Follow Us On

29

March

2024

Friday

'നിങ്ങളുടെ സഹനങ്ങൾ ഞങ്ങളുടേതും…'

'നിങ്ങളുടെ സഹനങ്ങൾ ഞങ്ങളുടേതും…'

കത്തോലിക്ക സഭയും പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളും തമ്മിൽ ദൈവശാസ്ത്ര സംവാദത്തിനായി രൂപീകരിച്ച സംയുക്ത അന്താരാഷ്ട്ര കമ്മീഷനോടുള്ള മാർപാപ്പയുടെ പ്രഭാഷണത്തിൽനിന്ന്…
2003ലാരംഭിച്ച് 14ാമത് സമ്മേളനത്തിലെത്തി നിൽക്കുന്ന കമ്മീഷന്റെ പ്രവർത്തനത്തെ ഏറെ കൃതജ്ഞതയോടെയാണ് ഞാൻ നോക്കി കാണുന്നത്. കഴിഞ്ഞ വർഷം കൂദാശകളുടെ സ്വഭാവത്തെക്കുറിച്ച്, പ്രത്യേകിച്ചും മാമ്മോദീസായെക്കുറിച്ചുള്ള പഠനങ്ങൾ നിങ്ങൾ ആരംഭിക്കുകയുണ്ടായി. മാമ്മോദീസായിലാണ് ക്രൈസ്തവ കൂട്ടായ്മയുടെ അടിസ്ഥാനം നാം വീണ്ടും കണ്ടെത്തിയത്. കത്തോലിക്കരും പൗരസ്ത്യ ഓർത്തഡോക്‌സ് സഭാംഗങ്ങൾക്കും പൗലോസ് ശ്ലീഹായുടെ ഈ വാക്കുകൾ ഏറ്റുപറയാം- നാമെല്ലാവരും ഒരേ ആത്മാവിൽ ഏകശരീരമാകാൻ ജ്ഞാനസ്‌നാനമേറ്റു.
നിങ്ങളിൽ പലരും ഒരോ ദിവസവും ആക്രമണങ്ങൾക്കും ക്രൂരകൃത്യങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന സഭകളിലെ അംഗങ്ങളാണ്. തീവ്രവാദികളായ ഭീകരർ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ കഠിനമായ ദാരിദ്ര്യത്തിന്റെയും അനീതിയുടെയും സാമൂഹ്യമായ ഒറ്റപ്പെടലിന്റെയും പശ്ചാത്തലത്തിലാണ് വേരെടുക്കുന്നതെന്ന് നമുക്കറിയാം. ആത്മീയവും സാംസ്‌കാരികവുമായ മരുഭൂമികളിൽ വസിക്കുന്ന ജനങ്ങളിലേയ്ക്ക് വിദ്വേഷത്തിന്റെ ചിന്തകൾ കുത്തിവയ്ക്കുവാൻ എളുപ്പത്തിൽ സാധിക്കുന്നു. സഭാഗാത്രത്തിലെ ഒരു വ്യക്തി വേദനിക്കുമ്പോൾ എല്ലാവരും വേദനിക്കുന്നുണ്ടെന്ന് പൗലോസ്ശ്ലീഹാ പറയുന്നു. നിങ്ങളുടെ സഹനങ്ങൾ ഞങ്ങളുടേതും കൂടിയാണ്. പ്രത്യേകമായി ക്രൂരമായ തട്ടിക്കൊണ്ടുപോകലുകൾക്കും അടിമത്വങ്ങൾക്കും വിധേയരായ ബിഷപ്പുമാരോടും വൈദികരോടും സന്യസ്തരോടും അൽമായരോടും എന്റെ ഹൃദയം ചേർന്നിരിക്കുന്നു. ക്രിസ്തുവിന് ധീരമായ സാക്ഷ്യം വഹിച്ച രക്തസാക്ഷികളും വിശുദ്ധരും നമ്മുടെ വിശ്വാസത്തിന്റെ ഹൃദയം കാണിച്ചുതരുന്നു. സമാധാനത്തിന്റെയും പുനരൈക്യത്തിന്റെയും പൊതുസന്ദേശത്തിലുപരിയായി ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിലാണ് അത്.
പൂർണമായ ഐക്യത്തിലേക്കുള്ള യാത്രയിലും സ്‌നേഹത്തിന് വേണ്ടി മരിക്കുകയും ഉയിർക്കുകയും ചെയ്ത യേശുവിന്റെ രഹസ്യം തന്നെയാണ് കേന്ദ്രബിന്ദു. ഒരിക്കൽ കൂടി രക്തസാക്ഷികൾ നമുക്ക് മാർഗം കാണിച്ചു തരുന്നു. എത്രയോ തവണയാണ് അവരുടെ രക്തസാക്ഷിത്വം മറ്റ് പല വിധത്തിലും വിഭജിക്കപ്പെട്ട ക്രൈസ്തവരെ ഐക്യത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നിരിക്കുന്നത്. എല്ലാ സഭാ പാരമ്പര്യങ്ങളിലുമുള്ള രക്തസാക്ഷികളും വിശുദ്ധരും ഇപ്പോൾ തന്നെ ഒന്നായി കഴിഞ്ഞിരിക്കുന്നു. കൊല്ലപ്പെട്ട കുഞ്ഞാടിന് ചുറ്റും അവർ സ്വർഗീയ ജറുസലേമിൽ ഒരുമിച്ചിരിക്കുന്നു. ബലിയായി നൽകിയ അവരുടെ ജീവിതം പൂർണമായ ഐക്യത്തിലേക്കുള്ള പാത ത്വരിതപ്പെടുത്തുവാൻ നമ്മോട് ആഹ്വാനം ചെയ്യുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?