Follow Us On

29

March

2024

Friday

വേളാങ്കണ്ണി മാതാവിന്റെ പേരിൽ പിരിവിനെത്തുന്നത് അന്യസംസ്ഥാന തൊഴിലാളികൾ

വേളാങ്കണ്ണി മാതാവിന്റെ പേരിൽ പിരിവിനെത്തുന്നത് അന്യസംസ്ഥാന തൊഴിലാളികൾ

വേളാങ്കണ്ണി മാതാവിന്റെ പേര് പറഞ്ഞ് അന്യസംസ്ഥാനത്തുനിന്നും നേർച്ച ചോദിച്ച് വരുന്നവരോട് നാം അനുകമ്പയോടെ പെരുമാറുകയാണ് പതിവ്, അവർക്ക് എന്തെങ്കിലും സഹായം നേർച്ചയായി നൽകുകയും ചെയ്യും. അവരുടെ വാക്കും നോട്ടവും കണ്ടാൽ നേർച്ച അവിടെ എത്തിക്കാൻ പാടുപെടുന്നവരാണെന്ന് തോന്നും. എന്നാൽ ഇതൊരു തട്ടിപ്പാണെന്ന് ഈ അടുത്തനാളിൽ ഒരു വാട്‌സ് ആപ് വീഡിയോയിലൂടെ ഒരാൾ വ്യക്തമാക്കി. കൊന്ത ധരിച്ച ഒരു സ്ത്രീ നേർച്ച ചോദിച്ച് വരുന്നതാണ് രംഗം. അവർ വേളാങ്കണ്ണി മാതാവിന്റെ പള്ളിയിലേക്കുള്ള നേർച്ചപ്പിരിവും തേടിയാണ് എത്തിയത്. എന്നാൽ വേളാങ്കണ്ണി എവിടെയെന്നവർക്കറിയില്ല.
‘മാതാവ്, ‘അമ്മ’ എന്നീ രണ്ട് വാക്കുകളല്ലാതെ ക്രിസ്തീയമായ യാതൊന്നും അവർക്കറിയില്ല. കഴുത്തിൽ ധരിച്ചിരിക്കുന്ന കൊന്തയുടെ അറ്റത്ത് കിടക്കുന്ന രൂപം ആരുടേതാണെന്ന് പോലും അവർക്കറിയില്ല. അങ്ങനെയുള്ളവർ ഈ നേർച്ചക്കാശ് എന്ത് ചെയ്യുമെന്ന് ചിന്തിക്കുക. പണം കൊടുത്തവർ ഇതൊരു തട്ടിപ്പായിരുന്നുവെന്ന് തിരിച്ചറിഞ്ഞാലും സാരമില്ല എന്ന് പറഞ്ഞ് കൈകഴുകും. എന്നാൽ ഇതൊരു നിസാര തട്ടിപ്പാണെന്ന് കരുതണ്ട. ഇങ്ങനെയുള്ളവർ വീടിന്റെ പരിസ്ഥിതിയും സാഹചര്യങ്ങളും മനസിലാക്കി അതൊരു മറ്റൊരു സംഘത്തെ അറിയിക്കുകയും അങ്ങനെ വൻ കവർച്ച പോലും നടക്കുന്നുണ്ടെന്നാണ് പോലിസ് അധികൃതരുടെ വിശദീകരണം. അതിനാൽ ഇത്തരം അപരിചിതരായ വ്യക്തികൾ നേർച്ചക്കാഴ്ച വേണമെന്നും മറ്റും പറഞ്ഞ് വീട്ടിൽ വന്നാൽ പരമാവധി അകറ്റിനിർത്തുകയാണ് ഉചിതം.
