Follow Us On

29

March

2024

Friday

വത്തിക്കാൻ സംഘം സിറിയ സന്ദർശിച്ചു

വത്തിക്കാൻ സംഘം സിറിയ സന്ദർശിച്ചു

ആലപ്പോ: സിറിയൻ ജനതയോടുള്ള മാർപാപ്പയുടെ ഐകദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി വത്തിക്കാൻ സംഘം ആലപ്പോ സന്ദർശിച്ചു. ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും നഗരത്തെ നാശകൂമ്പാരമാക്കുകയും ചെയ്ത യുദ്ധത്തിന് വിരാമമായതിനെ തുടർന്നാണ് വത്തിക്കാൻ സംഘം ആലപ്പോ സന്ദർശിച്ചത്. മനുഷ്യവിഭവശേഷിയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന വത്തിക്കാൻ ഓഫീസിന്റെ സെക്രട്ടറി പ്രതിനിധി മോൺ. ജിയാം പീട്രോ ദാൽ ടോസോ, മറ്റൊരു ഉദ്യോഗസ്ഥനായ മോൺ. തോമസ് ഹാബിബ് എന്നിവരോടൊപ്പം സിറിയിലേക്കുള്ള വത്തിക്കാൻ അംബാസിഡർ കർദിനാൾ മാരിയോ സെനാരിയും അഞ്ച് ദിവസം നീണ്ടു നിന്ന സന്ദർശനത്തിൽ പങ്കെടുത്തു.
ഫ്രാൻസിസ് മാർപാപ്പ സിറിയയോട് കാണിക്കുന്ന സ്‌നേഹത്തിനും പരിഗണനയ്ക്കും സംഘം സന്ദർശിച്ച വിവിധ ക്രൈസ്തവസംഘങ്ങൾ നന്ദി പ്രകാശിപ്പിച്ചതായി സന്ദർശനത്തെ തുടർന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വത്തിക്കാൻ വ്യക്തമാക്കി. നിരവധി അഭയാർത്ഥി ക്യാമ്പുകൾക്ക് പുറമെ സന്നദ്ധ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന കത്തോലിക്ക കേന്ദ്രങ്ങൾ, കാരിത്താസ് ആലപ്പോയുടെ സഹായ കേന്ദ്രം തുടങ്ങിയവയും സംഘം സന്ദേർശിച്ചു. ക്രൈസ്തവ ഐക്യത്തിനായുള്ള വാരത്തിൽ നടത്തിയ സന്ദർശനത്തിൽ എക്യുമെനിക്കൽ പ്രാർത്ഥനാ കൂട്ടായ്മയിലും ഇസ്ലാമിക്ക് പ്രതിനിധികളുമായുള്ള ചർച്ചയിലും വത്തിക്കാൻ സംഘം പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?