെ ആയിരുന്നവരെല്ലാം വിശുദ്ധീകരിക്കപ്പെട്ടു.
പുരോഹിതൻ ആവുമ്പോൾ അവൻ ദൈവത്തോടു ചേരാൻ വേണ്ടി വിളിക്കപ്പെടുന്നു. സെബദീ പുത്രന്മാരായ യാക്കോബും യോഹന്നാനും കടലിൽ മീൻ പിടിച്ചുകൊണ്ടിരുന്നപ്പോൾ ഈശോ അവിടെയെത്തി അവരോടു പറഞ്ഞു. ”എന്നെ അനുഗമിക്കുക.” ഉടൻ തന്നെ അവർ തന്റെ പിതാവി നെ ആ വള്ളത്തിൽ ഉപേക്ഷിച്ചിട്ട് ഈശോയെ അനുഗമിച്ചുവെന്നാണ് സുവിശേഷം പറയന്നത്.
സ്വന്തം വീടും വീട്ടുകാരും മാത്രമല്ല, ലോകം തന്നെ ഒരു ഭവനമായിത്തീരുന്നു വൈദികന്. വൈദികർ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ എടുക്കുന്നവരാണ്. കാരണം ദൈവം ഒരു ബ്രഹ്മചാരിയായതുകൊണ്ടോ ഈശോ പുൽത്തൊഴുത്തിൽ ജനിച്ചതുകൊണ്ടോ അല്ല. ഒരു വൈദികൻ ഈ വ്രതങ്ങളിലൂടെ കൂടുതലും സഭാസമൂഹവുമായി ചേരുന്നു. അവിടെ പ്രത്യേക ബന്ധങ്ങളില്ല, സ്വത്തിനുവേണ്ടിയുള്ള വ്യഗ്രതയില്ല. എല്ലാം മറ്റുള്ളവർക്കുവേണ്ടി പങ്കുവയ്ക്കുന്നു.
ഈശോ പരസ്യജീവിതം അവസാനിപ്പിച്ചശേഷം മുഴുവനും അവിടുത്തെ പിതാവിന്റെ മക്കളുടെ കൂടെയായിരുന്നു. അവരുടെ ദുഃഖങ്ങളിൽ, സന്തോഷങ്ങളിൽ, അവർക്കു സൗഖ്യം നൽകാനും വേദനകളിൽ സമൃദ്ധിയേകാനും ഈശോയുണ്ടായിരുന്നു. അവൻ നടന്ന വഴി ഇടുങ്ങിയതായിരുന്നു, സഹനത്തിന്റേതായിരുന്നു. ഇന്നു പുരോഹിതനും സഭാമക്കൾക്കുവേണ്ടി നിലകൊള്ളുമ്പോഴും ആത്മീയമായും ശാരീരികമായും ഒത്തിരി സഹിക്കേണ്ടി വരുന്നു. ഒറീസയും മറ്റും ഉദാഹരണങ്ങൾ.
ഒരു വൈദികനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനു ഭരമേല്പിക്കപ്പെടുന്ന ഇടവകയാണ് കുടുംബം. അതിലെ ഓരോരുത്തരും അച്ചനു സഹോദരങ്ങളാണ്. ഇടവക എന്ന നിലയിൽ ഇടവകയുടെ പിതാവ് എന്ന സ്ഥാനം വൈദികനുള്ളതാണ്. ഇടവകയെ ശാരീരികമായും ആത്മീയമായും അതിന്റെ ഉന്നതിയിലേക്കുണർത്താൻ ഒരു വൈദികനേ സാധിക്കൂ. അതിനു സഹായകമാകത്തക്ക വിധത്തിൽ വൈദികൻ സ്വീകരിച്ചിരിക്കുന്ന വ്രതങ്ങളും മറ്റും അവനെ ഒരുക്കുന്നു.
ശത്രുതയും തിന്മയുടെ വിത്തുകൾ മുളച്ച കുടുംബങ്ങളെല്ലാം ഒന്നിപ്പിച്ച് ഈശോയ്ക്കു സമർപ്പിക്കാനും ദൈവം അയച്ചതാണു വൈദികനെ. ഈശോ ശിഷ്യന്മാരോടു പറഞ്ഞു, ”നിങ്ങൾ പ്രവേശിക്കുന്ന ഭവനത്തിനു ആശംസയേകുവിൻ, നിങ്ങൾ അനുഗ്രഹിക്കുന്നവരെ ഞാനും അനുഗ്രഹിക്കും.”