കാരണം ഇന്ന് തട്ടിപ്പുകാരുടെ എണ്ണം പെരുകിയിരിക്കുന്നു. എവിടെ നോക്കിയാലും തട്ടിപ്പിനെക്കുറിച്ചുള്ള പുത്തൻ വാർത്തകളാണ് നാം കാണുന്നതും കേൾക്കുന്നതും.ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണ്ണമാല പിടിച്ചുപറിക്കുന്നത്, വീട്ടുപകരണങ്ങൾ നന്നാക്കാനെത്തുന്നവരുടെ നാട്യത്തിലുള്ള കബളിപ്പിക്കൽ, ട്രെയിൻ യാത്രയ്ക്കിടയിൽ മധുരപലഹാരം നൽകിയുള്ള തട്ടിപ്പുകൾ, ജോലി നൽകാമെന്ന് പറഞ്ഞ് യുവാക്കളുടെ പണം കവർന്നത്, ബാങ്കിൽ നിന്നും പണവുമായിറങ്ങുമ്പോൾ വസ്ത്രത്തിൽ മാലിന്യം പുരട്ടി പണം തട്ടിയത്, ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ച് പണം വഞ്ചിച്ചത്, എന്നുവേണ്ട അപരിചിതരിൽ ആരെയും വിശ്വസിക്കാനോ ധൈര്യമായി സംസാരിക്കാനോ വീട്ടിൽ ഒരാളെ സ്വീകരിക്കാനോ ഒന്നും പ റ്റാത്ത കാലത്താണ് നാം. ഇങ്ങനെ എന്തെല്ലാം തട്ടിപ്പുകൾ നമ്മുടെ ചുറ്റിലും അനുദിനം നടക്കുന്നു.
ചിലപ്പോൾ നമ്മുടെ വീട്ടിലും ഓഫിസിലുമൊക്കെ സഹായം അഭ്യർത്ഥിച്ചുവരുന്നത് തീർത്തും സാധുക്കളായിരിക്കാം. സഹായം അർഹിക്കുന്നവരാകാം. പക്ഷേ, അവരെയും നാം സംശയിക്കും. ഒരിക്കൽ ഏതെങ്കിലും തരത്തിൽ തട്ടിപ്പിനിരയായവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇപ്പോൾ മാധ്യമങ്ങൾ വഴിയും അല്ലാതെയും ഇത്തരം കബളിപ്പിക്കലുകളെക്കുറിച്ച് ആളുകൾക്കിടയിൽ വ്യാപകമായ ബോധവൽക്കരണങ്ങൾ നടക്കുന്നുണ്ട്. ജാഗ്രതയുള്ളവരായില്ലെങ്കിൽ കവർച്ചക്കാരുടെ ഇരയായി നാം തീരുമെന്ന് ഇവർ നമ്മെ അനുസ്മരിപ്പിക്കുന്നു. യാത്രയ്ക്കിടയിലും വീട്ടിലുമൊക്കെ അപരിചിതരോടുള്ള സമീപനത്തിൽ സൂക്ഷ്മത ആവശ്യമാണെന്നും ഈ കാലഘട്ടം നമ്മെ ഓർമ്മിപ്പിക്കുന്നു.
എന്നാൽ ഇപ്പോൾ ഇമെയിൽ വഴിയും മൊബൈൽ ഫോണിലൂടെയും തട്ടിപ്പുകാർ കയറി വരുന്നുണ്ട് എന്നുകൂടി അറിയുക. മൊബൈൽ ഫോൺ ഉപഭോക്താക്കളെ കണ്ണികളാക്കുന്ന പുതിയ നെറ്റ് വർക്കാണ് ഇത്തരത്തിലുള്ള ഏറ്റവും പുതിയ കബളിപ്പിക്കൽ തന്ത്രം. ബാംഗളൂരിൽ ഏതോ സോഫ്റ്റ് വെയർ കമ്പനിയുടെ ലേബലിലാണിത് തുടങ്ങിയിരിക്കുന്നത്. ഈ നെറ്റ് വർക്കിൽ അംഗമാകുന്നവർ 160 രൂപ, ഇതിൽ അംഗമാക്കിയ വ്യക്തിക്ക് നൽകണം. അതൊടൊപ്പം ആറുപേരെ നെറ്റ്‌വർക്കിൽ ചേർക്കുകയും ചെയ്യണം.
