Follow Us On

28

March

2024

Thursday

പരിശുദ്ധ അമ്മ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ?

പരിശുദ്ധ അമ്മ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ?

പരിശുദ്ധ കന്യകയുടെ ആദ്യ പ്രത്യക്ഷമായി രേഖപ്പെടുത്തിയിരിക്കുന്നത് എ.ഡി. 40-ൽ സ്‌പെയിനിലെ സരഗോസാ എന്ന സ്ഥലത്ത് നടന്നതാണ്. യേശുവിന്റെ ശ്ലീഹന്മാരിൽ ഒരുവനും മാതാവിന്റെ ബന്ധുവുമായ വിശുദ്ധ വലിയ യാക്കോബിനെ സംബന്ധിച്ചാണത്. അദ്ദേഹം സ്‌പെയിനിലെ എബ്രോ നദീ തീരപ്രദേശങ്ങളിൽ സുവിശേഷ പ്രസംഗം നടത്തിയിരുന്ന കാലം. എ.ഡി. 35-ലാണ് അദ്ദേഹം അങ്ങോട്ടുപോയത്. തന്റെ ദൗത്യനിർവഹണകാര്യത്തിൽ കാര്യമായ പുരോഗതി കാണാത്തതിൽ ഭഗ്നാശനായ അവസരത്തിലാണ് അമ്മ പ്രത്യക്ഷപ്പെട്ടത്, ആശ്വാസവചനങ്ങളുമായി.
അന്നാളിൽ കന്യകമാതാവ് ജറുസലേമിലാണ് ജീവിച്ചിരുന്നത്. പ്രത്യക്ഷം ‘ബൈ ലൊക്കേഷൻ’ എന്നറിയപ്പെടുന്ന ആത്മീയ വരത്തിന്റെ ഫലമാണ്. അതായത്, ജീവിച്ചിരിക്കുന്ന ഒരാൾക്ക് ഒരേ സമയം രണ്ടിടത്ത് സന്നിധി ചെയ്യാൻ സാധിക്കുക. പാദുവായിലെ വിശുദ്ധ അന്തോനീസിനും അടുത്ത കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധ പാദ്രെ പിയോയ്ക്കും ഈ വരമുണ്ടായിരുന്നു.
കന്യകമാതാവ് പ്രത്യക്ഷപ്പെട്ടത് ഉണ്ണിയേശുവിനെ കരങ്ങളിലേന്തിക്കൊണ്ടുള്ള തന്റെതന്നെ ഒരു രൂപവും വഹിച്ചുകൊണ്ടായിരുന്നു. കൂട്ടത്തിൽ ആറടി ഉയരമുള്ള ഒരു സ്തംഭവും! പ്രത്യക്ഷവേളയിൽ മാലാഖമാരുടെ അകമ്പടി ഉണ്ടായിരുന്നു. രൂപവും സ്തംഭവും വിശുദ്ധനെ ഏൽപിച്ചിട്ട് പറഞ്ഞു: ”ഇവിടെ എനിക്കായി ഒരു ഭവനം (ചാപ്പൽ) പണിയണം. അതിനകത്ത് സ്തംഭവും രൂപവും സ്ഥാപിക്കണം. ഈ സ്തംഭം ജനത്തിന്റെ വിശ്വാസത്തിന്റെ പ്രതീകമായിരിക്കും. കാലാന്ത്യത്തോളം ഇതു നിലനിൽക്കും.”
പ്രത്യക്ഷത്തിലെ നിർദേശംപോലെ വിശുദ്ധ ചെയ്തു. മാതാവിന്റെ നാമത്തിലെ ലോകത്തിലെ ആദ്യസ്ഥാപനം. പിൽക്കാലത്ത് പല ഘട്ടങ്ങളിലായി ഈ ചാപ്പൽ തകർക്കപ്പെടുകയും പുനരുദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, രൂപത്തിനും സ്തംഭത്തിനും കേടുപാടുകളൊന്നും സംഭവിച്ചില്ല. ‘പരിശുദ്ധ കന്യകയുടെ സ്തംഭം’ എന്നറിയപ്പെടുന്ന ഈ സ്മാരകം ഇന്ന് സ്‌പെയിനിലുള്ള മാതാവിന്റെ ബസിലിക്കയിൽ സ്ഥിതിചെയ്യുന്നു. വളരെ അത്ഭുതങ്ങളും രോഗശാന്തികളും നടക്കുന്നുണ്ട്.
ദർശനവേളയിൽ ദിവ്യ അമ്മ വിശുദ്ധ യാക്കോബിനോട് പറഞ്ഞുവത്രേ, ”യേശുവിന്റെ ആഗ്രഹം താൻ ജറുസലേമിലേക്ക് തിരിച്ചുചെല്ലണം, അവിടെ യേശുവിനുവേണ്ടി രക്തസാക്ഷിത്വം വഹിക്കണം.”
നിർദേശപ്രകാരം, സ്‌പെയിനിലെ പ്രേഷിതവൃത്തി നിർത്തി, ശ്ലീഹാ ജറുസലേമിലേക്ക് തിരിച്ചുപോയി. നാട്ടിലെത്തി, താമസിയാതെ, എ.ഡി. 44-ൽ ആദ്യത്തെ രക്തസാക്ഷിയായി യാക്കോബ് മരണം വരിച്ചു. അങ്ങനെ യേശുവിന്റെ പ്രവചനം പൂർത്തിയായി; ”എന്റെ പാനപാത്രം തീർച്ചയായും നിങ്ങൾ കുടിക്കും” (മത്താ. 20:22-23).
സ്‌പെയിനിലെ പ്രസിദ്ധമായ തിരുനാളാണ് ‘മാതാവിന്റെ അത്ഭുത സ്തംഭത്തിന്റെ തിരുനാൾ.’ ഇത് ഒക്‌ടോബർ 12-നാണ്. ഓർക്കുക, 1492 ഒക്‌ടോബർ 12-നാണ് ക്രിസ്റ്റെഫർ കൊളംബസ്, ‘സാന്തമരിയ’ എന്ന സ്പാനിഷ് കപ്പലിൽ യാത്ര ചെയ്ത് പുതിയ ലോകത്ത് എത്തിയത്!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?