വി. വിയാനി പറയുന്നു ”ഒരു മനുഷ്യജീവിക്കു ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിന്റെയും ദാനത്തിന്റെയും ആഴമളക്കാൻ കഴിയാത്തതുപോലെ, അളക്കാൻ കഴിയാത്ത ഒന്നാണ് പൗരോഹിത്യം.” കാരണം അതിന്റെ ആഴം അത്ര വലുതാണ്.
ഓരോ ക്രൈസ്തവ വിളിയും ദൈവത്തിൽ നിന്നു വരുന്നു. അതു ദൈവദാനമാണു താനും. എന്നിരുന്നാലും അതു സഭയ്ക്കു പുറമേയോ സഭയെ കൂടാതെയോ നൽകപ്പെടുന്നില്ല. പ്രത്യുത അതെപ്പോഴും സഭയിലും സഭയിലൂടെ യും സംഭവിക്കുന്നു. സഭയില്ലെങ്കിൽ പിന്നെ അവിടുത്തെ സ്‌നേഹത്തെ എങ്ങ നെ നമുക്കു സ്വാംശീകരിക്കാനാവും. കാരണം സഭയും ദൈവവിളിയും ആഴമായി ബന്ധപ്പെട്ടതാണ്. ഒരു വ്യക്തി ദൈവവിളി സ്വീകരിച്ച് കടന്നുചെല്ലുന്നത് സഭയുടെ മക്കളിലേക്കാണ്, അ വർക്കുവേണ്ടി കൂദാശകൾ പരികർ മ്മം ചെയ്യാനും അതിലൂടെ ഒരു നല്ലിടയന്റെ സാന്നിധ്യത്തിൽ ജനം വളരുവാനും വേണ്ടിയാണ്. അതുകൊണ്ട് വിളിയോടു പൂർണ ഉത്തരവാദിത്വം പുലർത്താൻ കഴിയണം. വിയാനി പു ണ്യവാളൻ വിളി സ്വീകരിച്ച് വൈദികനായി ജനങ്ങളുടെ ഇടയിൽ വ്യാപരിക്കുവാനാണാഗ്രഹിച്ചത്. അല്ലാതെ എപ്പോഴും പ്രാർത്ഥനയിൽ മാത്രം ക ഴിഞ്ഞു പോന്നിരുന്നില്ല. എന്നാൽ ര ണ്ടും ഉണ്ടായിരുന്നു താനും. അച്ചൻ ആർസിലെത്തിയപ്പോൾ തന്നെ ആ ഇടവകയെ സ്വന്തം ഭവനമായി സ്വീകരിച്ചു. അതിനുശേഷം എപ്പോ ഴും ഒരു പ്രാർത്ഥനയേ പുണ്യവാളനുണ്ടായിരുന്നുള്ളൂ, എന്റെ ഇടവകയെ കാത്തുകൊള്ളണമേ, അതിനായി നിരന്തരം പ്രാർത്ഥനയും ഉപവാസവും നടത്തുകയും ചെയ്തു.
പിറന്നു വീഴുന്ന കുഞ്ഞ് മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ അനുയായിയാവുന്നു. വി. ജോണിനെ ദൈവം തിരഞ്ഞെടുത്തു. വി. ജോൺ വൈദികനായതിനുശേഷം ഒത്തിരി മക്കളെ മാമ്മോദീസായിലൂടെ കർത്താവിനൊപ്പം അവിടുത്തെ മക്കളാക്കി മാറ്റി, അതുവഴി അവർ പാപവിമുക്തരായി. ഇവിടം മുതലാണ് വിയാനി ക്രിസ്തുവിനെ അറിയുന്നത്. മാതാപിതാക്കളിൽ നിന്നും ലഭിച്ച പ്രാർത്ഥന ജീവിതങ്ങളിലടിസ്ഥിതമായ ജീവിതചര്യകളും ജോണിനെ വളർത്തി.