ഏതാനും ദിവസത്തിനകം നെറ്റ്‌വർ ക്കിൽ അംഗമായ വ്യക്തിയുടെ മൊബൈൽ ഫോണിലേക്ക് വിവിധ കമ്പനികളുടെ ഉൽപന്നങ്ങളുടെ പരസ്യങ്ങൾ എസ്.എം.എസ് ആയി ലഭിക്കും. ഒരു മെസേജ് കിട്ടിയാൽ 20 പൈസ ന മ്മുടെ അക്കൗണ്ട് ബാല ൻസിൽ ചേർക്കപ്പെടും. ഒരു ദിവസം ഇങ്ങനെ നൂറോളം മെ സേജ് വരുമത്രേ. ഏതാനും ദിവസംകൊണ്ട് മുടക്കിയ പണം തിരികെ കിട്ടുകയും എസ്.എം.എസ് പരസ്യങ്ങളിലൂടെ പുതിയ വരുമാനം വർദ്ധിക്കുകയും ചെയ്യും ഇതാണ് പുതിയ തട്ടിപ്പിന്റെ ഉള്ളടക്കം. സം ഗതിയെക്കുറിച്ച് അറിഞ്ഞവരെല്ലാം 160 രൂപയല്ലേ ഉള്ളൂ എന്ന് കരുതി അംഗമായി.
പരസ്യം മൊബൈലിൽ വന്നാൽ അപ്പോൾ തന്നെ അതങ്ങ് ‘ഡിലീറ്റ്’ ചെയ്താൽ മതിയല്ലോ എന്നും ചിന്തിച്ചു. എന്നാൽ പരസ്യവും വന്നില്ല കാശും കിട്ടിയില്ല. ഇതിനുവേണ്ടി കൊടുത്ത 160 രൂപ പോയതു മിച്ചം. ഇങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് പേർ ഇതിനോടകം വഞ്ചിതരായിക്കഴിഞ്ഞു. ധാരാളംപേർ ഇതറിയാതെ ഇപ്പോഴും ഇതിൽ അംഗങ്ങളായിക്കൊണ്ടിരിക്കുന്നു.
മൊബൈൽ മെസേജുകളാണ് മറ്റൊരു കപടതന്ത്രം. ചിലപ്പോൾ വരുന്ന ഇത്തരം മെസേജിലൊന്ന് നമ്മുടെ ഫോ ൺനമ്പർ ഭാഗ്യനമ്പറായി സെലക്ട് ചെയ്തിരിക്കുന്നു എന്നായിരിക്കാം. നമുക്ക് ഒരു നല്ലൊരു ഗിഫ്റ്റ് ലഭിച്ചു എന്നും അറിയിപ്പുണ്ടാകും. നമ്മൾ ചെയ്യേണ്ടത് അവർ കാണിച്ചിരിക്കുന്ന ഫോൺ നമ്പറിലേക്ക് വിളിച്ച് നമ്മുടെ സമ്മാനം ഉറപ്പാക്കുക എന്നതാണ്. ഈ സന്ദേശം കണ്ട് ആഹ്ലാദചിത്തരായി പലരും അപ്പോൾ തന്നെ മെസേജിൽ കണ്ട ഐ.എസ്.ഡി നമ്പറിലേക്ക് വിളിക്കാറുണ്ട്. മറുതലയ്ക്കൽ ഫോണെടുക്കുമെങ്കിലും മുര ൾച്ചയും ചില അപശബ്ദങ്ങളും മാത്രമേ മിക്കപ്പോഴും കേൾക്കാൻ കഴിയൂ.
പലതവണ ഇങ്ങനെ വിളിക്കേണ്ടിവരും. അങ്ങനെ നല്ലൊരു തുക മാറും. ഇനി ഫോണിൽ ആളെ കിട്ടിയാൽ അവർ നിർദ്ദേശിക്കുന്നത് ഈ വലിയ ഗിഫ്റ്റിന്റെ പാ യ്ക്കിംഗിനും മറ്റുമായി 100 അമേരിക്കൻ ഡോളറെങ്കിലും ഉടൻ അയച്ചുകൊടുക്കാനാകും. അങ്ങനെ പണം അയച്ചാൽ പിന്നെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്ന അവസ്ഥയാകും. പണംപോയതുമിച്ചം. മെസേജുകൾ വായിക്കുക എന്നതിൽക്കവിഞ്ഞ് അവയ്ക്ക് പിന്നാലെ പോകാതിരിക്കുകയാവും നല്ലത്.
