Follow Us On

28

March

2024

Thursday

ഇസ്ലാമിന് മുമ്പ് യുഎ ഇയിൽ ക്രൈസ്തവസാന്നിധ്യം

ഇസ്ലാമിന് മുമ്പ് യുഎ ഇയിൽ ക്രൈസ്തവസാന്നിധ്യം

സിർ ബാനി യാസ്, യു.എ.ഇ: മന്ത്രി ഷിഖാ ലുബ്‌നാ അൽ ക്വാസിമിയും വിവിധ സഭാപ്രതിനിധികളായ 30 ക്രൈസ്തവ നേതാക്കളും അബുദാബിയിലുള്ള സിർ ബാനി യാസ് ദ്വീപിലെ പ്രാചീന ക്രൈസ്തവ ആശ്രമം സന്ദർശിച്ചു. കത്തോലിക്ക സഭയ്ക്ക് പുറമെ ആംഗ്ലിക്കൻ സഭ, ഇവാഞ്ചലിക്കൽ സഭ, ഓർത്തഡോക്‌സ് സഭകൾ, മാർ തോമാ സഭ തുടങ്ങിയ സഭകളിലെ പ്രതിനിധികൾ ആശ്രമം സന്ദർശിച്ചവരിൽ ഉൾപ്പെടുന്നു.
ഇസ്ലാമിന് മുമ്പ് യുഎഇ ലുണ്ടായിരുന്ന ക്രൈസ്തവസാന്നിധ്യത്തിന്റെ തെളിവാണ് ആശ്രമമെന്ന് ഓർത്തഡോക്‌സ് ഓർത്തഡോക്‌സ് പാത്രിയാർക്കിക്കൽ വികാരി ആർച്ച്ബിഷപ് നഥാനിയേൽ പറഞ്ഞു. ഈ ആശ്രമത്തോടനുബന്ധിച്ചുള്ള പുരാവസ്തുഗവേഷണങ്ങൾക്കായി യുഎഇ സർക്കാർ ഇത്രയധികം പ്രാധാന്യം നൽകുന്നത് രാജ്യത്തുള്ള മതസഹിഷ്ണതയുടെയും ആരാധാനാ സ്വാതന്ത്ര്യത്തിന്റെയും അടയാളമാണെന്നും ആർച്ച് ബിഷപ് പറഞ്ഞു.
1992ൽ നടത്തിയ പുരാവസ്തു പര്യവേഷണത്തിലാണ് പ്രാചീന ആശ്രമം സ്ഥിതി ചെയ്യുന് സ്ഥലം കണ്ടെത്തിയത്. ഏഴാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തിൽ ഇസ്ലാമിന്റെ വരവിന് മുമ്പ് സിർ ബാനി യാസ്ിൽ ദൈവാലയവും ആശ്രമവും ഉണ്ടായിരുന്നതായി തുടർന്നുള്ള പഠനങ്ങളിൽ വ്യക്തമായി. പല രേഖകളിൽ യുഎഇയിലും കിഴക്കൻ അറേബ്യയിലുമുണ്ടായിരുന്ന ക്രൈസ്തവ വിശ്വസത്തെക്കുറിച്ച് തെളിവുകളുണ്ടായിരുന്നെങ്കിലും ആദ്യമായാണ് അത് സ്ഥിരീകരിക്കുന്ന പുരാവസ്തു കണ്ടെത്തൽ നടന്നത്. അക്കാലഘട്ടത്തിൽ കുവൈറ്റ്, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്ന സഭാശൃംഗലയുടെ ഭാഗമായിരുന്നു ഈ ആശ്രമവും ദൈവാലയവും എന്ന നിഗമനത്തിലാണ് ഗവേഷകർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?