Follow Us On

29

March

2024

Friday

മറിയത്തെ സഹരക്ഷകയായി പ്രഖ്യാപിക്കുമോ?

മറിയത്തെ സഹരക്ഷകയായി പ്രഖ്യാപിക്കുമോ?

ഡെട്രോയിട്ട്: മറിയത്തെ സഹരക്ഷകയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര മരിയൻ സംഘടന ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിവേദനം സമർപ്പിച്ചു. 20 രാജ്യങ്ങളിൽനിന്നുള്ള മെത്രാൻമാരും വൈദികരും അൽമായരും അടങ്ങുന്ന അന്താരാഷ്ട്ര മരിയൻ സംഘടനയുടെ ദൈവശാസ്ത്ര കമ്മീഷനാണ് 10 പേജടങ്ങുന്ന നിവേദനം മാർപാപ്പയ്ക്ക് സമർപ്പിച്ചത്.
ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷം നടക്കുന്ന വർഷത്തിൽ സഹരക്ഷകയായി മറിയത്തെ മാർപാപ്പ പ്രഖ്യാപിക്കുമോ എന്ന് ആകാംക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. 1908മുതൽ പലതവണ മജിസ്റ്റീരിയം മറിയത്തെ സഹരക്ഷക എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി മറിയം സഹരക്ഷകയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. മറിയത്തെ സഹരക്ഷയായി അംഗീകരിക്കുന്നത് തെറ്റായതുകൊണ്ടല്ല, മറിച്ച് മരിയൻ സിദ്ധാന്തത്തിന്റെ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും പ്രോട്ടസ്റ്റന്റ് സഭ പോലുലുള്ള ഇതരസഭാവിഭാഗങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടുമാണെന്ന് പ്രഖ്യാപനം വൈകുന്നതെന്ന് മരിയോളജി പ്രഫസറായ ഡോ. റോബർട്ട് ഫാസ്റ്റിഗി പങ്കുവച്ചു. പയസ് പതിനൊന്നാമൻ മാർപാപ്പയും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും പല തവണ മറിയത്തെ സഹരക്ഷക എന്ന് പരസ്യമായി വിശേഷിപ്പിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?