ചിലപ്പോൾ ആരോഗ്യസംബന്ധമായ നിർദ്ദേശങ്ങളായിരിക്കും മെസേജിലൂടെ ലഭിക്കുന്നത്. എന്നാൽ ഇവയ്‌ക്കൊന്നും ഒരു ആധികാരികതയും നൽകാനാവില്ല. ഉദാഹരണത്തിന് ‘കോഴിമുട്ട കഴിച്ചാൽ ശരീരത്തിന് ദോഷകരമാണെന്ന് പ്രമുഖ ആരോഗ്യകേന്ദ്രം വെളിപ്പെടുത്തിയെന്നാകും ഒരു സന്ദേശം’ എന്നാൽ ആരോഗ്യകേന്ദ്രം അധികൃതർ ഇക്കാര്യം പിന്നീട് നിഷേധിക്കും. മെസേജ് വാസ്തവമെന്ന് കരുതി നാം ചിലർക്കൊക്കെ ഈ സന്ദേശങ്ങൾ കൈമാറുകയും ചെയ്യും. ഇത്തരം കെണിയൊരുക്കുന്നവരുടെയെല്ലാം പിന്നിൽ ചില ദുരുദ്ദേശ്യങ്ങളുണ്ടാകും.
സത്യസന്ധതമെന്നു തോന്നിക്കുന്ന തരത്തിൽ കെട്ടിച്ചമച്ച ഇമെയിലുകളാണ് ഇക്കാലത്ത് മറ്റൊരു കപടതന്ത്രം. പ്രശസ്തമായ ഒരു കമ്പനിയുടെ ലാപ്‌ടോപ് കിട്ടാൻ പത്തുപേർക്ക് പ രസ്യം ഫോർവേഡ് ചെയ്താൽ മതിയെന്നാണ് അടുത്തകാലത്ത് പ്രചരിക്കപ്പെട്ട ഒരു ഇമെയിൽ സന്ദേശം. പത്തുപേർക്ക് മെസേജ് പാസ് ചെയ്താൽ ഒരു ലാപ്‌ടോപ് ലഭിക്കുമെന്ന് കരുതി പത്തിന് പകരം നൂറുപേർക്ക് മെസേജ് അയച്ചവരുണ്ട്. എന്നാൽ ലാപ്‌ടോപ് പോ യിട്ട് ഒരു മറുപടിപോലുമില്ല. കമ്പനിപോലും അറിയാതെ ഏതോ ഒരു വിരുതൻ പടച്ചുവിട്ട കള്ള മെയിലായിരുന്നു ഇത്. ആയിരക്കണക്കിന് ആളുകൾ പരസ്പരം ‘ഫോർവേഡ്’ ചെയ്ത്, ഒടുവിൽ ഇത് പലരാജ്യങ്ങളിലും പ്രചരിച്ചു. ഇപ്പോഴും ഇത് പരന്നുകൊണ്ടിരിക്കുന്നു.
ജോൺ ഹോപ്പ്കിൻസ് കാൻസർ സെന്ററിൽ നിന്നെന്ന ലേബലിൽ ആരോഗ്യരക്ഷയ്ക്കും കാൻസർ വരാതിരിക്കാനുള്ള ഒരു ഇൻഫർമേഷൻ എന്ന നിലയിൽ നാടൊട്ടുക്ക് ഒരു മെയിൽ മുമ്പ് പ്രചരിച്ചിരുന്നു. ജനങ്ങൾ അതിൽ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുകയും പരസ്പരം കൈമാറുകയും ചെയ്തപ്പോൾ, ചിലർ സത്യാവസ്ഥ എന്തെന്നറിയാൻ കാൻസർ സെന്ററുമായി ബന്ധപ്പെട്ടു. അപ്പോഴാണ് അങ്ങനെ ഒരു മെയിലിനെക്കുറിച്ച് അവർ അറിയുന്നത്. സെന്റർ പോലും അറിയാത്ത കാര്യമാണ് അവരുടെ പേരിൽ പ്രചരിക്കപ്പെട്ടത്.
