Follow Us On

28

March

2024

Thursday

സീറോ മലബാർ സഭ പൈതൃക ഗവേഷണകേന്ദ്രത്തിന്റെ ശിലാസ്ഥാപനം

സീറോ മലബാർ സഭ പൈതൃക ഗവേഷണകേന്ദ്രത്തിന്റെ ശിലാസ്ഥാപനം

കൊച്ചി: സീറോ മലബാർ സഭയുടെ പൈതൃക ഗവേഷണകേന്ദ്രത്തിന്റെ ശിലാസ്ഥാപനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. സഭയുടെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെയും സെന്റ് തോമസ് ക്രിസ്ത്യൻ മ്യൂസിയത്തിന്റെയും മേൽനോട്ടത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണു ഗവേഷണകേന്ദ്രം നിർമിക്കുന്നത്.
ക്രിസ്ത്വാനുഭവം ഹൃദയത്തിലേറ്റി മലയാളമണ്ണിലെത്തിയ മാർത്തോമാശ്ലീഹായുടെ പൈതൃകമുള്ള സീറോ മലബാർ സഭയുടെ ഉത്ഭവവും വളർച്ചയും വികാസവും കണ്ടും കേട്ടും മനസിലാക്കാൻ ഗവേഷണകേന്ദ്രത്തിലൂടെ സാധ്യമാകുമെന്നു കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. സീറോ മലബാർ സഭ സ്വയംഭരണാധികാര സഭയായതിന്റെ രജതജൂബിലി വർഷത്തിൽ ഇത്തരം ഒരു കേന്ദ്രത്തിനു തുടക്കമിടാൻ സാധിക്കുന്നത് സഭാമക്കൾക്കു മുഴുവൻ അഭിമാനം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പുമാരായ മാർ ഗ്രിഗറി കരോട്ടമ്പ്രേൽ, മാർ പോളി കണ്ണൂക്കാടൻ, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, ഫ്രാൻസിൽ നിന്നുള്ള ഡൊമിനിക് ബ്ലേത്രി, ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെയും മ്യൂസിയത്തിന്റെയും ഡയറക്ടർ റവ.ഡോ. പീറ്റർ കണ്ണമ്പുഴ, കൂരിയ ചാൻസലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ, പ്രൊക്യുറേറ്റർ ഫാ. മാത്യു പുളിമൂട്ടിൽ, ആന്റണി തോമസ്, സന്തോഷ് പോൾ മാൻവെട്ടം എന്നിവർ പങ്കെടുത്തു.
 
 
 
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?