Follow Us On

29

March

2024

Friday

ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷന്റെ ദേശീയ സമ്മേളനം

ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷന്റെ ദേശീയ സമ്മേളനം

നാഗ്പ്പൂർ: ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷന്റെ ദേശീയ സമ്മേളനം 25ന് നാഗ്പ്പൂർ അതിരൂപത പാസ്റ്ററൽ സെന്ററിൽ നടക്കും. അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എബ്രാഹം വിരുതുകുളങ്ങര ഉദ്ഘാടന കർമ്മം നിർവഹിച്ച് സന്ദേശം നൽകും. ബംഗ്‌ളൂര് ഇന്ത്യൻ സോഷ്യൽ ഇൻസറ്റിറ്റിയൂട്ട് ഡയറക്ടർ ഫാ. അംബ്രോസ് പിന്റോ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ദളിതർക്കും എതിരെ നടക്കുന്ന അതിക്രമങ്ങളിൽ മാധ്യമങ്ങളുടെ പ്രതികരണം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും.
പുരസ്‌ക്കാര ദാനച്ചടങ്ങിൽ പൊതുവിഭാഗത്തിൽ സ്‌പെയിൻ സ്വദേശിയായ ഫാ.ലൂയീസ് കരേനോ മാധ്യമ അവാർഡ് ജെയിംസ് ഇടയോടിക്കും സി.ബി.സി.ഐ പട്ടിക ജാതി, പട്ടിക വർഗ കമ്മീഷൻ അവാർഡ് ഗെൻഗായികുമാറിനും കാത്തലിക് ബിഷപ്പ്‌സ് കോൺഫ്രറൻസ് ഓഫ് ഇന്ത്യയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ബിഷപ്പ് സാൽവതോർ ലോബോ സമ്മാനിക്കും. കൂടാതെ നാല് പ്രാദേശിക പത്രപ്രവർത്തകരെ തദവസരത്തിൽ ആദരിക്കും. ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷന്റെ നാഷണൽ കൺവെൻഷനിൽ 40 ഡലിഗേറ്റ്‌സ് പങ്കെടുക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?