Follow Us On

29

March

2024

Friday

ഉത്തരകൊറിയയിലെയും ബോസ്‌നിയയിലെയും രൂപതകൾ ഒന്നിപ്പിച്ചു

ഉത്തരകൊറിയയിലെയും ബോസ്‌നിയയിലെയും രൂപതകൾ ഒന്നിപ്പിച്ചു

സീയൂൾ: ഉത്തരകൊറിയയിലെ പ്യോംഗ്യാംഗ് രൂപതയും ബോസ്‌നിയ-ഹെർസിജോവിനായിലെ ബൻജാ ലൂക്കാ രൂപതയും സംയോജിപ്പിച്ചു. മതപീഡനത്തെയും ഗവൺമെന്റ് നിയന്ത്രണങ്ങളെയും പശ്ചാത്തലത്തിൽ വിശ്വാസികളുടെ സംഖ്യയിൽ കാര്യമായ കുറവ് നേരിട്ട രൂപതകളാണ് ഇരു രൂപതകളും. സീയൂൾ കർദിനാളായ ആൻഡ്രൂ യോം സൂ-ജംഗാണ് പ്യോംഗ്യാഗ് രൂപതയുടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റർ. സർജാവോ കർദിനാൾ വിൻകോ പുൽജിക്കിനെയും ബാൻജാ ബിഷപ് ഫ്രാഞ്ചോ കൊമാരിക്കായെയും സന്ദർശിച്ച കർദിനാൾ ആൻഡ്രൂ ഇരു രൂപതകളുടെയും ഐക്യത്തിനും പുനഃസംയോജനത്തിനുമായുള്ള പ്രാർത്ഥന രൂപീകരിക്കാനുള്ള എംഒയുവിൽ ഒപ്പുവച്ചു.
1992-1995 കാലഘട്ടത്തിലുണ്ടായ മതപീഡനത്തെയും വംശീയ ഉ•ൂലനത്തെയും തുടർന്നാണ് രണ്ടര ലക്ഷത്തിലധികം വിശ്വാസികളുണ്ടായിരുന്ന ബോസ്‌നിയൻ രൂപതയുടെ അംഗസംഖ്യ 5000-ത്തിൽ താഴെയായത്. ബിഷപ് കൊമാരിക്കായുടെ നേതൃത്വത്തിൽ പുനരുദ്ധാരണത്തിനായുള്ള ശ്രമങ്ങൾ ഇന്ന് നടന്ന് വരുന്നുണ്ട്. 65 വർഷക്കാലമായി സൈലന്റ് ചർച്ച് എന്ന പേരിലറിയപ്പെടുന്ന ഉത്തരകൊറിയൻ സഭയിൽ 3000ത്തോളം കത്തോലിക്ക വിശ്വാസികളുണ്ടെന്നാണ് കൊറിയൻ കാത്തലിക്ക് അസോസിയേഷൻ വിലയിരുത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ഇത് 800 ആണ്.
കമ്മ്യൂണിസ്റ്റ് ഭരണം ആരംഭിക്കുന്നതിന് മുമ്പ് വിശ്വാസം സ്വീകരിച്ചവരാണ് ഇന്നും ഉത്തരകൊറിയയിൽ വിശ്വാസം തുടരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. 1948ൽ കിം -2 സുംഗ് അധികാരമേറ്റെടുത്ത് ഉടനെ തന്നെ സഭാ നേതാക്കളെ വധിച്ച് വത്തിക്കാനുമായുള്ള ബന്ധം വിച്ഛേദിച്ചു. ഇന്നും ഇതേ നയം തുടരുന്ന ഉത്തരകൊറിയ ലോകത്തിൽ ഏറ്റവും കുറവ് കത്തോലിക്കരുള്ള രാജ്യങ്ങളിലൊന്നാണ്. പേപ്പറിൽ മാത്രം സ്ഥിതി ചെയ്യുന്ന രൂപതയായി ഇന്ന് പ്യോംഗ്യാംഗ രൂപത മാറിയിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?