ഇന്നും ഈ കാലത്തിൽ ഒരു വൈദികൻ ചെയ്യുന്ന ശുശ്രൂഷയാണിത്. വി യാനിയെപ്പോലെ ഓരോ വിശുദ്ധരെ യും വാർത്തെടുക്കുകയാണ് ഓരോ വൈദികനും ചെയ്യുന്നത്.
പുരോഹിതന്റെ ഏറ്റവും പ്രധാന കടമ അവിടുത്തേക്കുവേണ്ടി ബലിയർപ്പിക്കുകയും അവിടുത്തെ സ്‌നേ ഹവും സാന്നിധ്യവും മാനവമക്കളിൽ നിലനിർത്തുകയുമാണ്. വി. കുർബാനയിലൂടെ ഒരുവനു പാപത്തിൽ നി ന്നുള്ള മോചനവും പരസ്പര സ്‌നേ ഹവും വളർത്തിയെടുക്കാൻ കഴിയുന്നു. ഒരു കുഞ്ഞുബാലൻ എന്ന നിലയിൽ വി. കുർബാനയിൽ സ്‌നേഹത്തിന്റെ പാത്രമായ വിയാനി കൂട്ടുകാരെയും അയൽക്കാരെയും ദൈവത്തോടു ചേർത്തുനിർത്തി. വൈദികനായ ശേഷവും വിയാനി അതിൽ നിന്നും വിമുക്തനായില്ല. ഈശോയെപ്പോലെ ബലിയർപ്പിക്കുന്നതിനും ആ സ്‌നേഹം ഭൂമിയിൽ നിലനിർത്തുന്നതിനും വൈദികനായ ശേഷവും അദ്ദേഹം ശ്രമിക്കുകയും ഒരു മാതൃകയാവുകയും ചെയ്തു.
വിയാനിക്കു ഏറ്റവും കൂടുതൽ ആത്മാക്കളെ ലഭിച്ചിരുന്നത് കുമ്പസാരത്തിലൂടെയാണ്. ഒരുവൻ കുമ്പസാരിക്കുവാൻ പോകുന്നത് അവന്റെ പ്രേരണയാലല്ല എന്നാണു പറയുക. അവനെ അങ്ങോട്ടു നയിക്കുന്നതിനു ദൈവവും കൂടെയുണ്ടാവും. അതാണു നാം ഓരോരുത്തരുടെയും രക്ഷയുടെയും രഹസ്യം.
പുരോഹിതന്മാരെന്ന നിലയിൽ ഓരോ വൈദികനും അതു തുടർന്നു പോരുന്നു. അനുരഞ്ജന ശുശ്രൂഷയിലൂടെ ഓരോ മക്കളെയും പരിശുദ്ധ ബലിക്കു സന്നദ്ധനാക്കുന്നു. ആ സമയത്ത് പുരോഹിതനല്ല ആ സ്ഥാനത്ത് ഈശോയാണ്. ഈശോയോടാണ് ഓരോരുത്തരും പാപം ഏറ്റുപറയുന്നത്. അതിനാൽ നാം അതുവഴി ദൈവമക്കളായി സ്വർഗരാജ്യത്തിനു യോഗ്യരാവുന്നു. ഈ രഹസ്യം ഒരിക്കലും പുറത്തുപോവാതെ നോക്കാൻ വൈദികനു കടമയുണ്ട്. പുരോഹിതന്റെ ഏറ്റവും വലിയ കടമയാണ് കുമ്പസാരം.
പ്രാർത്ഥന, പരിത്യാഗം, ഉപവി എന്നീ പുണ്യങ്ങളിലൂടെ കർത്താവിനു പ്രതിപുരുഷനായി കൊണ്ടു കർത്താവിന്റെ നാമത്തിൽ ലോകത്തെ ഒന്നിച്ചു നിറുത്താൻ ഇനിയും ഒത്തിരി വൈദികരുണ്ടാവേണ്ടത് അത്യാവശ്യമാണ്. എന്തെന്നാൽ ഈശോ ആഗ്രഹിച്ചതുപോലെ അവിടുത്തെ ഹിതം ഭൂമിയിൽ നിറവേറേണ്ടതുണ്ട്. അതിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ബ്ര. വർക്കി വിതയത്തിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?