ചില ഫോർവേഡ് മെയിലുകൾ നിരുപദ്രവകരമായിരിക്കാം. എന്നാൽ വളരെ ദോഷകരമായ ഫലങ്ങളുണർത്തുന്ന, അനേകം മെയിലുകൾ പ്രചരിക്കപ്പെടുന്നുണ്ട്. കാര്യമറിയാതെ ഇതിൽ വിശ്വസിക്കുകയോ അപകടത്തിൽ ചെന്ന് ചാടുകയോ അരുത്.
ഒരു ദിവസം ക്രെഡിറ്റ് കാർഡ് കമ്പനിയിൽ നിന്നും ഒരു സ്‌നേഹിതന് ഇമെയിൽ വന്നു. അക്കൗണ്ട്‌സ് സംബന്ധമായ ചില കാര്യങ്ങൾ പരിശോധിക്കാനുള്ളതിനാൽ താങ്കളുടെ കാർഡ് നമ്പറും പിൻ നമ്പറും അറിയിക്കണമെന്നായിരുന്നു സന്ദേശം. ക്രെഡിറ്റ് കാർഡ് കമ്പനിയുടെ നേരിട്ടുള്ള സന്ദേശമായതുകൊണ്ട് അന്വേഷിക്കുകപോലും ചെയ്യാതെ സ്‌നേഹിതൻ നമ്പർ ഉടൻ തന്നെ അയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇയാളുടെ അക്കൗണ്ടിലെ പത്തുലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്.
ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും സുവിശേഷപ്രവർത്തകർക്കുമൊക്കെ ഇപ്പോൾ ‘വിദേശത്തുനിന്നും’ മറ്റും ലഭിക്കുന്ന ഒരു ഇമെയിൽ മെസേജ് ഇങ്ങനെയാണ്. ‘താങ്കളുടെ ആത്മീയ ശുശ്രൂഷകൾ ഭംഗിയായി നടക്കുന്നു എന്നറിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. 50 ലക്ഷത്തോളം രൂപാ താങ്കൾക്ക് ഞങ്ങളുടെ പ്രെയർടീമിൽ നിന്ന് നൽകാൻ ആഗ്രഹമുണ്ട്. ദയവായി ഇ.പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് നമ്പർ അറിയിക്കുക.’ ഇങ്ങനെ അറിയിച്ചവരിൽ പലരുടെയും ബാങ്കിൽ ഉണ്ടായിരുന്ന മുഴുവൻ തുകയും നഷ്ടപ്പെട്ടതായി കേട്ടിട്ടുണ്ട്.
വിദേശത്തുനിന്നും ഒരു ഗിഫ്റ്റ് അയക്കാനെന്ന പേരിൽ ബാങ്ക് അക്കൗണ്ട് നമ്പറും എ.ടി.എം പാസ്‌വേർഡും മെയിൽ ചെ യ്യാൻ ആവശ്യപ്പെട്ട് ചില മെസേജുകൾ വരാറുണ്ട്. വിദേശത്തുനിന്നെന്ന നാട്യത്തിൽ നിങ്ങളുടെ അടുത്ത ഏതെങ്കിലും പ്രദേശത്തുളള ഇന്റർനെറ്റ് കഫേയിൽ നിന്നായിരിക്കാം ഈ മെസേജ്. സംഭവം സത്യമെന്ന് കരുതിയാൽ കുടുങ്ങി.
എങ്ങനെയും തട്ടിപ്പ് നടത്തുക എന്ന് ചിന്തിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. വിശ്വസനീയമായ രീതിയിൽ നി ങ്ങളെ എങ്ങനെ പറഞ്ഞ് കബളിപ്പിക്കാം എന്ന് മാത്രമേ അവർ ചിന്തിക്കൂ. അതിന് എല്ലാവിധ ആധുനിക മാർഗങ്ങളുംഅവർ ഉപയോഗിക്കും.
ബാങ്കിന്റെയോ കമ്പനിയുടെയുമൊക്കെ പേരിൽ വരുന്ന മെസേജിൽ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് ഫോൺ ചെയ്ത് ചോദിച്ചശേഷം മാത്രമേ മറുപടി അയക്കാവൂ. ഏതെങ്കിലും ബാങ്കോ ക്രെഡിറ്റ് കാർഡ് കമ്പനിയോ നിങ്ങളുടെ എ.റ്റി.എം നമ്പറിലെ പാസ്‌വേഡ് നമ്പർ അന്വേഷിക്കില്ല.
കാൻസർ വരാതിരിക്കാനും ആരോഗ്യം വർദ്ധിക്കാനും ഭക്ഷണത്തിന് രുചി വർദ്ധിക്കാനും എന്നൊക്കെ പറഞ്ഞുവരുന്ന മെയിലുകൾ യാഥാർത്ഥ്യമെന്ന് കരുതുകയോ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുകയോ അരുത്. കാരണം ഇതൊന്നും ആധികാരികമായതായിരിക്കില്ല. ശരീരത്തെ നശിപ്പിക്കുന്ന വിവിധ രോഗങ്ങൾക്കുവരെ ഈ ഉ പദേശം കാരണമാക്കും.
‘ഈ ഫോട്ടോയിൽ കാണുന്ന ഞങ്ങളുടെ മകനെ കഴിഞ്ഞ ഏപ്രിൽ മുതൽ കാണാതായിരിക്കുന്നു. നിങ്ങൾ ഈ കുട്ടിയെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ദയവായി മറ്റൊരാളുടെ ഇ മെയിലേ ക്ക് ഇക്കാര്യം ഫോർവേഡ് ചെയ്താലും’ എന്നൊരു പരസ്യം ഏതാനും നാളുകൾക്ക് മുമ്പ് പ്രചരിച്ചിരുന്നു. ചിലപ്പോൾ യാ ഥാർത്ഥ്യമാകാം, അല്ലായിരിക്കാം. ഇതു കൈമാറിയാൽ പ്രത്യേകിച്ച് ദോഷമൊന്നും ഉണ്ടാകില്ലെന്നും വരാം. എങ്കിലും ഈ മെയിൽ പ്രചരിക്കപ്പെടാൻ തുടങ്ങിയിട്ട് എത്ര കാലമായി എന്ന് നമുക്ക് അറിയണമെന്നില്ല. കുട്ടിയെ തിരിച്ചു കിട്ടിയോ എന്നും. അതുകൊണ്ട് ഇത്തരം മെയിലുകളും കൈമാറാതിരിക്കുക.
എല്ലാ ഫോർവേഡ് മെയിലുകൾക്കും ഒടുവിൽ ഈ സന്ദേശം മറ്റുള്ളവർക്ക് കൈമാറാനാകും നിർദ്ദേശം. അങ്ങനെ കൈമാറിയാൽ സമ്മാനമോ ദൈവാനുഗ്രഹമോ ലഭിക്കുമെന്നുള്ള സൂചനയുമുണ്ടായിരിക്കും. ഇതാണ് അനേകരെ ‘ചേതമില്ലാത്ത ഈ ഉപകാര’ത്തിലേക്ക് നയിക്കുന്നത്.
മുമ്പ് നമ്മുടെ നാട്ടിൽ പോസ്റ്റ് കാർഡിലൂടെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹപ്പൂമഴയെക്കുറിച്ച് എഴുതി അയച്ചാൽ കിട്ടുന്ന ഭാഗ്യങ്ങളെക്കുറിച്ചുള്ള പ്രചാരണം പോലെ തള്ളിക്കളയാവുന്നതേയുള്ളൂ ഇത്തരം ഫോർവേഡ് മെയിലുകളുടെ ആധികാരികതയും. ഏതോ വിരുതന്റെ തലയിലുദിച്ച അതിബുദ്ധിയാണിതിനെല്ലാം പിന്നിൽ. ഒരുപക്ഷേ, നിങ്ങളുടെ സമയമോ സന്തോഷമോ, സമ്പത്തോ നഷ്ടപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണിതൊക്കെ. കപടതകളുടെ ഇക്കാലത്ത് ഏറ്റവും ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഏതാനും തട്ടിപ്പുകളെക്കുറിച്ച് മാത്രമാണ് മേൽപ്പറഞ്ഞത്. അതിനാൽ ജാഗ്രതയുള്ളവരാകുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?